ചൂടോടെ വിളമ്പാം, ചിക്കൻ സുഫിയാന് ബിരിയാണി
text_fieldsചിക്കൻ സുഫിയാന് ബിരിയാണി
ആവശ്യമുള്ള സാധനങ്ങൾ
1. നീളമുള്ള ബസ്മതി അരി -1 കിലോ
2. കോഴി- ഒന്നര കിലോ
കോഴി മാരിനേറ്റ് ചെയ്യാന്‍
1. നീളത്തില്‍ അരിഞ്ഞ സവാള- 2
2. പച്ചമുളക് എണ്ണയില്‍ ചൂടാക്കി തരുപ്പായി അരച്ചത്- 15
3. മല്ലിയില, പുതിന ഇല എന്നിവ രണ്ടും കൂടി പൊടിയായി അരിഞ്ഞത്- 50 ഗ്രാം
4. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് -3 ടേബ്ള്‍ സ്പൂണ്‍
5. പുളി കുറഞ്ഞ തൈര്- 1 കപ്പ്
6. ഓയില്‍- അര കപ്പ്
7. ഗരംമസാല എല്ലാംകൂടി- 10 ഗ്രാം
8. ഉപ്പ്- ഒന്നര ടീസ്പൂണ്‍
ഇതെല്ലാംകൂടി കോഴിയില്‍ നല്ലപോലെ തിരുമ്മിക്കൂട്ടി രണ്ടു മണിക്കൂര്‍ വെക്കുക. സുഫിയാന് മസാല പൗഡര്‍
തയാറാക്കാന്‍ വേണ്ട സാധനങ്ങള്‍
1. ജീരകം- 10 ഗ്രാം
2. പച്ചമല്ലി- 5 ഗ്രാം
3. അണ്ടിപ്പരിപ്പ്- 15 ഗ്രാം
4. വെള്ള പീനട്ട്- 15 ഗ്രാം
5. തേങ്ങാപ്പീര- 10 ഗ്രാം
6. വെള്ള എള്ള്- 5 ഗ്രാം
7. പെരുംജീരകം -10 ഗ്രാം
ഇതെല്ലാം ഓരോന്നായി ചൂടാക്കി പൊടിച്ചെടുക്കുക.
ഇനി അരി വേവിക്കണം. അതിനായി വേണ്ടത്
1. വെള്ളം- ഒരു പാത്രത്തിന് അഞ്ചു പാത്രം
2. ഉപ്പ്
3. കുരുമുളക്- 1 ടീസ്പൂണ്‍
4. ഏലക്ക- 5
5. ഷാഹി ജീരകം- അര ടീസ്പൂണ്‍
6. പട്ട- 1 കഷണം
7. ഗ്രാമ്പൂ- 4
8. തക്കോലം- 3
9. ബേ ലീവ്സ്- 1
തയാറാക്കേണ്ടവിധം
1. ചുവടുകട്ടിയുള്ള ഒരു പാത്രത്തില്‍ മാരിനേറ്റു ചെയ്തുവെച്ചിരിക്കുന്ന കോഴിയിട്ടു വേവിച്ചെടുക്കുക. പകുതി വെന്തുകഴിയുമ്പോള്‍ പൊടിച്ചുവെച്ചിരിക്കുന്ന മസാലപ്പൊടി ചേര്‍ത്ത് നല്ലപോലെ മിക്സ് ചെയ്തു വേവിക്കുക.
2. ഈ സമയംകൊണ്ട് അരിക്കുള്ള മസാല ഇട്ട് അരി മുക്കാല്‍ ഭാഗം വേവിച്ച് ഊറ്റുക. ഈ ചോറ് മുക്കാല്‍ ഭാഗം വെന്ത ചിക്കന്റെ മുകളിലേക്ക് ഇട്ടുമൂടി നല്ലപോലെ അടച്ച് മൈദ ഒട്ടിച്ച് ഒരു കനമുള്ള ദോശക്കല്ലിന്റെ മുകളില്‍വെച്ച് ദം ചെയ്തെടുക്കാം.
ആവശ്യമെങ്കില്‍ കുറച്ചു നെയ്യും ചേര്‍ക്കാം. എന്നിട്ട് ചൂടോടെ തന്നെ വിളമ്പിക്കോളൂ...

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.