Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പഞ്ഞി പോലുള്ള ബൺ വീട്ടിലുണ്ടാക്കാം

text_fields
bookmark_border
Bun
cancel
Listen to this Article

ബർഗർ ഉണ്ടാക്കാനായാലും സാൻഡ് വിച് ഉണ്ടാക്കാനാലും ബൺ അല്ലെങ്കിൽ സമൂൻ പുറത്തു നിന്ന് വാങ്ങാറ് പതിവാണല്ലോ. എങ്കിൽ അധികം ബിദ്ധിമുട്ടില്ലാത്ത തന്നെ നമുക്കിത് വീട്ടിയോ തയ്യാറാക്കി എടുക്കാം.

ചേരുവകൾ

  • ചെറു ചൂട് പാൽ – 200 മില്ലി
  • ഈസ്റ്റ് – 7 ഗ്രാം
  • മൈദ – 600 ഗ്രാം
  • ഉപ്പ് – 1.5 ടീസ്പൂൺ
  • പഞ്ചസാര – 1 ടേബിൾസ്പൂൺ
  • മുട്ട – 1
  • ബട്ടർ – 150 ഗ്രാം
  • ചെറുചൂടുള്ള വെള്ളം – 100 മില്ലി
  • മുട്ടയുടെ മഞ്ഞ – 1 (തേക്കാൻ വേണ്ടി)
  • പാൽ – ഒന്നര ടീസ്പൂൺ (മുകളിൽ തേക്കാൻ)

തയാറാക്കുന്ന വിധം:

ഒരു പാത്രത്തിൽ ചൂടുള്ള പാലും ഈസ്റ്റും ചേർത്ത് 5 മിനിറ്റ് മാറ്റി വെക്കുക. ഇതിലേക്ക് മൈദ, ഉപ്പ്, പഞ്ചസാര, ഒരു മുട്ട, ബട്ടർ എന്നിവ ചേർത്ത് നന്നായി കുഴച്ചെടുക്കുക. ആവശ്യമെങ്കിൽ ചെറുചൂടുള്ള വെള്ളം കുറേശ്ശെ ചേർത്ത് കുഴയ്ക്കുക.

കുഴച്ച മാവ് ഒരു ബോൾ ആക്കി, എണ്ണ പുരട്ടിയ പാത്രത്തിൽ മൂടി വെക്കുക. മാവ് ഇരട്ടിയാകുന്നതുവരെ 1-2 മണിക്കൂർ നേരം ചൂടുള്ള സ്ഥലത്ത് വെക്കുക. ഇരട്ടിയായ മാവിനെ വീണ്ടും കുഴച്ച് ചെറിയ ഉരുളകളാക്കി മാറ്റുക.

ബേക്ക് ചെയ്യുന്ന പാത്രത്തിൽ നിരത്തി, ഒരു മുട്ടയുടെ മഞ്ഞയും പാലും ചേർത്ത് മുകളിൽ തേച്ചു കൊടുക്കുക. 200°C-ൽ 20-25 മിനിറ്റ് ബേക് ചെയ്യുക. ബേക്കിങ് പൂർത്തിയായാൽ പുറത്തെടുത്ത് ചൂടാറിയ ശേഷം ഉപയോഗിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - How To Make Sweet Bun or Bun Recipes
Next Story