പായസപ്പെരുമയിൽ മാറ്റുരക്കാൻ 20പേർ; ഗ്രാൻഡ് ഫിനാലെ നാളെ
text_fieldsകോഴിക്കോട്: രുചിയൂറും പായസങ്ങൾകൊണ്ട് മനസ്സും വയറും നിറക്കാൻ കോഴിക്കോട് ലുലുവിൽ ഞായറാഴ്ച ‘പായസപ്പെരുമ’ ഗ്രാൻഡ് ഫിനാലെ അരങ്ങേറും. രുചിവൈവിധ്യങ്ങളെ ലോകത്തിന് പരിചയപ്പെടുത്താൻ 20 മത്സരാർഥികളാണ് ഗ്രാൻഡ് ഫിനാലെയിൽ അണിനിരക്കുക. മാധ്യമം ‘ഡെസേർട്ട് മാസ്റ്റർ’ ലുലു ഹൈപ്പർമാർക്കറ്റുമായി ചേർന്നാണ് പായസപ്പെരുമ പായസമത്സരം സംഘടിപ്പിക്കുന്നത്.
റഫീന റഫീൽ (കണ്ണൂർ), സബ്ന സക്കറിയ (മലപ്പുറം), മജീദ ഖാദർ (വയനാട്), ബേനസീർ നൗഷാദ് (കണ്ണൂർ), രജനി സുജിത് (കണ്ണൂർ), ട്വിങ്കിൾ ഷൗബത് (വയനാട്), പ്രജിഷ രജ്ഞിഷ് (കോഴിക്കോട്), ഷംല ഉമ്മർ (തൃശൂർ), നാസിയ കരീം (കണ്ണൂർ), സാജിത (കോഴിക്കോട്), സുലേഖ കെ. (കാസർകോട്), സജിത വിജയൻ (പാലക്കാട്), മാത്യൂസ് എബ്രഹാം (തിരുവനന്തപുരം), സുനന്ദ സുനിൽ (കോഴിക്കോട്), ജിഷ ബിജിത്ത് (കണ്ണൂർ), ഷീബ സനീഷ് (കണ്ണൂർ), ജെസ്സി കബീർ (തൃശൂർ), ജാനകി പവിത്രൻ (കോഴിക്കോട്), ബീന മുരളി (മലപ്പുറം), സജിന എ. (മലപ്പുറം) എന്നിവരാണ് ഫൈനലിൽ മാറ്റുരക്കുക.
സെലിബ്രിറ്റി ഷെഫുമാരും പാചകവിദഗ്ധരും ഗ്രാൻഡ് ഫിനാലെ മത്സരം നയിക്കാനെത്തും. 20 വർഷമായി വിദേശത്തും സ്വദേശത്തും മുൻനിര ഇന്റർനാഷനൽ ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ ഷെഫായിരുന്ന, ഇന്റർനാഷനൽ ഫുഡ് കൺസൽട്ടന്റ്, റസ്റ്ററന്റ് കൺസൽട്ടന്റ് എന്നീ നിലകളിൽ ശ്രദ്ധേയനായ ഷെഫ് വിനോദ് വടശ്ശേരി, സെലിബ്രിറ്റി ഷെഫും ടെലിവിഷൻ താരവും എന്റർടെയിനറുമായ ഷെഫ് ഷാനിദ് എന്ന ഷെഫ് ഷാൻ, കുക്കിങ് ആൻഡ് ബേക്കിങ് രംഗത്ത് പത്തു വർഷത്തോളം സജീവ സാന്നിധ്യമായ പാചകവിദഗ്ധയും കളിനറി സ്കിൽ ട്രെയിനറുമായ ശ്രുതി അജിത്ത്, ലുലു ഹൈപർമാർക്കറ്റ് കാലിക്കറ്റിലെ എക്സിക്യൂട്ടീവ് ഷെഫ് ആർ. തിരുവെങ്കിടസാമി എന്നിവരാണ് വിധികർത്താക്കളായി എത്തുക.
രണ്ട് ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 9645007116 എന്ന നമ്പറിൽ ബന്ധപ്പെടാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.