Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightനിങ്ങൾ പ്ലാസ്റ്റിക്...

നിങ്ങൾ പ്ലാസ്റ്റിക് കഴിക്കുന്നുണ്ടോ? എങ്കിൽ അറിഞ്ഞോളൂ, മൈക്രോപ്ലാസ്റ്റിക് നിറഞ്ഞ ഈ 7 അടുക്കള ഉപകരണങ്ങളെ

text_fields
bookmark_border
നിങ്ങൾ പ്ലാസ്റ്റിക് കഴിക്കുന്നുണ്ടോ? എങ്കിൽ അറിഞ്ഞോളൂ, മൈക്രോപ്ലാസ്റ്റിക് നിറഞ്ഞ ഈ  7 അടുക്കള ഉപകരണങ്ങളെ
cancel

5 മില്ലിമീറ്ററിൽ താഴെ വലിപ്പമുള്ള ചെറിയ കഷ്ണങ്ങളായ മൈക്രോപ്ലാസ്റ്റിക്സ് നമ്മുടെ അടുക്കളകളിലേക്കും അതുവഴി നമ്മുടെ ദൈനംദിന ഭക്ഷണത്തിലേക്കും നിശബ്ദമായി നുഴഞ്ഞുകയറുന്നു. ഓരോ കപ്പ് സൂപ്പ് കുടിക്കുമ്പോഴും സോസ് അല്ലെങ്കിൽ പഴക്കഷ്ണം കഴിക്കുമ്പോഴും നിങ്ങളറിയാതെ തന്നെ ശരീരത്തിലേക്ക് നിങ്ങൾ ചെറിയ പ്ലാസ്റ്റിക് കഷ്ണങ്ങൾ കടത്തിവിടുന്നു.

നഗ്നനേത്രങ്ങൾക്ക് അദൃശ്യമായ ഈ ചെറിയ പ്ലാസ്റ്റിക് കണികകൾ കട്ടിങ് ബോർഡുകൾ, പാത്രങ്ങൾ, ടീ ബാഗുകൾ തുടങ്ങിയ ദൈനംദിന അടുക്കള വസ്തുക്കളിൽ നിന്ന് നിങ്ങളുടെ ഭക്ഷണത്തിലേക്ക് നുഴഞ്ഞുകയറും. ഈ അദൃശ്യ ആക്രമണകാരികൾ വീക്കം, ഹോർമോൺ തകരാറുകൾ, കാൻസറുകൾ എന്നിവയുമായി പോലും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സമീപകാല പഠനങ്ങൾ കാണിക്കുന്നു.

പ്ലാസ്റ്റിക് ഉപകരണങ്ങളുടെ ആവർത്തിച്ചുള്ള ഉപയോഗം പ്രത്യേകിച്ച് അവയിലെ പോറലുകൾ, ചൂടാകൽ അല്ലെങ്കിൽ കാലക്രമേണ നശിക്കുമ്പോഴുള്ള കേടുപാടുകൾ എന്നിവ നിങ്ങളുടെ ഭക്ഷണത്തിലേക്ക്​ മൈക്രോപ്ലാസ്റ്റിക് കൊണ്ടുവരുമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. നിങ്ങൾ പ്ലാസ്റ്റിക്ക് കഴിക്കുന്നുണ്ടോ എന്ന് നോക്കാം.

മൈക്രോ പ്ലാസ്റ്റിക്ക് നിറഞ്ഞ ഏഴ് അടുക്കളയിനങ്ങൾ

1. പ്ലാസ്റ്റിക്ക് പാത്രങ്ങൾ (കറുത്ത പാത്രങ്ങൾ)


ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും മറ്റും ഭക്ഷണം പാക്ക് ചെയ്യാൻ പലപ്പോഴും ഉപയോഗിച്ച് വരുന്ന ഒന്നാണ് കറുപ്പു നിറത്തിലുള്ള പ്ലാസ്റ്റിക്ക് പാത്രങ്ങൾ. ഇലക്ട്രാണിക്സ് ഉപകരണങ്ങൾ ഉൾപ്പെടെ പുനഃരുപയോഗിച്ച വസ്തുക്കളിൽ നിന്നാണ് പലപ്പോഴും ഇത് നിർമിക്കുക. അതിനാൽ നിരവധി രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നു. കറുത്ത പ്ലാസ്റ്റിക്ക് പാത്രങ്ങളിലേക്ക് ചൂടുളളതോ എണ്ണമയമുളളതോ ആയ ഭക്ഷണപദാർഥങ്ങൾ പാക്ക് ചെയ്യുന്നതോടെ ഇത്തരം രാസവസ്തുക്കൾ കൂടിച്ചേരുന്നു. ഇവ ഹോർമോൺ തകരാറുകൾക്കും ഹൃദയസംബന്ധമായ അസുഖത്തിനും കാൻസറിനും കാരണമാകുന്നു.

മാറാം: സ്റ്റീൽ, മുള, ഗ്ലാസ്,വാഴയില എന്നിവ ഉപയോഗിക്കാം. അവ ചൂടിനെ ചെറുക്കുകയും പ്ലാസ്റ്റിക്കിനെ പ്രതിരോധിക്കുകയും ചെയ്യുന്നു.

