Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightഅപകടകാരിയായ മൂർഖൻ മുതൽ...

അപകടകാരിയായ മൂർഖൻ മുതൽ നീർക്കോലി വരെ... കേരളത്തിലെ പാമ്പുകളെ അറിഞ്ഞിരിക്കാം

text_fields
bookmark_border
Snake
cancel

വിഷപാമ്പുകൾ കൂടുതലായി പ്രത്യക്ഷപ്പെടുന്ന സമയമാണ് വേനൽക്കാലം. തണുപ്പ് തേടിയാണ് ഇവ വീട്ടിനുള്ളിലും പറമ്പിലുമെല്ലാം എത്തുക. പാ​മ്പു​ക​ളു​ടെ സാ​ന്നി​ധ്യം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് വീ​ടും പ​രി​സ​ര​വും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്ക​ണം. വിഷപ്പാമ്പുകളായ വെള്ളിക്കെട്ടൻ, മൂർഖൻ, അണലി എന്നിവയുടെ കുട്ടികൾ പിറക്കുന്ന സമയമാണിത്. ജനവാസ മേഖലകളിൽ ഭക്ഷണാവശിഷ്ടങ്ങൾ ധാരാളമായി കിട്ടുമെന്നതിനാൽ അതിനനുസരിച്ച് എലികളുണ്ടാവുകയും അവയൊക്കെ ധാരാളം മാളങ്ങൾ ഉണ്ടാക്കി വെക്കുകയും ചെയ്യും. ഇത്തരം മാളങ്ങളിലും ചിതൽപ്പുറ്റുകളിലും, കൽക്കെട്ടുകളിലുമൊക്കെയാണ് പാമ്പുകൾ വസിക്കുന്നതും പ്രജനനം നടത്തുന്നതും. കടിയേറ്റാൽ പാമ്പിന്റെ കുഞ്ഞാണല്ലോ എന്ന് കരുതി അവഗണിക്കരുത്. പാമ്പ് വിഷത്തിന് ചികിത്സ ലഭ്യമായ ഏറ്റവും അടുത്തുള്ള ആശുപത്രികളിൽ ഉടനടി എത്തുക. വേനൽക്കാലത്ത് കേരളത്തിൽ സാധാരണയായി കാണുന്ന പാമ്പുകളെ അറിഞ്ഞിരിക്കാം.

രാജവെമ്പാല

രാജവെമ്പാല

ഏറ്റവും വിഷമുള്ള ഇനത്തിൽപെട്ട പാമ്പുകളിലൊന്നാണ് രാജവെമ്പാല. കരയിൽ ജീവിക്കുന്ന ഏറ്റവും വലിപ്പമുള്ള വിഷപാമ്പ്. ന്യൂറോടോക്സിൻ വിഭാഗത്തിൽ പെടുന്ന എലാപ്പിഡേ കുടുംബത്തിൽപെട്ടതാണ് ഈ പാമ്പ്. രാജവെമ്പാലയുടെ വിഷത്തിന് ഒരു മനുഷ്യനെ അരമണിക്കൂറിനുള്ളിൽ കൊല്ലാനാകും. വിഷവീര്യത്തിൽ മറ്റ് പാമ്പുകളെ അപേക്ഷിച്ച് രാജവെമ്പാല പിന്നിൽ ആണെങ്കിലും ഒരു കടിയിൽ കുത്തിവെക്കുന്ന വിഷത്തിന്റെ അളവ് വളരെ വലുതായതിനാൽ വേഗം മരണം സംഭവിക്കുന്നു. ഈ വിഷത്തിനു ഏകദേശം 20 പേരെയൊ അല്ലെങ്കിൽ ഒരു ആനയെയൊ കൊല്ലാൻ സാധിക്കും. വളരെ വിസ്താരമേറിയ ഇടങ്ങളിൽ സഞ്ചരിക്കുന്ന കടുത്ത വിഷമുള്ള രാജവെമ്പാല പ്രകോപനം ഉണ്ടായാൽ അതീവ അപകടകാരിയാണെങ്കിലും സാധാരണ നിലക്ക് മനുഷ്യരെ ആക്രമിക്കാറില്ല.

മൂർഖൻ

മൂർഖൻ

കരയിൽ ജീവിക്കുന്ന പാമ്പുകളിൽ ഏറ്റവും അപകടകാരിയാണ് മൂർഖൻ. വിഷപ്പല്ലുകളുടെ എണ്ണം കൂടുതലാണ് ഇവക്ക്. ​ഒറ്റക്കൊത്തിലൂടെ വളരെയധികം വിഷം ശരീരത്തിൽ പ്രവേശിപ്പിക്കാൻ മൂർഖന് കഴിയും. മറ്റുള്ള പാമ്പുകളേക്കാൾ വേഗത്തിൽ പ്രകോപിതരാകുന്നവയാണ് മൂർഖൻ. ശക്തമായ വിഷവീര്യമുള്ള പാമ്പാണ്‌ ഇവ. ഇവയുടെ വിഷം നാഡീവ്യൂഹത്തെ ബാധിക്കുന്നു. കടിയേറ്റാൽ കാഴ്ച്മങ്ങൽ, ഛർദ്ദി, തളർച്ച, ബോധക്ഷയം, മരവിപ്പ്, കലശലായ വേദന, പക്ഷാഘാതം എന്നിവ ഉണ്ടാവുന്നു. ചില മൂർഖൻ ഇനങ്ങൾക്ക് വിഷം ചീറ്റാൻ കഴിവുണ്ട്.

