40 കോടിയുടെ വീട്, കോടികളുടെ വാഹന ശേഖരം, ദുബൈയിലും ഇന്ത്യയിലുമായി വമ്പൻ വ്യവസായങ്ങൾ; 295 കോടി ആസ്തിയുള്ള സഞ്ജയ് ദത്തിന്‍റെ ആഢംബര ലോകം
text_fieldsസഞ്ജയ് ദത്ത് കുടുംബത്തോടൊപ്പം
ഉയർച്ചകളും താഴ്ചകളുമായി ബോളിവുഡ് താരം സഞ്ജയ് ദത്ത് സിനിമാ ലോകത്ത് പിന്നിട്ടത് നീണ്ട 44 വർഷങ്ങളാണ്. ഐതിഹാസിക താരങ്ങളായ സുനിൽ ദത്തിന്‍റെയും നർഗീസിന്‍റെയും മകനായ ദത്ത് 1981ലാണ് 'റോക്കി'യിലൂടെ അരങ്ങേറ്റം കുറിക്കുന്നത്. ശേഷം വാസ്തവ്, കാന്തേ, കൽ നായക് തുടങ്ങി നിരവധി ഐക്കോണിക് സിനിമകളിൽ ദത്ത് ഭാഗമായി.
സിനിമ മാത്രമല്ല ദത്തിന്‍റെ തട്ടകം. ബോളിവുഡിനപ്പുറം നിരവധി മേഖലകളിൽ സാമ്രാജ്യം പണിത് വിജയിപ്പിച്ചിരിക്കുകയാണ് സഞ്ജയ്.
40 കോടിയുടെ ആഢംബര സൗധം
ബാന്ദ്രയിൽ കണ്ണായ സ്ഥലത്താണ് സഞ്ജയ് ദത്തിന്‍റെ 40 കോടി വില വരുന്ന ആഡംബര വീട് സ്ഥിതി ചെയ്യുന്നത്. ബോളിവുഡ് നടൻമാരായ ഷാരൂഖ് ഖാൻ, സൽമാൻഖാൻ, സൈഫ് അലി ഖാൻ, കരീന കപൂർ, സൽമാൻ ഖാൻ, രേഖ, തുടങ്ങി വമ്പൻ താരനിര തന്നെ അയൽക്കാരായുണ്ട്.
ദത്തിന്‍റെ അഛനമ്മമാരായ സുനിലും നർഗീസും തമസിച്ചിരുന്ന അജന്ത ബംഗ്ലാവായിരുന്നു ആദ്യം ഇവിടെ ഉണ്ടായിരുന്നത്. പിന്നീടാണ് ഇത് പൊളിച്ച് സഞ്ജയ് ഇംപീരിയൽ ഹൈറ്റ്സ് പണി കഴിപ്പിച്ചത്. ദുബൈയിലേക്ക് പോകുന്നതിനു മുമ്പ് ഭാര്യ മാനയത മക്കളായ ഷഹ്റാൻ, ഇഖ്റ എന്നിവർക്കൊപ്പം ഇവിടെയാണ് താമസിച്ചിരുന്നത്. ഇതേ കെട്ടിടത്തിൽ സഞ്ജയ്ക്ക് പുറമേ സഹോദരിമാരായ പ്രിയക്കും നമ്രത ദത്തിനും ഫ്ലാറ്റുണ്ട്.
ദുബൈയിലെ കൊട്ടാര സമാനമായ വീട്
2020ലാണ് ദത്ത് ദുബൈയിലേക്ക് പോകുന്നത്. ഭാര്യ യു.എ.ഇയിൽ സ്വന്തമായി ബിസിനസ്സ് ആരംഭിച്ചതാണ് അങ്ങേോട്ടേക്ക് കുടുംബവുമൊത്ത് ജീവിതം പറിച്ചു നടാൻ കാരണമെന്ന് ദത്ത് പറയുന്നു. കുട്ടികൾക്കും ദുബൈയിലെ ജീവിതാന്തരീക്ഷം ഏറെ ഇഷ്ടമാണ്. ഭാര്യയും കുട്ടികളും ദുബൈയിൽ തന്നെയാണെങ്കിലും സിനിമാ തിരക്കുകൾ കാരണം സഞ്ജയക്ക് മുംബൈ പൂർണമായി വിട്ടു പോരാൻ കഴിയാത്ത സ്ഥിതിയാണ്. രണ്ടിടത്തുമായി ജീവിതം ബാലൻസ് ചെയ്തു പോവുകയാണ് താനെന്ന് നടൻ പറയുന്നു.