2. പ്ലാസ്റ്റിക്ക് കട്ടിങ് ബോർഡുകൾ


പ്ലാസ്റ്റിക്ക് കട്ടിങ് ബോർഡുകളിൽ പച്ചക്കറികളും പഴവർഗങ്ങളും മുറിക്കുമ്പോൾ ഇവയിലേക്ക് പ്ലാസ്റ്റിക്ക് കലരാനുളള സാധ്യത വളരെ കൂടുതലാണ്. ഓരോ കട്ടിങ്ങിലും 1100 ൽ അധികം മൈക്രോ പ്ലാസ്റ്റിക്ക് കണികകൾ വരെ ഉൽപാദിപ്പിക്കപ്പെടുന്നുവെന്ന് പഠനങ്ങൾ പറയുന്നു. വ‍യറ്റിൽ പ്ലാസ്റ്റിക്കിന്‍റെ അംശം കൂടുകയും വിവിധ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.

മാറാം: മുള അല്ലെങ്കിൽ മരപ്പലകകൾ ഉപയോഗിക്കാം. അവ ബാക്ടീരിയകളെ പ്രതിരോധിക്കുകയും കൂടുതൽ കാലം നിലനിൽക്കുകയും ചെയ്യുന്നു.

3. നോൺസ്റ്റിക്ക് പാത്രങ്ങൾ


ഒട്ടുമിക്ക നോൺസ്റ്റിക്ക് പാത്രങ്ങളും ടെഫ്ളോൺ എന്ന രാസവസ്തുക്കൊണ്ട് നിർമ്മിച്ചവയാണ്. ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകുന്ന പെർഫ്ലൂറോക്റ്റാനോയിക്ക് ആസിഡ് എന്ന രാസവസ്തുവും ഇതിൽ അടങ്ങിയിട്ടുണ്ട്. ഒട്ടിപ്പിടിക്കുന്നതോ തേഞ്ഞതോ പെട്ടന്ന് ചൂടാകുന്നതുമായ നോൺസ്റ്റിക്ക് പാത്രങ്ങൾ കഴിവതും ഉപയോഗിക്കാതിരിക്കുക.

4.ഭക്ഷണം പ്ലാസ്റ്റിക്കിൽ ചൂടാക്കലും അടച്ചുവെക്കലും


നിങ്ങളുടെ ഭക്ഷണങ്ങൾ ചൂടാക്കാനോ അടച്ചുവെക്കാനോ പ്ലാസ്റ്റിക്ക് പാത്രങ്ങൾ ഉപയാഗിക്കരുത്. ഗ്ലാസ് അല്ലെങ്കിൽ സെറാമിക് പാത്രങ്ങൾ, ബീസ് വാക്സ് (തേനീച്ച മെഴുക്ക് പൊതി) എന്നിവ ഉപയോഗിക്കാം. ബീസ് വാക്സ് ഒരു പ്രകൃതിദത്തവും വീണ്ടും ഉപയോഗിക്കാവുന്നതുമാണ്.

5. പ്ലാസ്റ്റിക്ക് സ്പൂണുകൾ


ചൂടുളളതും എണ്ണമയമുളളതുമായ ഭക്ഷണപദാർഥങ്ങൾ കഴിക്കുമ്പോൾ പ്ലാസ്റ്റിക്ക് സ്പൂണുകളും ഫോർക്കുകളും ഉപയോഗിക്കുന്നുവെങ്കിൽ അതുവഴി മൈക്രോ പ്ലാസ്റ്റിക്ക് അകത്താകുന്നു. ശരാശരി മുതിർന്ന ഒരു വ്യക്തി ആഴ്ചയിൽ ഒരു ക്രഡിറ്റ്കാർഡ് വലിപ്പത്തിലുളള അത്രയം ശരീരത്തിലെത്തുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്.

മാറാം: ലോഹങ്ങൾ, മുളകൾ എന്നിവ കൊണ്ടുളള പ്ലാസ്റ്റിക്ക് സ്പൂണുകളും ഫോർക്കുകളും കൈയ്യിൽ കൊണ്ട് നടക്കാവുന്നതാണ്.

6. പാത്രം കഴു​മ്പോൾ

പാത്രങ്ങൾ പാസ്റ്റിക് ഉപയോഗിച്ച് ഉരച്ച് കഴുകുമ്പോൾ മൈക്രോ പ്ലാസ്റ്റിക്ക് കണികകൾ പുറത്തേക്ക് പോകുന്നു. ഇത് വെളളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ മറ്റോ ശരീരത്തിലേക്ക് തിരിച്ചെത്തുന്നു. ഗ്ലാസിന്റെയോ സ്റ്റയിന്‍ലെസ്സ് സ്റ്റീലിന്റെയോ പാത്രങ്ങൾ ഉപയോഗിക്കാം. ഇത് തേയ്മാനത്തെ പ്രതിരോധിക്കുക‍യും മൈക്രോ ബാക്ടീരിയകളെ പുറത്ത് വിടാതിരിക്കുകയും ചെയ്യും.

7. മെലാമിൻ മാജിക്ക് സ്പോഞ്ച്


പാത്രങ്ങളിലെ കറകളും അഴുക്കും വൃത്തിയാക്കുന്ന മെലാമിൻ മാജിക്ക് സ്പോഞ്ചും അപകടകാരിയാണ്. ഇത് ഉപയോഗിക്കുമ്പോൾ ലക്ഷക്കണക്കിന് മൈക്രോ പ്ലാസ്റ്റിക്ക് പുറത്ത് വിടുന്നു. പകരം പരുത്തി, ചണ, ചകിരി എന്നിവ കൊണ്ട് നിർമിച്ച പ്രകൃതിദത്ത നാരുകൾ ഉപയോഗിക്കാം. പുനഃരുപയോഗിക്കാൻ കഴിയുന്നതും പ്ലാസ്റ്റിക്ക് രഹിത സ്പോഞ്ചുകളും തിരഞ്ഞെടുക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Food SafetyEnvironmentmicroplasticsKitchen workconsumers
News Summary - Are you eating plastic? 7 common kitchen items that are secretly full of microplastics
Next Story