അണലി

അണലി

വൈപ്പറിഡേ കുടുംബത്തിൽപെട്ട പാമ്പാണ് അണലി. 66ലധികം ഉപവർഗ്ഗങ്ങളുണ്ട് അണലികളിൽ. ഇന്ത്യയിൽ 2 ഇനം അണലികളേയുള്ളൂ. ചേനത്തണ്ടൻ, ചുരുട്ടമണ്ഡലി എന്നീ പേരുകളിൽ ഇവ അറിയപ്പെടുന്നു. കുഞ്ഞുകൾ ഉദരത്തിൽ നിന്നാണ് മുട്ടവിരിഞ്ഞ് പുറത്തേക്ക് വരുക. ഈ ഒരു പ്രത്യേകത കാരണം ഇവയെ പ്രസവിക്കുന്ന പാമ്പ് എന്നു പറയാറുണ്ട്. മണ്ണിന്റെ നിറത്തിലാണ് അണലി. അതുകൊണ്ടുതന്നെ തറയിൽ കിടന്നാൽ പെട്ടന്ന് ശ്രദ്ധയിൽപ്പെടില്ല. തവിട്ട് നിറത്തിൽ കറുത്ത കളറിൽ ചങ്ങലക്കണ്ണികൾ പോലെയുള്ള പുളളികൾ, തല ത്രികോണ ആകൃതി, തടിച്ച ശരിരം എന്നിങ്ങനെയാണ് അണലിയുടെ ശരീരപ്രകൃതി. അണലിയുടെ കടി കൊണ്ടഭാഗത്ത് നിന്ന് രക്തം ഒലിച്ചുകൊണ്ടേയിരിക്കും. കടിയേറ്റ ഭാഗം നീര് വന്ന് വീർത്തിരിക്കും. വേദന അനുഭവപ്പെടുക, മൂത്രതടസ്സം അനുഭവപ്പെടുക എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകൾ കടിയേറ്റാലുണ്ടാകും. ഇതിന്റെ വിഷം മനുഷ്യ ശരീരത്തിൽ രക്ത മണ്ഡലത്തെയാണ് ബാധിക്കുന്നത്. അതിനാൽ തന്നെ ഇതിന്റെ കടിയേറ്റ വ്യക്തിക്ക് മാസങ്ങളോളം ചികിത്സ നൽകേണ്ടി വരും.

ശംഖുവരയൻ

ശംഖുവരയൻ

പാമ്പുകളിൽ വിഷവീര്യം ഏറ്റവും കൂടിയ ഇനമാണ് ശംഖുവരയൻ. വിഷം നേരിട്ട് തലച്ചോറിനെയാണ് ബാധിക്കുക. വെള്ളിക്കെട്ടൻ, എന്ന പേരിലും പ്രാദേശികമായി അറിയപ്പെടുന്നു. തിളങ്ങുന്ന കറുപ്പുനിറത്തിൽ വെള്ളിവളയങ്ങളുള്ളതിനാൽ വേഗം തിരിച്ചറിയാനാകും. ബംഗ്ലാദേശിലും ഇന്ത്യയിലുമായി നിരവധി പാമ്പ് കടിയേറ്റ മരണങ്ങൾ ഇവ മൂലമാണ്. മോതിരവളയൻ, എട്ടടിവീരൻ, വളവളപ്പൻ, വളയപ്പൻ, കെട്ടുവളയൻ, കരിവേല, രാജില, വളകഴപ്പൻ, വളേർപ്പൻ, കെട്ടുപൊളപ്പൻ എന്നിങ്ങനെ പലപേരുകളിൽ കേരളത്തിൽ അറിയപ്പെടുന്നു. കടിയേറ്റാൽ കാഴ്ച്ച മങ്ങൽ, ഓർമക്കുറവ്, മരവിപ്പ്, ഓക്കാനം, ഛർദ്ദി, തുടർന്ന് ബോധക്ഷയവും, ചികിത്സ ലഭിച്ചില്ലെങ്കിൽ മരണവും സംഭവിക്കാം. വളരെ ചെറിയ വിഷപല്ല് ആയതിനാൽ ഇവയുടെ കടി പലപ്പോഴും കാര്യമായ വേദനക്ക് കാരണമാകാറില്ല. ഉറക്കത്തിൽ ഇവയുടെ കടിയേറ്റ്, അത് അറിയാതെ മരണപ്പെട്ട സംഭവങ്ങളും ധാരാളമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മലമ്പാമ്പ്

