Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightയു.കെ കടലുകളിൽ...

യു.കെ കടലുകളിൽ അസാധാരണമായ ഉയർന്ന അളവിൽ ജെല്ലിഫിഷുകൾ; സമുദ്രം ചൂടു പിടിക്കുന്നതിന്റെ ഫലമെന്ന് ഗവേഷകർ

text_fields
bookmark_border
യു.കെ കടലുകളിൽ അസാധാരണമായ ഉയർന്ന അളവിൽ ജെല്ലിഫിഷുകൾ; സമുദ്രം ചൂടു പിടിക്കുന്നതിന്റെ ഫലമെന്ന് ഗവേഷകർ
cancel

ലണ്ടൻ: ഈ വേനൽക്കാലത്ത് യു.കെയിലെ കടലുകളിൽ അസാധാരണമായി ഉയർന്ന അളവിൽ ജെല്ലിഫിഷുകൾ എത്തിയതായി സമുദ്ര വിദഗ്ധർ. ആഗോള താപനം മൂലം വഷളാകുന്ന ചൂടുള്ള സമുദ്രോപരിതല താപനില ജെല്ലിഫിഷുകൾക്ക് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നുവെന്നും അവർ പറയുന്നു. ചൂടുള്ള വെള്ളത്തെ ഇഷ്ടപ്പെടുന്ന പുതിയ ജെല്ലിഫിഷ് ഇനങ്ങളുടെ ആഗമനത്തിനും ഈ സാഹചര്യങ്ങൾ കാരണമാവുന്നു.

തീരത്തേക്കുള്ള ചൂടുവെള്ളത്തിന്റെ ഒഴുക്കിനെ പിന്തുടർന്ന് വാർഷിക പ്രത്യുൽപാദന ചക്രത്തിനായി ജെല്ലിഫിഷുകൾ എത്തുന്നു. ഇത് വേനൽക്കാലത്ത് ഇവയുടെ എണ്ണത്തിലെ വർധനവിനും ദീർഘകാല അതിജീവനത്തിനും കാരണമാകുന്നു. ഈ വർഷം ഏപ്രിൽ, മെയ് മാസങ്ങളിൽ റെക്കോർഡ് ഉയർന്ന സമുദ്രോപരിതല താപനിലയായതിനാൽ യു.കെ തീരത്ത് കൂടുതൽ ജെല്ലിഫിഷിന്റെ സാന്നിധ്യം ഉണ്ടാകുമെന്നും സമുദ്ര ഗവേഷകർ പ്രവചിക്കുന്നു.

അതേസമയം, ജെല്ലിഫിഷുകൾ ജല ഭക്ഷ്യവലയത്തിന്റെ അടിസ്ഥാന ഘടകമാണ്. കാരണം അവ പല ഭക്ഷ്യ ശൃംഖലകളുടെയും അടിത്തറയായി മാറുന്ന പ്ലാങ്ക്ടണിന്റെ ഇനങ്ങളാണ്. ‘കോമ്പസ്’ ജെല്ലിഫിഷുകൾ ആമകളുടെ പ്രിയപ്പെട്ട ഭക്ഷണ സ്രോതസ്സാണെന്ന് പ്ലിമൗത്ത് സർവകലാശാലയിലെ സമുദ്ര സംരക്ഷണ വിദഗ്ധനായ അബിഗെയ്ൽ മക്വാട്ടേഴ്‌സ് ഗൊല്ലോപ്പ് പറഞ്ഞു.

ഈ വേനൽക്കാലത്ത് യു.കെയിലെ ജലാശയങ്ങളിൽ വ്യാപകമായി എത്തിയിട്ടുള്ള സാധാരണവും എന്നാൽ അതിശയകരവുമായ ഇനം ‘ബാരൽ’ ജെല്ലിഫിഷ് ആണ്. ഇത് ഒരു മീറ്റർ വരെ വ്യാസത്തിൽ വളരും. ഏഷ്യയുടെ ചില ഭാഗങ്ങളിൽ മനുഷ്യർ ഇത് ഭക്ഷിക്കുന്നു. ഈ വർഷം തിരിച്ചറിഞ്ഞ മറ്റ് ജെല്ലിഫിഷ് ഇനങ്ങളിൽ മൂൺ, ലയൺസ് മേൻ, നീല, മൗവ് സ്റ്റിംഗർ ഇനങ്ങൾ ഉൾപ്പെടുന്നു.


ജെല്ലിഫിഷുകളിൽ 90ശതമാനവും ജലാംശമാണ്. ഇവ ശക്തമായ പ്രവാഹങ്ങൾക്ക് വിധേയപ്പെടുകയും എളുപ്പത്തിൽ പിളർന്നു പോവുകയും ചെയ്യും. ദുർബലമായ ശരീരങ്ങളെ വേർപെടുത്താൻ കഴിയുന്ന തീവ്രമായ സാഹചര്യങ്ങൾ കാലാവസ്ഥാ തകർച്ചയുടെ ഫലമാണെന്ന് മക്വാട്ടേഴ്‌സ് ഗൊല്ലോപ്പ് പറഞ്ഞു. ജെല്ലിഫിഷുകൾക്ക് മനോഹരമായ നിറങ്ങളുണ്ട്. പിന്നിലേക്ക് ഒഴുകുന്ന നീണ്ട ടെന്റക്കിളുകളും. ബഹിരാകാശത്ത് കാണപ്പെടുന്ന എന്തോ ഒന്നിനെപ്പോലെ അനുസ്മരിപ്പിക്കുമെന്നും അവർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Climate ChangesOceansjellyfishEcologytemperature riseMarine Lifeseas
News Summary - Unusually high number of jellyfish arrive in UK seas
Next Story