Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightസുധീർ പറവൂരും വൈക്കം...

സുധീർ പറവൂരും വൈക്കം വിജയലക്ഷ്മിയും ആലപിച്ച 'ദിസ്‌ കണക്റ്റിങ്' എന്ന ഗാനം ശ്രദ്ധേയമാകുന്നു

text_fields
bookmark_border
സുധീർ പറവൂരും വൈക്കം വിജയലക്ഷ്മിയും ആലപിച്ച ദിസ്‌ കണക്റ്റിങ് എന്ന ഗാനം ശ്രദ്ധേയമാകുന്നു
cancel

ഫോക് ശൈലിയും സമകാലിക സംഗീത ഘടകങ്ങളും മനോഹരമായി സംയോജിപ്പിക്കുന്ന ഒരു വ്യത്യസ്ത സംഗീതാനുഭവമാണ് ദിസ്‌ കണക്റ്റിങ് എന്ന മ്യൂസിക്കൽ ആൽബം. ഗ്രാമീണ പശ്ചാത്തലത്തിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ഗാനം ഒരു ഭൂവുടമയും യുവതിയും തമ്മിലുള്ള സംഭാഷണ രൂപത്തിൽ മുന്നോട്ട് പോകുന്നു. പിന്നീട് യുവതിയും തന്‍റെ കാമുകനുമായുള്ള പ്രണയവും ഗാനത്തിലൂടെ ആവിഷ്കരിക്കുന്നു.

എൻ സ്ക്വയർ ഇന്റർനാഷണൽ നിർമിച്ച ഗാനത്തിന്റെ കൺസെപ്റ്റ്, ലിറിക്സ് ആന്‍റ് ഡയറക്ഷൻ സെന്തിൽ.സി.രാജൻ നിർവഹിച്ചിരിക്കുന്നു. ഡി.ഓ.പി ആന്റോണിയൊ മൈക്കിൾ. സംഗീതം ദീപാങ്കുരൻ.എഡിറ്റ്‌ ആന്‍റ് ഡി.ഐ ടാഡ് സ്റ്റുഡിയോസ്.

ഗാനത്തിന്റെ സംഗീതം ശക്തമായ ഫോക് സ്വഭാവം കൈവരിച്ചിരിക്കുമ്പോൾ, ഇടക്കിടെ വരുന്ന സമകാലിക റിഫ്രെയിനുകൾ അല്ലെങ്കിൽ കോറസുകൾ അതിന് പുതുമയും സജീവതയും നൽകുന്നു. ഈ സംയോജനം ഗാനത്തിന് പരമ്പരാഗതയും നവീനതയും ഒരുപോലെ നിലനിർത്തുന്ന ഭാവം നൽകുന്നു. ഈ ആൽബത്തിനെ മനോഹരമാക്കുന്നതിൽ അഭിനേതാക്കളുടെ പങ്ക് എടുത്തു പറയേണ്ടതാണ്. ഭൂവുടമ, യുവതി, കാമുകൻ, കൂടാതെ അവരുടെ ബന്ധം വെളിപ്പെടുത്തുന്ന കള്ളുചെത്തുകാരൻ എന്നിവരുടെ പ്രകടനങ്ങൾ വളരെ സ്വാഭാവികത നിറഞ്ഞതാണ്. പശ്ചാത്തലത്തിൽ നോക്കുത്തി കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നവരും തന്മയത്തോടെ നിലകൊണ്ട് ഗാനത്തിന്റെ അന്തരീക്ഷം നിലനിർത്തുന്നു.

അഭിനേതാക്കൾ, ശ്രീലക്ഷ്മി മേലേടത്ത്, സാബുമോൻ, സജീ ചെല്ലപ്പൻ, സുധീർ പറവൂർ എന്നിവരാണ്. റെക്കോർഡിങ്, മിക്സിങ്, മാസ്റ്ററിങ് 8th അവന്യൂ റെക്കോഡ്സ്. ആർട്ട് ഡയറക്ഷൻ മഗഗേശ്വരൻ ചെന്നൈ. കോസ്റ്റും മഞ്ജുഷ രാധാകൃഷ്ണൻ. മേക്കപ്പ് ജോയ് കൊരട്ടി. കൊറിയോഗ്രഫി വിഷ്ണു ഗ്രൂവി. ബാക്ക് ഡ്രോപ്പ് ആർട്ട്‌ രതീഷ് രവി. ഗ്രാഫിക്സ് വൈറ്റ് വെവ്സ് മീഡിയ. ലൈൻ പ്രൊഡ്യൂസർ റിജിൻ ജോൺ. ഡയറക്ടർ ടീം ജോമിറ്റ് ജോണി, ആകാശ് വി എച്. കാസ്റ്റിങ് ഓപ്പൺ സ്റ്റേജ്. ലൊക്കേഷൻ കേരള മ്യൂസിയം, റോയൽ വിഷൻ. കാമറ ലെൻസ്‌ ഡാഡി. യൂണിറ്റ് മദർ ലാൻഡ്. പി.ആർ.ഓ എം.കെ ഷെജിൻ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Song releaseMusicVaikom Vijayalakshmimusical album
News Summary - The song 'This Connecting' sung by Sudhir Paravur and Vaikom Vijayalakshmi is becoming a standout.
Next Story