ശാന്തിഗിരിയിൽ നാട്ടുമയൂരി ശലഭം
text_fieldsശാന്തിഗിരിയിൽ കണ്ടെത്തിയ നാട്ടുമയൂരി ശലഭം
കേളകം: അപൂർവമായി കണ്ടുവരാറുള്ള നാട്ടുമയൂരി ശലഭത്തെ കേളകം ശാന്തിഗിരിയിൽ കണ്ടെത്തി. തെരുവമുറി ലിജോയുടെ വീട്ടു പരിസരത്താണ് ശലഭത്തെ കണ്ടെത്തിയത്.
കേളകം ശലഭ ഗ്രാമം കൂട്ടായ്മയിൽ അംഗമായ ലിജോയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. ജില്ലയിൽ ആദ്യമായാണ് നാട്ടുമയൂരി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വരി മരം (Chloroxylon swietenia) ആണ് ഇതിന്റെ ലാർവ ഭക്ഷണ സസ്യം. ഇന്ത്യയിൽ ആദ്യമായി ‘ഓക്കില’ എന്ന പേരിൽ ശലഭ പഠനഗ്രന്ഥം പ്രസിദ്ധീകരിച്ചത് വഴി കേളകം പഞ്ചായത്ത് ശ്രദ്ധ നേടിയിരുന്നു. ഇതോടൊപ്പം ചെമ്പോട്ട് നീലി (redspot), ഒറ്റവരയൻ സെർജന്റ് (staff sergeant) തുടങ്ങിയ ശലഭങ്ങളെയും കൂട്ടിച്ചേർത്ത് പഞ്ചായത്തിലെ ശലഭ നിരീക്ഷണ ലിസ്റ്റ് പുതുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

