പൂർണിമാ ദേവി ബർമൻ, ടൈംസിന്‍റെ വുമൺ ഓഫ് ദ ഇയർ 2025ലെ ഏക ഇന്ത്യക്കാരി
text_fieldsപൂർണിമ ദേവി ബർമൻ
ആഗോളതലത്തിൽ ടൈംസിന്‍റെ വുമൺ ഓഫ് ദ ഇയർ 2025ൽ ഇടം നേടിയ 12 പേരിൽ ഏക ഇന്ത്യക്കാരിയാണ് പൂർണിമ ദേവി ബർമൻ. വന്യജീവി സംരക്ഷണത്തിനു നൽകിയ മികച്ച സംഭാവനയ്ക്കാണ് അസംകാരിയായ ദേവി ബർമൻ ഈ നേട്ടം സ്വന്തമാക്കിയത്. അസമിലെ കാൺപൂരിൽ ജനിച്ച പൂർണിമ ദേവി ബർമൻ പരിസ്ഥിതി ശാസ്ത്രത്തിലാണ് വിദ്യാഭ്യാസം നേടിയത്. തുടർന്ന് പൂർണമായും പരിസ്ഥിതി സംരക്ഷണത്തിലേക്ക് തിരിയുകയായിരുന്നു.
വംശനാശഭീഷണി നേരിടുന്ന 'ഗ്രേറ്റർ അഡ്ജ്യൂട്ടന്‍റ് സ്റ്റോർക്ക്' എന്ന കൊക്കിന്‍റെ സംരക്ഷണത്തിനായി "ഹർഗില്ല ആർമി" എന്ന സ്ത്രീ കൂട്ടായ്മ ഇവർ രൂപീകരിച്ചിരുന്നു. 10,000 സ്ത്രീകൾ ഉൾപ്പെടുന്നതാണ് ഈ സംഘം. ജനങ്ങൾക്ക് കൊക്കുകളോടുള്ള മനോഭാവം മാറ്റുന്നതിൽ ഇവർ വലിയ പങ്കു വഹിച്ചു. "ഹർഗില്ല ആർമി" യുടെ നേതൃത്വത്തിൽ പക്ഷികളുടെ കൂട് സംരക്ഷിക്കുകയും പരിക്കു പറ്റിയ പക്ഷികളെ പുനരധിവസിപ്പിക്കുകയും ചെയ്തു. കൊക്കുകളെ സംരക്ഷിക്കുക മാത്രമല്ല സ്ത്രീകൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ സൃഷ്ടിക്കുന്നതിലും പൂർണിമ ദേവി ബർമൻ നിരവധി സംഭാവനകൾ നൽകി.
രാജ്യത്തെ സ്ത്രീകൾക്കുള്ള ഉന്നത സിവിലിയൻ ബഹുമതിയായ നാരി ശക്തി പുരസ്കാരം 2017ൽ മുൻ രാഷ്ട്രപതി രാംനാദ് കോവിന്ദിൽ നിന്നും പൂർണിമ ദേവിക്ക് ലഭിച്ചിരുന്നു. ഗ്രീൻ ഓസ്‌കാർ എന്നറിയപ്പെടുന്ന വിറ്റ്‌ലി അവാർഡും ലഭിച്ചിരുന്നു. 2022ൽ ഐക്യരാഷ്ട്ര സഭയുടെ ഈ വർഷത്തെ ചാമ്പ്യൻസ് ഓഫ് ദ എർത്ത് പുരസ്‌കാരവും ലഭിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.