അവോക്കാഡോ ചിക്കൻ സാലഡ്
text_fieldsആവശ്യമായ വസ്തുക്കൾ
1. എല്ലില്ലാത്ത ചിക്കൻ - 250 ഗ്രാം (കുറച്ച് കുരുമുളക് പൊടി, ഉപ്പ്, ചെറുനാരങ്ങ നീര് എന്നിവ ചേർത്ത് ഗ്രിൽ ചെയ്തത്)
2. അവോക്കാഡോ - 2 (ചെറിയ കഷണങ്ങളാക്കി മുറിച്ചത്)
3. ഓറഞ്ച് - 1 (തൊലി കളഞ്ഞ് മുറിച്ചത്)
4. ബദാം - 3 ടേബിൾസ്പൂൺ (അരിഞ്ഞത്)
5. ഉണങ്ങിയ ക്രാൻബെറി - 2 ടേബിൾസ്പൂൺ
6. പുതിനയില - 1 ടേബിൾസ്പൂൺ (അരിഞ്ഞത്)
7. ഫ്രെഷ് ഓറഞ്ച് ജ്യൂസ് - 3 ടേബിൾസ്പൂൺ
8. ഒലിവ് ഓയിൽ - 2 ടേബിൾസ്പൂൺ
9. കുരുമുളക് പൊടി - 1 ടീസ്പൂൺ
10. ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
1. ഗ്രിൽ ചെയ്ത ചിക്കൻ നേർത്ത സ്ട്രിപ്പുകളായി മുറിക്കുക.
2. ഒരു ആഴത്തിലുള്ള പാത്രത്തിൽ, ചിക്കൻ, അവോക്കാഡോ, ഓറഞ്ച്, ബദാം, ഉണങ്ങിയ ക്രാൻബെറി, പുതിനയില, ഉപ്പ് എന്നിവ ഒരുമിച്ച് ചേർക്കുക.
3. മറ്റൊരു പാത്രത്തിൽ, ഓറഞ്ച് ജ്യൂസ്, ഒലിവ് ഓയിൽ, കുരുമുളക് പൊടി എന്നിവ ഒരുമിച്ച് ചേർത്ത് തയാറാക്കിയ സാലഡിലേക്ക് ചേർത്ത് നന്നായി യോജിപ്പിച്ച് സേർവ് ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