മലമ്പാമ്പ്

വിഷമില്ലാത്ത ഇനം പാമ്പാണ് മലമ്പാമ്പ് അഥവാ പെരുമ്പാമ്പ്. മുട്ടയിട്ടു കുഞ്ഞുങ്ങളെ വളർത്തുന്നയിനം പാമ്പാണ് ഇത്. ശരാശരി 6 മീറ്റർ നീളവും 90 മുതൽ 100 കിലോഗ്രാം ഭാരവും ഇവക്കുണ്ടാകും.മഴവെള്ളത്തോടൊപ്പം ഒലിച്ചാണ് ഇവ പലപ്പോഴും നാട്ടിൻപുറത്തെത്തുക. മരം കയറാനും വെള്ളത്തിൽ നീന്താനും ഇവക്ക് വിഷമമില്ല. രാത്രിയിലാണ് മലമ്പാമ്പ് ഇരതേടുന്നത്. വിഷമില്ലാത്ത ഇനമായതിനാൽ ഇരകളെ വരിഞ്ഞു മുറുക്കിയാണ് കൊലപ്പെടുത്തുന്നത്. അമിതമായ ശരീരഭാരമുള്ളതിനാൽ ഇവ വളരെ സാവധാനത്തിലാണ് സഞ്ചരിക്കുക.

നീർക്കോലി

നീർക്കോലി

ശുദ്ധജലത്തിൽ ജീവിക്കുന്ന പാമ്പാണ് നീർക്കോലി അഥവാ പുളവൻ എന്നപേരിൽ അറിയപ്പെടുന്നത്. കേരളത്തിൽ ഇവ സർവ്വസാധാരണമാണ്. കുളങ്ങൾ, തോടുകൾ, വയലുകൾ തുടങ്ങിയവയിലും സമീപപ്രദേശങ്ങളിലും കണ്ടുവരുന്നു. ഇളം തവിട്ടു നിറത്തിലോ മഞ്ഞ കലർന്ന തവിട്ടു നിറത്തിലോ ആയിരിക്കും ശരീരം. മനുഷ്യവാസമുള്ള പ്രദേശങ്ങളിലും സാധാരണ കാണാമെങ്കിലും വംശനാശ ഭീഷണി കുറവുള്ള ജീവിയാണിത്.

ചേര

ചേര

നിരുപദ്രവകാരിയായ ഒരു പാമ്പാണ് ചേര. ഇവയെ മൂർഖനായി പലപ്പോഴും തെറ്റിദ്ധരിക്കാറുണ്ട്. മൂർഖനും ചേരയും തമ്മിൽ സാമ്യമുണ്ട്. എന്നാൽ ചേര വിഷമില്ലത്തതാണ്. ഇവക്ക് രണ്ടുമീറ്റർ വരെ നീളം ഉണ്ടാകാറുണ്ട്. കൃഷിഭൂമിയിലുള്ള എലികളെ ഭക്ഷിക്കുന്നതിനാൽ കർഷകന്റെ മിത്രം എന്നാണ് കേരളത്തിൽ ഇത് അറിയപ്പെടുന്നത്.

വേനൽക്കാലത്ത്, അ​ടു​ക്ക​ള, വാ​ട്ട​ര്‍ ടാ​ങ്ക്, തു​ട​ങ്ങി ത​ണു​പ്പ് ഏ​റെ​യു​ള്ള സ്ഥ​ല​ങ്ങ​ള്‍ പ്ര​ത്യേ​കം സൂ​ക്ഷി​ക്ക​ണം. ഇ​വി​ടം ഇ​ട​ക്കി​ടെ ശ്ര​ദ്ധ​യോ​ടെ വൃ​ത്തി​യാ​ക്ക​ണം, വീ​ട്ടി​നു​ള്ളി​ലേ​ക്കു​ള്ള ചാ​ലു​ക​ള്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കു​ക​യും ഇ​വ അ​ട​ച്ചു സൂ​ക്ഷി​ക്കു​ക​യും ചെ​യ്യ​ണം. വാ​തി​ൽ​പാ​ളി​ക​ള്‍ക്ക് ഇ​ട​യി​ലും വി​ട​വു​ണ്ടോ​യെ​ന്നു പ​രി​ശോ​ധി​ക്ക​ണം. വീ​ടി​നു​ മു​ന്നി​ലി​ടു​ന്ന ച​വി​ട്ടി​ക്ക​ടി​യി​ല്‍ പാ​മ്പു​ക​ള്‍ ചു​രു​ണ്ടു​കൂ​ടാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ പ​രി​ശോ​ധി​ക്ക​ണം. ചെ​രി​പ്പു​ക​ള്‍, ഷൂ​സു​ക​ള്‍ എ​ന്നി​വ ഇ​ടും മു​മ്പ്​ ശ്ര​ദ്ധി​ക്ക​ണം. വി​റ​ക് തു​ട​ങ്ങി​യ വ​സ്തു​ക്ക​ള്‍ സൂ​ക്ഷി​ച്ചു​വെ​ക്കു​ന്ന സ്ഥ​ല​ങ്ങ​ളും നി​രീ​ക്ഷി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:poisonous snakesSnakesKerala
Next Story