പാൻ ഫ്രയ്ഡ് പനീർ
text_fieldsഎല്ലാ വെജിറ്റേറിയൻകാർക്കും ഇഷ്ടപ്പെടുന്ന ഒരു സൈഡ് അല്ലെങ്കിൽ സ്റ്റാർട്ടർ ആണ് പനീർ ടിക്ക. ഇത് പാനിൽ നമ്മുടെ വീട്ടിലുള്ള ചേരുവകൾ വെച്ച് തന്നെ തയ്യാറാക്കാം
ചേരുവകൾ
പനീര്‍ - 200 ഗ്രാം
മുളകുപൊടി - 2 ടീസ്പൂണ്‍
കുരുമുളകുപൊടി - അര ടീസ്പൂണ്‍
ഗരംമസാല - അര ടീസ്പൂണ്‍
മഞ്ഞള്‍പൊടി - 1 നുള്ള്
ഇഞ്ചി-വെളുത്തുള്ളി അരച്ചത് - 1 ടേബിള്‍സ്പൂണ്‍
തൈര് - 2 ടേബിള്‍സ്പൂണ്‍
വെണ്ണ - 1 ടേബിള്‍സ്പൂണ്‍
ഉപ്പ് - കാൽ ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
പനീര്‍ 2 ഇഞ്ച് നീളത്തില്‍ കഷ്ണങ്ങളായി മുറിക്കുക. മുറിച്ചെടുത്ത കഷ്ണങ്ങളില്‍ ഒരു ഫോര്‍ക്ക് ഉപയോഗിച്ച് ചെറിയ ദ്വാരങ്ങളിടുക. മുളകുപൊടി, കുരുമുളകുപൊടി, ഗരംമസാല, മഞ്ഞള്‍പൊടി, ഇഞ്ചി-വെളുത്തുള്ളി അരച്ചത്, ഉപ്പ് എന്നിവ തൈര് ചേര്‍ത്ത് നന്നായി യോജിപ്പിച്ച് പേസ്റ്റ് പരുവത്തിലാക്കുക. ഈ മിശ്രിതം പനീരില്‍ പുരട്ടി കുറഞ്ഞത് 20 മിനിറ്റ് വയ്ക്കുക. ഒരു നോണ്‍ സ്റ്റിക്ക് പാനില്‍ 1 ടേബിള്‍സ്പൂണ്‍ വെണ്ണ ചൂടാക്കി, പനീര്‍ ഇട്ട് ചെറുതീയില്‍ ഇരുവശവും ബ്രൌണ്‍ നിറമാകുന്നവരെ മൊരിച്ചെടുക്കുക.സംഭവം റെഡി.ചൂടോടെ വിളമ്പാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

