Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightറെഡ് ഡെവിൾസിന്‍റെ...

റെഡ് ഡെവിൾസിന്‍റെ ഗോൾവേട്ട; ന്യൂസിലാൻഡിനെ തകർത്ത് ബെൽജിയം നോക്കൗട്ടിൽ

text_fields
bookmark_border
റെഡ് ഡെവിൾസിന്‍റെ ഗോൾവേട്ട; ന്യൂസിലാൻഡിനെ തകർത്ത് ബെൽജിയം നോക്കൗട്ടിൽ
cancel

വാൻകൂവർ: 2026 ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് ജിയിൽ ആധികാരിക ജയത്തോടെ ബെൽജിയം നോക്കൗട്ട് റൗണ്ടിലേക്ക്. വാൻകൂവറിലെ ബിസി പ്ലേസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ന്യൂസിലാൻഡിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബെൽജിയം തകർത്തുവിട്ടത്. ലിയാൻഡ്രോ ട്രൊസാർഡ് ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ കെവിൻ ഡി ബ്രൂയ്‍നും റൊമേലു ലുക്കാക്കുവും ഓരോ തവണ ലക്ഷ്യം കണ്ടു.ഈ വിജയത്തോടെ ഗ്രൂപ്പിൽ ഒന്നാമന്മാരായി ബെൽജിയം നോക്കൗട്ട് ഉറപ്പിച്ചു. ആദ്യ പകുതി മുതൽക്കേ ആക്രമണ ഫുട്ബോൾ പുറത്തെടുത്ത ബെൽജിയം 28-ാം മിനിറ്റിൽ ലിയാൻഡ്രോ ട്രൊസാർഡിലൂടെയാണ് ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ 50-ാം മിനിറ്റിൽ വീണ്ടും ലക്ഷ്യം കണ്ട് ട്രൊസാർഡ് തന്റെ ഇരട്ടഗോൾ നേട്ടം പൂർത്തിയാക്കി.

മത്സരത്തിന്റെ 66-ാം മിനിറ്റിൽ ബെൽജിയത്തിന്റെ സൂപ്പർതാരം കെവിൻ ഡി ബ്രൂയിന്‍റെ വകയായിരുന്നു മൂന്നാം ഗോൾ. ബോക്സിന് വെളിയിൽ നിന്ന് അസാധ്യമായൊരു ഷോട്ടിലൂടെ ഡി ബ്രൂയ്ൻ പന്ത് വലയിലെത്തിച്ചപ്പോൾ സ്റ്റേഡിയം ആർത്തിരമ്പി. 14-ാം മിനിറ്റിൽ ഡി ബ്രൂയ്ന്‍റെ മികച്ചൊരു ഷോട്ട് തടഞ്ഞിട്ട ന്യൂസിലാൻഡ് ഗോൾകീപ്പർ മാക്സ് ക്രോകോംബിന് ഈ വെടിച്ചില്ല് ഷോട്ടിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല.

മത്സരത്തിന്റെ 84-ാം മിനിറ്റിൽ എലിജ ഹെൻറിയിലൂടെ ന്യൂസിലാൻഡ് ഒരു ഗോൾ മടക്കിയെങ്കിലും ബെൽജിയത്തിന്റെ കുതിപ്പ് അവസാനിച്ചില്ല. 84-ാം മിനിറ്റിൽ റൊമേലു ലുക്കാക്കുവും ഇഞ്ചുറി ടൈമിൽ അലക്സിസ് സാലേമാക്കേഴ്സും ലക്ഷ്യം കണ്ടതോടെ ബെൽജിയത്തിന്റെ ഗോൾ പട്ടിക അഞ്ചായി ഉയർന്നു. ഈ തോൽവിയോടെ ന്യൂസിലാൻഡ് ലോകകപ്പിൽ നിന്ന് പുറത്തായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:belgiumFootball NewsRomelu Lukakukevin de bruyneNew Zealand.Belgium winknockoutFIFA World Cup 2026Leandro Trossard
News Summary - Belgium Demolishes New Zealand 5-1 to Storm into World Cup Knockouts
Next Story