‘കൂളിങ് ഗ്ലാസ്’ ധരിച്ച ചുള്ളൻ പുഴു
text_fieldsഒലിയാൻഡർ ഹോക്ക് മോത്ത് എന്ന നിശാശലഭത്തിന്റെ ലാർവ. കണ്ണൂർ ഉളിയിൽ സ്വദേശി ഷാഫി മണലിൽ മൊബൈൽ കാമറയിൽ പകർത്തിയ ചിത്രം
ഒറ്റക്കാഴ്ചയിൽ ‘കൂളിങ് ഗ്ലാസ്’ ധരിച്ച് ചെരിഞ്ഞ് നോക്കുന്ന ചുള്ളൻ. കണ്ണൂർ ഉളിയിൽ സ്വദേശി ഷാഫി മണലിൽ മൊബൈൽ കാമറയിൽ പകർത്തിയ പട്ടാളപ്പച്ച അഥവാ ഒലിയാൻഡർ ഹോക്ക് മോത്ത് എന്ന നിശാശലഭത്തിന്റെ ലാർവയാണിത്.
കടും പച്ചയും ഒലിവ് നിറവും ഇടകലർന്ന ഇവ, വിഷ സസ്യമായ അരളിയിലാണ് കൂടുതലായി കണ്ടുവരുന്നത്. വേഷപ്പകർച്ച കൊണ്ട് പട്ടാളപ്പച്ച അഥവാ ഒലിയാൻഡർ ഹോക്ക് മോത്ത് എന്നാണ് അറിയപ്പെടുന്നത്.
ആതിഥേയ സസ്യമായ അരളിച്ചെടിയുടെ വിഷം പ്രതിരോധിക്കാനുള്ള ശേഷി നൈസർഗികമാണ്. Daphnis nerii എന്നാണ് ശാസ്ത്രീയ നാമം. കൂളിങ് ഗ്ലാസ് ധരിച്ചപോലുള്ള തലയും ഉടലിന്റെ അഗ്രഭാഗത്തുള്ള കൊമ്പും സവിശേഷതയാണ്.
പ്യൂപ്പയാവുന്നതിന് തൊട്ടുമുമ്പ് ലാർവ തവിട്ടിലേക്ക് നിറം മാറും. പ്യൂപ്പയിൽ നിന്ന് പുറത്തുവരുന്ന ശലഭത്തിന് പച്ചയും തവിട്ടും ഇടകലർന്ന് പട്ടാള യൂനിഫോമിന്റെ വർണ വിന്യാസമാണ്. ചിറകുവിടർത്തിയാൽ ത്രികോണ രൂപത്തിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.