Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightവ​രു​ന്നു, കാ​റ്റും...

വ​രു​ന്നു, കാ​റ്റും പൊ​ടി​യും...

text_fields
bookmark_border
വ​രു​ന്നു, കാ​റ്റും പൊ​ടി​യും...
cancel

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് തി​ങ്ക​ളാ​ഴ്ച മു​ത​ൽ സ​ജീ​വ​മാ​യ കാ​റ്റി​നും പൊ​ടി​പ​ട​ല​ങ്ങ​ൾ​ക്കും സാ​ധ്യ​ത. ഉ​പ​രി​ത​ല ന്യൂ​ന​മ​ർ​ദ​ത്തി​ന്റെ വി​കാ​സ​വും ചൂ​ടു​ള്ള​തും വ​ര​ണ്ട​തു​മാ​യ വാ​യു​പി​ണ്ഡ​വു​മാ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച കാ​റ്റ് ശ​ക്തി പ്രാ​പി​ക്കു​മെ​ന്നും തു​റ​സ്സാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ പൊ​ടി​പ​ട​ല​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നും കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ൻ അ​ൽ അ​ലി പ​റ​ഞ്ഞു.

ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ സ്ഥി​തി കൂ​ടു​ത​ൽ രൂ​ക്ഷ​മാ​കും. ചി​ല​പ്പോ​ൾ കാ​റ്റ് ശ​ക്ത​മാ​കു​മെ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നു. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ് മി​ത​മാ​യ​തോ സ​ജീ​വ​മോ ആ​യ വേ​ഗ​ത്തിൽ വീ​ശും. ചി​ല സ​മ​യ​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 20 മു​ത​ൽ 65 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റും ഉ​ണ്ടാ​കും. ഇ​ത് തു​റ​സ്സാ​യ ഇ​ട​ങ്ങ​ളി​ൽ തി​ര​ശ്ചീ​ന ദൃ​ശ്യ​പ​ര​ത 1,000 മീ​റ്റ​റി​ൽ താ​ഴെ​യാ​യി കു​റ​ക്കാം.

ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി​യി​ലും ചൂ​ട് തു​ട​രും. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ് മ​ണി​ക്കൂ​റി​ൽ 20 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തിൽ വീ​ശും. ക​ട​ൽ തി​ര​മാ​ല​ക​ൾ മൂ​ന്നു മു​ത​ൽ ഏ​ഴു അ​ടി വ​രെ ഉ​യ​ര​ത്തി​ൽ എ​ത്താ​ൻ സാ​ധ്യ​ത പ്ര​തീ​ക്ഷി​ക്കു​ന്നു. പ​ക​ൽ സ​മ​യ​ത്തെ പ​ര​മാ​വ​ധി താ​പ​നി​ല 44 മു​ത​ൽ 47 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യും രാ​ത്രി​യി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല 32 മു​ത​ൽ 35 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യും ക​ണ​ക്കാ​ക്കു​ന്നു. പൊ​ടി​പ​ട​ല​ങ്ങ​ളും ഉ​യ​ർ​ന്ന താ​പ​നി​ല​യും പ്ര​തി​രോ​ധി​ക്കാ​ൻ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ ഉ​ണ​ർ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait weatherKuwait Newsweather news
News Summary - Kuwait weather news
Next Story