Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightലോ​ക​ക​പ്പ് ആ​വേ​ശം;...

ലോ​ക​ക​പ്പ് ആ​വേ​ശം; സൗ​ദി​യി​ൽ ഫു​ട്ബാ​ൾ പ്രേ​മി​ക​ളു​ടെ ഉ​റ​ക്ക​മി​ള​ച്ചു​ള്ള രാ​ത്രി​ക​ൾ, ദി​ന​ച​ര്യ​ക​ൾ മാ​റി​മ​റി​യു​ന്നു

text_fields
bookmark_border
ലോ​ക​ക​പ്പ് ആ​വേ​ശം; സൗ​ദി​യി​ൽ ഫു​ട്ബാ​ൾ പ്രേ​മി​ക​ളു​ടെ ഉ​റ​ക്ക​മി​ള​ച്ചു​ള്ള രാ​ത്രി​ക​ൾ, ദി​ന​ച​ര്യ​ക​ൾ മാ​റി​മ​റി​യു​ന്നു
cancel
camera_alt

ക​ളി ത​ത്സ​മ​യം കാ​ണാ​ൻ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന ബി​ഗ്​ സ്​​ക്രീ​ൻ സം​വി​ധാ​നം

ജി​ദ്ദ: വ​ട​ക്കേ അ​മേ​രി​ക്ക​യി​ൽ അ​ര​ങ്ങേ​റു​ന്ന 2026 ഫി​ഫ ലോ​ക​ക​പ്പി​െൻറ സ​മ​യ​ക്ര​മം സൗ​ദി അ​റേ​ബ്യ​യി​ലെ ഫു​ട്ബാ​ൾ ആ​രാ​ധ​ക​രു​ടെ ദി​ന​ച​ര്യ​ക​ളെ​യും ശീ​ല​ങ്ങ​ളെ​യും സാ​ര​മാ​യി ബാ​ധി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വ​ലി​യൊ​രു ജ​ന​വി​ഭാ​ഗം താ​മ​സി​ക്കു​ന്ന സൗ​ദി​യി​ൽ, മ​ത്സ​ര​ങ്ങ​ളു​ടെ സ​മ​യ വ്യ​ത്യാ​സ​മാ​ണ് കാ​യി​ക​പ്രേ​മി​ക​ൾ​ക്ക് വ​ലി​യ വെ​ല്ലു​വി​ളി​യാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. യു.​എ​സ്, മെ​ക്സി​ക്കോ, കാ​ന​ഡ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ത്സ​ര​ങ്ങ​ൾ സൗ​ദി സ​മ​യ​പ്ര​കാ​രം പു​ല​ർ​ച്ചെ ഒ​ന്ന്​ മു​ത​ൽ അ​ഞ്ച്​ വ​രെ​യാ​ണ് സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന​ത്. ഇ​ത് ത​ത്സ​മ​യം കാ​ണു​ന്ന​തി​നാ​യി ആ​രാ​ധ​ക​ർ​ക്ക് ത​ങ്ങ​ളു​ടെ ഉ​റ​ക്ക ഷെ​ഡ്യൂ​ളു​ക​ൾ പൂ​ർ​ണ​മാ​യും മാ​റ്റേ​ണ്ടി വ​രു​ന്നു.

ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ നേ​രി​ട്ട് കാ​ണാ​ൻ സൗ​ദി സ്വ​ദേ​ശി​ക​ളും മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള പ്ര​വാ​സി​ക​ളും വ​ലി​യ ആ​വേ​ശ​ത്തി​ലാ​ണ്. ഒ​രു പ്രാ​ദേ​ശി​ക പ​ത്രം ന​ട​ത്തി​യ സ​ർ​വേ പ്ര​കാ​രം, രാ​ജ്യ​ത്തെ ഭൂ​രി​ഭാ​ഗം ഫു​ട്ബാ​ൾ പ്രേ​മി​ക​ളും സ​മ​യ​ക്ര​മ​ത്തി​ലെ ബു​ദ്ധി​മു​ട്ടു​ക​ൾ വ​ക​വെ​ക്കാ​തെ അ​ർ​ധ​രാ​ത്രി​യി​ലെ മ​ത്സ​ര​ങ്ങ​ൾ കാ​ണാ​ൻ താ​ല്പ​ര്യ​പ്പെ​ടു​ന്നു​വെ​ന്നാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ജൂ​ലൈ 19ന് ​ടൂ​ർ​ണ​മെൻറ്​ അ​വ​സാ​നി​ക്കു​ന്ന​ത് വ​രെ ഈ ​രീ​തി​യി​ൽ ഉ​റ​ക്ക​ത്തി​െൻറ സ​മ​യ​ക്ര​മം പു​നഃ​ക്ര​മീ​ക​രി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് ആ​രാ​ധ​ക​ർ. രാ​ത്രി മു​ഴു​വ​ൻ ക​ളി ക​ണ്ട് ഉ​റ​ക്ക​മി​ള​യ്ക്കു​ന്ന​തി​നാ​ൽ, പി​റ്റേ​ന്ന് പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ ജോ​ലി​സ്ഥ​ല​ങ്ങ​ളി​ലും മ​റ്റും ക​ടു​ത്ത ക്ഷീ​ണ​വും ഉ​റ​ക്കം​തൂ​ങ്ങ​ലും അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യി പ​ല​രും സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

എ​ങ്കി​ലും ഫു​ട്ബാ​ൾ ല​ഹ​രി ഒ​ട്ടും ചോ​രാ​തെ തെ​രു​വോ​ര​ങ്ങ​ളി​ലെ കോ​ഫി ഷോ​പ്പു​ക​ൾ​ക്ക് മു​ന്നി​ലും ക്ല​ബ്ബ് ഹാ​ളു​ക​ളി​ലും വ​ലി​യ സ്ക്രീ​നു​ക​ൾ സ​ജ്ജ​മാ​ണ്. ചി​ല മ​ല​യാ​ളി പ്ര​വാ​സി കൂ​ട്ടാ​യ്മ​ക​ളും വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ബി​ഗ് സ്ക്രീ​നു​ക​ൾ സ്ഥാ​പി​ച്ച് ഒ​ന്നി​ച്ച് ക​ളി കാ​ണാ​നു​ള്ള വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ക​ളി ന​ട​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ൽ ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം വ​ൻ ജ​ന​ത്തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ലോ​ക​ക​പ്പ് ആ​വേ​ശ​ത്തോ​ട​നു​ബ​ന്ധി​ച്ച് സൗ​ദി​യി​ലെ പ്ര​മു​ഖ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളെ​ല്ലാം പ്ര​ത്യേ​ക പ്ര​മോ​ഷ​ൻ കാ​മ്പ​യി​നു​ക​ളും ആ​ക​ർ​ഷ​ക​മാ​യ ഓ​ഫ​റു​ക​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കാ​യി​ക ലോ​ക​ത്തി​െൻറ ആ​വേ​ശ​ത്തോ​ടൊ​പ്പം ഷോ​പ്പി​ങ്​ അ​നു​ഭ​വ​ങ്ങ​ളും ഒ​ത്തു​ചേ​രു​ന്ന​തോ​ടെ രാ​ജ്യ​മെ​മ്പാ​ടും വ​ലി​യൊ​രു ഉ​ത്സ​വ അ​ന്ത​രീ​ക്ഷ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballSaudi Newsfootball loversFIFA World Cup 2026
News Summary - saudi football lovers
Next Story