ഓണത്തിന് വറുത്തരച്ച സാമ്പാർ ആയാലോ ?
text_fieldsവറുത്തരച്ച സാമ്പാർ
സദ്യയിലെ പ്രധാന വിഭവമാണ് സാമ്പാർ. പോഷക സമൃദ്ധവും ആരോഗ്യത്തിനു ഉത്തമവുമായ ഒരു വിഭവമാണിത്. സാമ്പാർ ഇല്ലാതെ എന്ത് ഓണം.
ചേരുവകൾ
● തുവരപരിപ്പ് - 1 കപ്പ്
● കുമ്പളങ്ങ - 100 ഗ്രാം (ചെറുത് )
● കാരറ്റ് - 1
● സവാള - 2
● ഉരുളക്കിഴങ്ങ് - 2
● തക്കാളി - 2
● മുരിങ്ങക്കായ - 2
● മഞ്ഞൾപ്പൊടി - കാൽ സ്പൂൺ
● ഉപ്പ് - ആവശ്യത്തിന്
● വെളിച്ചെണ്ണ - 3-4 സ്പൂൺ
● മല്ലിയില
● പുളി - നെല്ലിക്ക വലുപ്പം
● കായപ്പൊടി - അരസ്പൂൺ
● കടുക് - 1 സ്പൂൺ
● ചുവന്ന മുളക് - 1-2
● വെണ്ടയ്ക്ക - ഓപ്ഷണൽ
വറുത്ത് അരയ്ക്കാൻ
● തേങ്ങ - 2 പിടി
● മല്ലി - 2 ടേബിൾ സ്പൂൺ
● ചുവന്ന മുളക് - 6-7
● ഉലുവ - കാൽ ടേബിൾ സ്പൂണിൽ താഴെ
● കായം - അര സ്പൂൺ
● കറിവേപ്പില - കുറച്ച്
തയാറാക്കുന്ന വിധം
പരിപ്പ് കുറച്ച് നേരം കുതിർത്തു വച്ച് പ്രഷർ കുക്കറിൽ ഇട്ട് കുറച്ച് വെള്ളം ഒഴിച്ച് വേവിക്കുക. കഷ്ണങ്ങൾ ചേർത്തു മഞ്ഞൾപ്പൊടി, മല്ലിയില, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക. ശേഷം പുളി വെള്ളം ഒഴിച്ച് തിളപ്പിക്കുക. ഒരു പാൻ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ഉലുവ ചേർത്ത് ബ്രൗൺ നിറം വരെ വറക്കുക.
ഇതിലേക്കു മല്ലി, മുളക്, കുറച്ച് കറിവേപ്പില എന്നിവ ചേർത്ത് നന്നായി വറക്കുക. കായപ്പൊടിയും ചേർക്കുക. തേങ്ങയും ചേർത്ത് കളർ മാറുന്നത് വരെ വറക്കുക. ചൂട് കുറഞ്ഞ ശേഷം ഇത് അരച്ചെടുത്ത് വേവിച്ച കഷ്ണങ്ങളിൽ ഒഴിച്ച് തിളപ്പിക്കുക. ആവശ്യത്തിനു മല്ലിയില ചേർത്തു തിളപ്പിക്കുക.
ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കാൽ സ്പൂൺ ഉലുവ, കടുക് എന്നിവ പൊട്ടിച്ച് മുളകും കറിവേപ്പിലയും ചേർത്തു വറുത്തൊഴിക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.