Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightNostalgiachevron_rightഹാപ്പി ആനിവേഴ്സറി ടോം...

ഹാപ്പി ആനിവേഴ്സറി ടോം ആൻഡ് ജെറി! ഞങ്ങളുടെ കുട്ടിക്കാലം മനോഹരമാക്കിയതിന് നന്ദി

text_fields
bookmark_border
Celebrating 86 years of Tom and Jerry
cancel
Listen to this Article

ടോം ആൻഡ് ജെറിക്ക് ഇന്ന് 86ാം ജന്മദിനം. നമ്മുടെ കുട്ടിക്കാലത്തെ നിറമുള്ളതാക്കിയ, എത്ര കണ്ടാലും മടുക്കാത്ത ആ പൂച്ചയും എലിയും ഇന്നും മാറ്റമില്ലാതെ ലോകത്തെ ചിരിപ്പിച്ചു കൊണ്ടിരിക്കുന്നു. വില്ല്യം ഹന്നയുടെയും ജോസഫ് ബാർബറയുടെയും 1940-ൽ പുറത്തിറങ്ങിയ പുസ്സ് ഗെറ്റ്സ് ദ ബൂട്ട് എന്ന ഷോർട്ട് ഫിലിമിലൂടെയാണ് ടോമും ജെറിയും ആദ്യമായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

പക്ഷെ അന്ന് ഇവരുടെ പേര് ഇതായിരുന്നില്ല. ജാസ്പർ എന്നായിരുന്നു പൂച്ചയുടെ കഥാപാത്രത്തിന്‍റെ പേര്. എലിക്ക് പ്രത്രേകിച്ച് പേരുണ്ടായിരുന്നില്ല. ഇരുവരുടെയും അടിയും കോമഡിയും സൂപ്പർ ഹിറ്റായി. മികച്ച ഷോർട്ട് ഫിലിമിനുള്ള (കാർട്ടൂൺ) അക്കാദമി അവാർഡിനുള്ള നോമിനേഷനും ലഭിച്ചു.

പിന്നീട് മെട്രോ ഗോൾഡ്വിൻ മേയറിന്‍റെ നിർമാണത്തിൽ പുറത്തിറങ്ങിയ ഈ പരമ്പര ആനിമേഷൻ ചരിത്രത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ പരമ്പരകളിൽ ഒന്നായി മാറി. പിന്നീടുള്ള രണ്ട് ദശകങ്ങളിൽ ഹന്നയും ബാർബെറയും 100-ലധികം ഷോർട്ട്‌സുകൾ നിർമ്മിച്ചു.

അവയിൽ പലതും ആനിമേഷന്റെ സുവർണ്ണ കാലഘട്ടത്തിലെ ക്ലാസിക്കുകളായി മാറി. അതിശയോക്തി കലർന്ന കോമഡിയും സ്കോട്ട് ബ്രാഡ്‌ലിയുടെ മികച്ച സംഗീതവും ആക്ഷനുമായി സമന്വയിപ്പിച്ചുകൊണ്ട് ടോം ആൻഡ് ജെറി അവരുടെ കുറഞ്ഞ സംഭാഷണങ്ങൾ കൊണ്ട് പ്രശസ്തരായി.

ചരിത്രത്തിൽ ഏറ്റവുമധികം ഓസ്കാർ അവാർഡുകൾ കരസ്ഥമാക്കിയ കാർട്ടൂൺ പരമ്പരകളിൽ ഒന്നാണ് ടോം ആൻഡ് ജെറി. ഏഴ് അക്കാദമി അവാർഡുകളാണ് ഈ ജോഡി നേടിയത്. തമ്മിൽ എപ്പോഴും വഴക്കിടുമെങ്കിലും ഒരു ആപത്ത് വരുമ്പോൾ പരസ്പരം സഹായിക്കുന്ന ആത്മമിത്രങ്ങൾ കൂടിയായിരുന്നു ഇവർ. ഭാഷയുടെ അതിർവരമ്പുകളില്ലാതെ ലോകത്തെവിടെയുള്ളവർക്കും ആസ്വദിക്കാൻ കഴിയുന്നതായിരുന്നു ഈ പരമ്പര.

തിയേറ്ററുകളിലെ വിജയത്തിന് ശേഷം ടെലിവിഷനിലും ടോമും ജെറിയും പ്രേക്ഷക ഹൃദയം കീഴടക്കി. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ളവരുടെ കുട്ടിക്കാലത്തിന്‍റെ ഭാഗമായി. ഇന്നും കാർട്ടൂൺ നെറ്റ്‍വർക്കിൽ ഈ പൂച്ചയും എലിയും പരസ്പരം സ്നേഹിച്ചും കലഹിച്ചും മുന്നേറുന്നു. ഹാപ്പി ആനിവേഴ്സറി ടോം ആൻഡ് ജെറി. ഞങ്ങളുടെ കുട്ടിക്കാലം മനോഹരമാക്കിയതിന് നന്ദി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nostalgiaentertainmentTom And JerryLatest News
News Summary - Celebrating 86 years of Tom and Jerry
Next Story