വ്യത്യസ്തമീ ചെലവു കുറഞ്ഞ ഭവനം
text_fieldsഎഴുനൂറ്റി അന്‍പതു രൂപ മാത്രം ചതുരശ്ര അടിക്ക് ചെലവ് വരുന്ന ഈ വീട് കാണുക. തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടിക്കടുത്തു കടങ്കോട് മനപ്പടി എന്ന സ്ഥലത്തുള്ള ഗോവരത്ത് ശശികുമാര്‍ ആണ് ഈ വീടിന്റെ ഉടമസ്ഥന്. ആയിരത്തി ഇരുനൂറ്റന്പത് ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ വീടിന്റെ മൊത്തം നിര്‍മാണ ചെലവ് പത്ത് ലക്ഷം രൂപ മാത്രം! വീടിന്റെ മുന്‍ഭാഗത്ത് കാണുന്ന കുഴല്‍ കിണറും അതിനുള്ളില്‍ സ്ഥാപിച്ചിട്ടുള്ള മോട്ടോറും ഉള്‍പ്പടെയാണ് ഇത്രയും തുക.
വീടിന്‍െ തറ സാധാരണ ചെയ്യുന്നത് പോലെ കരിങ്കല്ലില്‍ തന്നെയാണ് നിര്‍മിച്ചിരിക്കുന്നത്. ഉറച്ച മണ്ണുള്ള സ്ഥലത്ത് ബെല്റ്റിന്്റെ ആവശ്യമില്ല. തറക്ക് മുകളില്‍ ചുമര് കെട്ടുന്നതിലാണ് നിര്‍മാണ ചെലവ് കുറയ്ക്കുവാനുള്ള വിദ്യ ഉപയോഗിച്ചിരിക്കുന്നത്.
തമിഴ്നാട്ടിലെ മധുരയില്‍ നിന്നും കൊണ്ടുവന്ന പ്രത്യകേ തരം ഇന്റര്‍ ലോക്കിംഗ് ബ്രിക്ക് ആണ് ചുമര് നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. 6x6x12 inch ആണ് കട്ടയുടെ അളവുകള്‍. നാല് സൈഡിലും ലോക്കുകള്‍ ഉണ്ട്. കണ്ടാല്‍ കോണ്‍ക്രീറ്റ് കട്ടകള്‍ ആണെന്ന് തോന്നുമെങ്കിലും, ഈ കട്ടകള്‍ മുഴുവനായും കോണ്‍ക്രീറ്റ് അല്ല. ഫൈ്ള ആഷ്, കോള്‍വേസ്റ്റ്, സിമന്‍്റ് എന്നിവ ചേര്‍ത്തുണ്ടാക്കിയ ഒരു മിശ്രിതം കൊണ്ടാണ് ഈ കട്ടകള്‍ ഉണ്ടാക്കിയിരിക്കുന്നത്. കട്ടകള്‍ കാഴ്ചക്ക് നല്ല ഫിനിഷിംഗ് ഉണ്ട്. പ്രത്യകേം പരിശീലനം കിട്ടിയ തൊഴിലാളികളെ ആണ് ഇത്തരം കട്ടകള്‍ പണിയാന്‍ ഉപയോഗിക്കുന്നത്.
ഏറ്റവും അടിയില്‍ വയ്ക്കുന്ന കട്ട സിമന്റ് ഉപയോഗിച്ച് നന്നായി ഉറപ്പിക്കണം. തുടര്‍ന്ന് മുകളിലേക്ക് കെട്ടുന്നത് സിമന്‍്റ് ഇല്ലാതെ ആണ്. കട്ടകളില്‍ ഉള്ള ലോക്കുകള്‍ ആണ് തുടര്‍ന്നുള്ള കട്ടകളെ കൂട്ടിയിണക്കുന്നത്. കട്ടകള്‍ക്ക് ഇടയിലുള്ള നേരിയ ഗ്യാപുകള് ചാന്ത് ഉപയോഗിച്ച് അടച്ചിരിക്കുന്നു.
മധുരയില്‍ നിന്നും തൃശൂരില്‍ എത്തുമ്പോഴേക്കും കട്ട ഒന്നിന് മുപ്പത്തി എട്ടു രൂപ ചെലവ് വരും. ഇറക്കു കൂലി അടക്കമാണ് മുപ്പത്തി എട്ടു രൂപ. ഒരു കട്ട പണിയാന്‍ ഏഴു രൂപയാണ് കൂലി. ഓരോ ലയറിന്റെയും ഇടയില്‍ സിമന്റ് ഉപയോഗിക്കാത്തത് കൊണ്ട് വളരെ വേഗത്തില്‍ തന്നെ പണി കഴിയും. മുകളില്‍ കാണിച്ചിരിക്കുന്ന വീടിന്റെ മൊത്തം കട്ട പണി ഏഴു ദിവസം കൊണ്ട് തീര്‍ന്നു. ലിന്്റല് ഉയരം വരെ ഏഴു അടി അഞ്ച് ദിവസം കൊണ്ടാണ് തീര്‍ന്നത്. മേല്‍ കാണിച്ചിരിക്കുന്ന വീടിനു മുഴുവന്‍ നീളത്തില്‍ ലിന്റല്‍ വാര്ത്തിട്ടുണ്ട്. ലിന്റലിനു ശേഷമുള്ള ഉയരം രണ്ടു ദിവസം കൊണ്ട് തീര്‍ത്തു. റൂഫ് സാധാരണ പോലെ തന്നെ നാല് ഇഞ്ച് സ്ളാബ് ആയാണ് വാര്‍ത്തിരിക്കുന്നത്.
