Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightലോകകപ്പ് 2026:...

ലോകകപ്പ് 2026: സ്പെയിനിനെതിരെയുള്ള പോരാട്ടത്തിന് തയ്യാറെടുത്ത് സൗദി; ടീം ഇന്ന് അറ്റ്ലാൻറയിലേക്ക് തിരിക്കും

text_fields
bookmark_border
ലോകകപ്പ് 2026: സ്പെയിനിനെതിരെയുള്ള പോരാട്ടത്തിന് തയ്യാറെടുത്ത് സൗദി; ടീം ഇന്ന് അറ്റ്ലാൻറയിലേക്ക് തിരിക്കും
cancel

റിയാദ്​/ഓസ്​റ്റിൻ: ലോകകപ്പ് ഫുട്ബാൾ ഗ്രൂപ്പ് ഘട്ടത്തിലെ നിർണായകമായ രണ്ടാം മത്സരത്തിൽ ശക്തരായ സ്പെയിനിനെ നേരിടാനൊരുങ്ങുന്ന സൗദി അറേബ്യൻ ദേശീയ ഫുട്ബാൾ ടീം ഇന്ന് ജോർജിയയിലെ അറ്റ്ലാൻറയിലേക്ക് തിരിക്കും. നിലവിൽ യു.എസ്.എ.യിലെ ഓസ്​റ്റിനിൽ ക്യാമ്പ് ചെയ്യുന്ന ‘ഗ്രീൻ ഫാൽക്കൺസ്‘ (അൽ അഖ്ദർ), ഞായറാഴ്ച (ജൂൺ 21) ഗ്രൂപ്പ് എച്ചിൽ നടക്കുന്ന മത്സരത്തിനായാണ് വേദിയായ അറ്റ്ലാൻറയിലേക്ക് യാത്രയാകുന്നത്.

യാത്ര തിരിക്കുന്നതിന് മുന്നോടിയായി ശനിയാഴ്​ച ഓസ്​റ്റിനിലെ ‘ക്യു2’ സ്​റ്റേഡിയത്തിൽ സൗദി ടീം അടച്ചിട്ട വാതിൽക്കൽ പ്രത്യേക പരിശീലനം നടത്തും. ഇതിനുശേഷമായിരിക്കും അറ്റ്ലാൻറയിലേക്കുള്ള യാത്ര. തുടർന്നുള്ള എല്ലാ അവസാനവട്ട ഒരുക്കങ്ങളും അറ്റ്ലാൻറയിൽ വെച്ചായിരിക്കും പൂർത്തിയാക്കുക.

മത്സരത്തിന് മുന്നോടിയായുള്ള സൗദി ടീമി​െൻറ കഠിനമായ പരിശീലന സെഷനുകൾ ഓസ്​റ്റിനിലെ ക്യു2 സ്​റ്റേഡിയത്തിൽ വെള്ളിയാഴ്​ചയും തുടർന്നു. മുഖ്യ പരിശീലകൻ ജോർജിയോസ് ഡോണിസി​െൻറ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു ഇന്നത്തെ ക്യാമ്പ്. വാം-അപ്പ് വ്യായാമങ്ങളോടെ ആരംഭിച്ച പരിശീലനത്തിൽ, പന്തിൻമേലുള്ള നിയന്ത്രണം (ബോൾ പൊസഷൻ) നിലനിർത്തുന്നതിനാണ് തുടക്കത്തിൽ പ്രാധാന്യം നൽകിയത്. തുടർന്ന് സ്പെയിനിനെതിരെയുള്ള പ്രത്യേക തന്ത്രങ്ങളും കളിമുറികളും താരങ്ങൾ ഗ്രൗണ്ടിൽ പ്രയോഗിച്ച് പരിശീലിച്ചു. തന്ത്രപരമായ മാച്ച് സിമുലേഷനോടെയാണ് വെള്ളിയാഴ്​ചത്തെ പരിശീലന സെഷൻ അവസാനിച്ചത്.

അതേസമയം, നിർണായക മത്സരത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സൗദി ക്യാമ്പിൽ നിന്ന് ആശങ്കാജനകമായ വാർത്തയും പുറത്തുവരുന്നുണ്ട്. ടീമി​െൻറ യുവ ഗോൾകീപ്പർ അബ്​ദുൽ റഹ്​മാൻ അൽ സാൻബിക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം നടത്തിയ വിശദമായ മെഡിക്കൽ പരിശോധനകളിൽ അദ്ദേഹത്തി​െൻറ തുടയിലെ പിൻഭാഗത്തെ പേശിക്ക് പരിക്കേറ്റതായി സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് മെഡിക്കൽ സംഘത്തി​െൻറ കർശന മേൽനോട്ടത്തിൽ അൽ സാൻബി ത​െൻറ പ്രത്യേക ചികിത്സയും പുനരധിവാസ പരിപാടികളും ആരംഭിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AtlantaSpain football teamSaudi teamWorld Cup 2026
News Summary - World Cup 2026: Saudi Arabia gears up for clash against Spain; team to leave for Atlanta today
Next Story