എത്ര കഴിച്ചാലും മതിവരാത്ത പീസ്-മട്ടൺ കട്ലറ്റ്
text_fieldsചേരുവകൾ:
- ആട്ടിറച്ചി - 1/2 കിലോഗ്രാം (കൊത്തിയരിഞ്ഞത്)
- ഉരുളകിഴങ്ങ് - 2 എണ്ണം (പുഴുങ്ങി, തൊലി കളഞ്ഞ് ഉടച്ചത്)
- എണ്ണ - 2 ടേബിൾ സ്പൂൺ + വറുക്കാൻ
- പെരിജീരകം - 3/4 ടീസ്പൂൺ
- സവാള - 1 എണ്ണം (പൊടിയായി അരിഞ്ഞത്)
- പച്ചമുളക് - 2 എണ്ണം (പൊടിയായി അരിഞ്ഞത്)
- കറിവേപ്പില - 2 തണ്ട്
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - 2 ടേബിൾ സ്പൂൺ
- മുളകുപൊടി - 1 ടേബിൾ സ്പൂൺ
- മഞ്ഞൾപൊടി - 1 ടീസ്പൂൺ
- ജീരകപൊടി - 1 ടീസ്പൂൺ
- ഗരംമസാല പൊടി - 2 ടീസ്പൂൺ
- ഗ്രീൻപീസ് - 1 കപ്പ്
- ഉപ്പ് - പാകത്തിന്
- മുട്ട - 1 എണ്ണം
- റൊട്ടിപൊടി - 2 കപ്പ്
- തക്കാളി കെച്ചപ്പ് - 1 ടേബിൾ സ്പൂൺ
- കുരുമുളക് പൊടി - 1/2 ടീസ്പൂൺ
തയാറാക്കേണ്ടവിധം:
ഒരു പാനിൽ 2 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് ചൂടാക്കുക. പെരുംജീരകം ഇട്ട് വറക്കുക. പൊട്ടിയാൽ സവാള, കറിവേപ്പില ഉതിർത്തത്, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഒരു മിനിറ്റിന് ശേഷം കൊത്തിയരിഞ്ഞ മട്ടൺ ചേർക്കുക.
5 മിനിറ്റ് നന്നായി വറുക്കുക. 10 മിനിറ്റ് അടച്ചുവെച്ച് വേവിക്കുക. ഇറച്ചിയിലെ ഈർപ്പം നന്നായി മാറിയാൽ ഉപ്പ്, സുഗന്ധവ്യഞ്ജന പൊടികൾ എന്നിവ ചേർത്തിളക്കുക. ഉരുളകിഴങ്ങ് ഉടച്ചത്, തക്കാളി കെച്ചപ്പ് എന്നിവ ചേർക്കാം. ചേരുവകൾ തമ്മിൽ യോജിപ്പിക്കുക. ഫില്ലിങ് തയാർ. ഇതൊരു ബൗളിലേക്ക് മാറ്റുക.
ശേഷം കുരുമുളക്പൊടി കൂടി ചേർത്ത് നന്നായി കുഴച്ച് ചെറു ഉരുളകളാക്കുക. മുട്ട പൊട്ടിച്ച് ചൊറു ബൗളിലേക്ക് ഒഴിക്കുക. ഒരു പ്ലേറ്റിൽ റൊട്ടിപൊടിയിട്ട് വെക്കുക. ഉരുളകൾ ആദ്യം മുട്ടയിലും പിന്നീട് റൊട്ടിപൊടിയിലും ഉരുട്ടിപിടിപ്പിച്ച് ഒരു പ്ലേറ്റിൽ നിരത്തി ഫ്രിഡ്ജിൽ അര മണിക്കൂർ അടച്ചുവെച്ച ശേഷം പുറത്തെടുക്കുക.
കുറച്ച് എണ്ണ ഒരു നോൺസ്റ്റിക് പാനിൽ ഒഴിച്ച് ചൂടാക്കി കട് ലറ്റുകൾ അതിൽ നിരത്തി ഉടയാതെ തിരിച്ചും മറിച്ചുമിട്ട് വറുത്ത് ബ്രൗൺ നിറമാക്കി കോരുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.