മുംബൈയുടെ ഹൃദയ ഭാഗത്ത് ഒളിപ്പിച്ചുവച്ച യൂറോപ്പിന്‍റെ കഷ്ണം; പഴയ കാലഘട്ടത്തിന്‍റെ മനോഹാരിതയിൽ ഡയാന പെന്‍റിയുടെ വീട്
text_fieldsസെലിബ്രറ്റി വിഡിയോകൾ ഇഷ്ട്ടപ്പെടുന്നവരുടെ പ്രിയപെട്ട യൂട്യൂബർമാരിൽ ഒരാളാണ് ബോളിവുഡിലെ പ്രശസ്ത ചലച്ചിത്ര നിർമാതാവായ ഫറാ ഖാൻ. തന്‍റെ യൂട്യൂബ് ചാനലിലൂടെ ബോളിവുഡ് താരങ്ങളുടെ വീടുകളും ആഘോഷങ്ങളും പാചക പരിപാടികളുമാണ് ഫറാ ഖാൻ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
കഴിഞ്ഞ ദിവസം ബോളിവുഡ് താരമായ ഡയാന പെന്‍റിയുടെ വീട് ഫറ സന്ദർശിച്ചിരുന്നു. 100 വർഷം പഴക്കമുള്ള ഈ വീടാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയമാകുന്നത്. മുംബൈയിലെ ചുരുക്കം ചില വീടുകൾക്ക് മാത്രമേ പഴയ കാലഘട്ടത്തിന്‍റെ മനോഹാരിത ഇപ്പോഴും നിലനിർത്താൻ സാധിച്ചിട്ടുള്ളൂ.
തന്‍റെ പാചകക്കാരനായ ദീലീപുമൊന്നിച്ചാണ് ഫറ ഡിയാനയുടെ വീട്ടിലെത്തുന്നത്. വീട്ടിൽ കയറിയ ഉടനെ മുംബൈയുടെ ഹൃദയ ഭാഗത്തായ് ഒളിപ്പിച്ചുവച്ച യൂറോപ്പിന്‍റെ ഒരു കഷ്ണമാണോ ഇതെന്നാണ് അവർ ചോദിച്ചത്. 100 വർഷത്തോളം പഴക്കമുള്ള ഈ ബംഗ്ലാവ് ഡയാനയുടെ മുതുമുത്തശ്ശൻ പണി കഴിപ്പിച്ചതാണ്.
അതേ കാലഘട്ടത്തിന്‍റെ പഴമ സൂക്ഷിക്കുന്ന രീതിയിലായിരുന്നു വീടിന്‍റെ ഫർണിച്ചറുകളും അലങ്കാര വസ്തുക്കളും. പാർസി രീതിയിലുള്ള വാസ്തു വിദ്യയിൽ ഉയരമുള്ള സീലിങും, നിലം മുതൽ ഉയർന്നുനിൽക്കുന്ന ജനാലകളും, മരം കൊണ്ടു നിർമിച്ച പടിക്കെട്ടുകളും, മനോഹരമായ വരാന്തകളുമുള്ള ഒരു വിന്‍റേജ് ക്ലാസിക്കൽ ഫിനിഷിൽ തീർത്ത മനോഹര കൊട്ടാരം.
വീട്ടിലേക്ക് കയറിയ ഉടൻ നമ്മളിത് എവിടെയാണ് മാഡം എന്ന് ചോദിച്ച ദിലീപിനോട് ഇതാണ് ബക്കിംഹാം പാലസ് ഞാൻ നിന്നെ ലണ്ടനിലേക്കാണ് വിളിച്ചുകൊണ്ടുവന്നത് എന്നായിരുന്നു ഫറയുടെ മറുപടി. തന്നെ വീട് ചുറ്റികാണിക്കാൻ ആവശ്യപെട്ട ഫറ ഞാൻ പഴയ കൊളോണിയൽ കാലത്തേക്ക് യാത്ര പോയെന്ന് തോന്നിപോകുന്നു, അത്ര മനോഹരമാണീ കൊട്ടാരമെന്ന് പറഞ്ഞു.
ഈ വീട്ടിൽ എത്രവർഷമായി താമസമുണ്ട് എന്ന ചോദ്യത്തിന്, എന്‍റെ മുതുമുത്തച്ഛന്‍റെ കാലം മുതൽ കൃത്യമായി പറഞ്ഞാൽ 100 വർഷായിട്ട് താമസിക്കുന്നു. ഞാൻ ഇവിടെ താമസിക്കുന്ന നാലാമത്തെ തലമുറയാണ്.” എന്നായിരുന്നു ഡയാനയുടെ മറുപടി.
വിന്‍റേജ് മോഡേൺ ലുക്കിന്‍റെ ഒരു മിശ്രിതമായിരുന്നു അടുക്കള. ലോഖണ്ഡ്വാലയിലെ ഡാൻസ് സ്റ്റുഡിയോനേക്കാളും പലിപ്പമുള്ള ലിവിങ് റൂം. ഏകദേശം ഇത് ഷാരൂഖാന്‍റെ മന്നത്തിലെ ലിവിങ് റൂമിന്‍റെ വലിപ്പത്തിന് സമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

