Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightമുട്ടയും പാലും...

മുട്ടയും പാലും ചേർക്കാത്ത നല്ല പതുപതുത്ത പാവ്

text_fields
bookmark_border
Pav Recipe
cancel

വടക്കേയിന്ത്യൻ വിഭവമായ പാവ് ഭാജി ഇപ്പോൾ നമ്മൾ മലയാളികൾക്കും വളരെ പരിചിതമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്​ടവുമാണ്. പാവ് ഭാജിയുടെ ബൺ പൊതുവെ കടകളിൽനിന്ന് വാങ്ങിക്കാറാണ് പതിവ്.

എന്നാൽ, ഈ ബൺ നമുക്ക് വളരെ എളുപ്പത്തിൽ വീട്ടിലെ ചേരുവകൾ കൊണ്ടു തന്നെ ഉണ്ടാക്കിയെടുക്കാം. വൈകുന്നേരങ്ങളിൽ ചായക്കൊപ്പം കഴിക്കാനും കൂടി പറ്റിയ ഒരു പലഹാരമാണ് ഈ പാവ്.

ചേരുവകൾ:

  • മൈദ- ഒന്നര കപ്പ്
  • ബട്ടർ- ഒന്നേകാൽ ടേബ്​ൾസ്പൂൺ
  • യീസ്്റ്റ്- 1 ടീസ്പൂൺ
  • പഞ്ചസാര- 1 ടീസ്പൂൺ
  • ഇളം ചൂടുവെള്ളം- 3/4 കപ്പ്
  • ഉപ്പ്​- ആവശ്യത്തിന്

തയാറാക്കേണ്ടവിധം:

ഒരു വലിയ ബൗളിൽ യീസ്റ്റും പഞ്ചസാരയും ഇട്ടു കൊടുക്കുക. അതിലേക്ക് ഇളം ചൂടുവെള്ളം ചേർത്ത്‌ യോജിപ്പിച്ച്​ അഞ്ചു മിനിറ്റ് വെക്കുക. ശേഷം മൈദ ഒന്ന് അരിച്ചിട്ട്​ അതിലേക്ക് ഇട്ടുകൊടുക്കുക. ബട്ടർ ചേർക്കുക.

എല്ലാംകൂടി നന്നായി യോജിപ്പിച്ച്​ പൊന്താൻ വേണ്ടി നാലു മണിക്കൂർ അടച്ചുവെക്കാം. പൊങ്ങിവന്നതിനുശേഷം നന്നായൊന്നു കുഴച്ചുകൊടുത്തശേഷം അഞ്ചു ഭാഗമായി കട്ട് ചെയ്തു കൊടുക്കാം. ശേഷം ബേക്കിങ്​ ട്രേയിൽ വെക്കുക.

മുകളിൽ അൽപം ബട്ടർ ബ്രഷ് ചെയ്യുക. 3/4 മണിക്കൂർ വെറുതെ വെച്ചശേഷം ഓവനിൽ 180 ഡിഗ്രി ചൂടിൽ 25 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം. നമ്മുടെ സോഫ്റ്റ് ബൺ തയാർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bunsFood RecipeLatest NewsPav
News Summary - A delicious soft pav without eggs or milk
Next Story