ഇനി ഇത്തരം കട്ടകള്‍ കൊണ്ട് വീട് പണിതാല്‍ ഏതെല്ലാം മാര്‍ഗത്തിലാണ് പണം ലാഭിക്കുന്നതെന്ന് നോക്കാം. കട്ടകളുടെ ലോക്കുകള്‍ ഇല്ലാത്ത രണ്ടുവശവും നല്ല മിനുസം ആയതുകൊണ്ട് ചുമരുകള്‍ തേക്കേണ്ടതില്ല. തേപ്പു രണ്ടു വശവും ഒഴിവാക്കുന്നതോട് കൂടി, മണല്‍, സിമന്റ് എന്നിവ കൂടാതെ വളരെ അധികം പണിക്കൂലിയും ലാഭിക്കാം. മറ്റൊരു പ്രധാനപ്പെട്ട ലാഭം വീട് പണി തീരാന്‍ എടുക്കുന്ന സമയം ആണ്. വീട് പണിക്കാവശ്യമായ മുഴുവന്‍ പണവും കയ്യലുണ്ടെങ്കില് ഒരു മാസം കൊണ്ട് വീട് പണി തീര്‍ക്കാം.
ഉപയോഗിച്ചിരിക്കുന്ന കട്ടകള്‍ക്ക് ആറു ഇഞ്ച് മാത്രം വീതി ഉള്ളത് കൊണ്ട് വീടിനുള്ളിലെ മുറികള്‍ക്ക് നല്ല വലിപ്പം ഉണ്ടാകും. സാധാരണ ഇഷ്ടിക ഉപയോഗിച്ചാല്‍ ചുമരിനു ഒന്‍പതു മുതല്‍ പത്തു ഇഞ്ച് വരെ കനം ഉണ്ടാകും. പിന്നെ പണിയുന്ന കട്ടകളുടെ എണ്ണത്തിനു അനുസരിച്ചാണ് കൂലി എന്നതുകൊണ്ട് കള്ളപ്പണി കുറയും. കൂടുതല്‍ ആശാരിമാര് ഒരുമിച്ചു വന്ന് ബുദ്ധിമുട്ട് ഉണ്ടാക്കുകയില്ല.
സാധാരണ ഇന്്റര്ലോക്ക് കട്ടകള്‍ ഉപയോഗിച്ച് പണിയുന്ന ചുമരിന്്റെ മൂലകളില്‍ ചെയ്യുന്ന അല്പം സിമന്‍്റ് പണി ഇവിടെയും ആവശ്യമായിട്ടുണ്ട്. മധുരയില്‍ നിന്നും ഒരു ലോഡില്‍ ആയിരത്തി നാനൂറു കട്ടകള്‍ ആണ് വരുന്നത്. ഈ വീട് പണിയാന്‍ ശശികുമാര്‍ മൂന്ന് ലോഡ് കട്ടയാണ് ഇറക്കിയത് (മൊത്തം നാലായിരത്തി ഇരുനൂറു കട്ട) കേച്ചേരിയില്‍ ഉള്ള അനീഷ് ആണ് തൃശൂരിലെ വിതരണക്കാരന്. തമിഴ്നാട്ടില്‍ ഇത്തരം കട്ടയെ ‘സുറുകട്ട’ എന്നാണ് പറയുന്നത്. ഈ കട്ട ഉപയോഗിച്ച് തന്റെ സ്വപ്ന വീട് പണിയുന്നതിനു മുന്‍പ് ശശികുമാര്‍ വളരെ ശാസ്ത്രീയമായി തന്നെ കട്ടയുടെ ബലം പരിശോധിച്ചിരുന്നു. ഏകദേശം ഇരുപതു കിലോഗ്രാം ആണ് ഒരു കട്ടയുടെ ഭാരം.
വീടിന്റെ ഉള്‍വശത്ത് ചൂടിനു വളരെ കുറവുണ്ട് എന്നതും ഈ നിര്‍മാണത്തിന്റെ എടുത്തുപറയേണ്ട പ്രത്യേകതയാണ്.
തേപ്പ് ഇല്ളെങ്കിലും അല്പം പെയിന്റിംഗ് കൂടി കഴിഞ്ഞപ്പോള്‍ വീടിന്റെ അകം മനോഹരം ആയിട്ടുണ്ട്. തന്റെ സമ്പാദ്യം മുഴുവന്‍ ഉപയോഗിച്ച് പണിത ഈ വീടിനു, നാട്ടില്‍ തീരെ പരിചയം ഇല്ലാത്ത വസ്തുക്കള്‍ ഉപയോഗിക്കാന്‍ ശശികുമാര്‍ കാണിച്ച ധൈര്യം അസാമാന്യമാണ്. പലവിധ മാധ്യമങ്ങളില്‍ കൂടി ഈ വീടിനെപറ്റി അറിഞ്ഞു വരുന്നവര്‍ക്ക് എല്ലാ കാര്യങ്ങളും വിവരിച്ചു കൊടുക്കാന്‍ ശശികുമാറും അദ്ദേഹത്തിന്‍്റെ ഭാര്യയും എപ്പോഴും തയ്യാറാണ്. കുതിച്ചുയരുന്ന ഭാവനനിര്‍മാണ ചെലവ് മൂലം സ്വന്തം വീട് നിര്‍മാണം എന്ന സാഹസത്തിനു മടിച്ചു നില്കുന്നവര്ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ് ശശികുമാറിന്്റെ ഈ വീട്.
ശശികുമാറിന്റെ ഫോണ്‍ നമ്പര്‍: 9495634923

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.