Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightGardenchevron_rightഫിഷ്​ ടെയ്​ൽ ഫേൺസ്​

ഫിഷ്​ ടെയ്​ൽ ഫേൺസ്​

text_fields
bookmark_border
ഫിഷ്​ ടെയ്​ൽ ഫേൺസ്​
cancel
camera_alt

ഫിഷ്​ ടെയ്​ൽ ഫേൺസ്​

മ്മുടെ പൂന്തോട്ടത്തെ മനോഹരമാക്കാൻ പറ്റിയ ചെടിയാണ് ഫേണുകൾ. പച്ച നിറം കണ്ണിനു കുളിർമ നൽകുന്നതാണ്. നല്ല പച്ചപ്പ് ഗാർഡൻ ഇഷ്ടപ്പെടുന്നവർക്ക് വളർത്താവുന്നതാണ്. ​​ഫേൺസ്​ പല തരമുണ്ട്. അതിൽപെട്ട ഒരിനം ഫേൺ ആണ്​ ഫിഷ്​ ടെയ്​ൽ ഫേൺ. ഇലകളുടെ ആകൃതി കൊണ്ട് തന്നെ ആണിതിന് ആ പേര് കിട്ടിയത്.

സിംഗപ്പൂർ ആണ്​ സ്വദേശം. ഈ ചെടി ഇൻഡോർ ആയിട്ടും ഔട്ട്ഡോർ ആയിട്ടും വളർത്താവുന്നതാണ്. നേരിട്ട് സൂര്യപ്രകാശം അടിക്കാത്ത സ്ഥലത്ത് വേണം വെക്കാൻ. ബ്രൈറ്റ് ലൈറ്റ് മതി. ഈ ചെടി നല്ലൊരു എയർ പ്യൂരിഫയർ ആണ്​. നന്നായി ഈർപ്പം ഇഷ്ടപ്പെടുന്ന ചെടിയാണ്.

വെള്ളം നന്നായി ആവശ്യമാണ്. മണ്ണ് ഉണങ്ങാതെ നോക്കണം. വെള്ളകുറവുണ്ടേൽ പെട്ടന്ന് ഇലകളുടെ നിറം മാറും. ​ഫേൺ നടാനായിട്ട്​ ആഴം കുറഞ്ഞ ചെട്ടി തിരഞ്ഞെടുക്കുക. ഇതിന്‍റെ വേരുകൾ ആഴത്തിൽ പോകില്ല.

ഗാർഡൻ സോയിൽ, ചകിരിച്ചണ്ടി, ചാണകപ്പൊടി, പെരിലൈറ്റ്​ എന്നിവ മിക്സ് ചെയ്തു തയാറാക്കാം. ഇതിന്‍റെ പ്രോപ്പഗേഷൻ ചുവട്ടിൽ നിന്ന് വേര് അടർത്തി മാറ്റി എടുക്കാം. പിന്നെ ഇലകളുടെ അടിയിലുള്ള ചെറിയ അരികൾ ഉണ്ട്. അതിലൂടെയും ഇതിനെ വളർത്താം. മനുഷ്യനും വളർത്തു മൃഗങ്ങൾക്കും വളരെ ഫ്രണ്ട്‌ലി ആണ് ഈ ചെടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plantgardeningfishtail fern
News Summary - fishtail fern
Next Story