ദുബൈയിലെ സഞ്ജയും കുടുംബവും താമസിക്കുന്ന വീടിന്‍റെ വില കൃത്യമായി അറിയില്ല. എന്നാൽ ഇടക്കെല്ലാം മാനയത സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ള ചിത്രങ്ങളിൽ വിലപിടിപ്പുള്ള ചിത്രങ്ങൾ, ആഡംബര വിളക്കുകൾ, ലെതർ സോഫകൾ, സ്വിമ്മിഗ് പൂൾ ഇവയൊക്കെ പ്രത്യക്ഷപ്പെടാറുണ്ട്. ഇതിൽ നിന്നുതന്നെ ദുബൈയിൽ നടൻ പിന്തുടരുന്നത് സമ്പന്ന ജീവിത ശൈലി ആണെന്ന് മനസ്സിലാക്കാം.
ക്രിക്കറ്റ് ടീം മുതൽ ഭക്ഷണ ബ്രാൻഡ് വരെ....
സിനിമ മാത്രമല്ല സഞ്ജയ് ദത്തിന്‍റെ ലോകം. ദുബൈയിലും ഇന്ത്യയിലുമായി നിരവധി ബിസിനസ് സ്ഥാപനങ്ങളാണ് നടനുള്ളത്. ബി ലവ് കാൻഡി എന്ന ക്രിക്കറ്റ് ടീം ഫ്രാഞ്ചൈസിയുടെ സഹ ഉടമയാണ് ദത്ത്. 2023ലെ ലങ്കാ പ്രീമിയർ ലീഗിൽ ടീം മത്സരിച്ചിരുന്നു. സ്നീക്കറുകളും സ്ട്രീറ്റ് വെയറുകളും റീടെയ്‍ൽ ചെയ്യുന്ന സ്റ്റാർട്ട് കമ്പനിയിലും 4 കോടി നിക്ഷേപിച്ചിട്ടുണ്ടെന്നാണ് ചില സ്രോതസ്സുകൾ പറയുന്നത്.
സൈബർ മീഡിയ ഇന്ത്യയിലും അദ്ദേഹത്തിന് നിക്ഷേപമുണ്ട്. ഈയടുത്ത കാലത്ത് മദ്യ നിർമാതാക്കളായ കാർട്ടൽ ആൻഡ് ബ്രോസുമായി ചേർന്ന് ഗ്ലെൻവാക് എന്ന പേരിൽ സ്വന്തമായി സ്കോച്ച് വിസ്കി ബ്രാൻഡും പുറത്തിറക്കിയിരുന്നു.
സഞ്ജയ് ദത്ത് പ്രൊഡക്ഷൻ ഹൗസ്
ബിസിനസ് നിക്ഷേപങ്ങൾക്കു പുറമേ ത്രീ ഡൈമൻഷൻ മോഷൻ പിക്ചേഴ്സ് എന്ന പേരിൽ പ്രൊഡക്ഷൻ ഹൗസും സഞ്ജയ്ക്കുണ്ട്. ഈ ബാനറിലാണ് നിരവധി താരങ്ങൾ അണി നിരന്ന് ഭൂട്നി സിനിമ റിലീസ് ചെയ്തത്. എന്നാൽ അഭിനയംപോലെ പ്രൊഡ്യൂസർ എന്ന നിലയിൽ അദ്ദേഹത്തിന് നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടില്ല എന്നത് ഒരു യാഥാർഥ്യമാണ്.
ദത്ത് സംവിധാനം ചെയ്ത മിക്കവാറും സിനിമകൾ ബോക്സ് ഓഫീസിൽ വിജയം കണ്ടില്ല. വിവിധ മേഖലകളിൽ കൈവെച്ച ദത്ത് ഒടുവിൽ ദുബൈയിലെ ഫ്രാങ്ക്റ്റീ ബ്രാൻഡിലൂടെ ഭക്ഷണ വ്യവസായ രംഗത്തു കൂടി പ്രവേശിച്ചിരിക്കുകയാണ്.
റോൾസ് റോയ്സും ഡൂക്കാട്ടിയും..വമ്പൻ ആഢംബര വാഹന ശേഖരം
ദത്തിന്‍റെ ആഢംബര വാഹന ശേഖരം ഏറെ പ്രശസ്തമാണ്. പ്രീമിയം കാറുകളുടെ വലിയൊരു ശേഖരം തന്നെ ദത്തിനുണ്ട്. റോൾസ് റോയ്സ്(6.95-7.95 കോടി), ലാൻഡ് റേഞ്ച് റോവർ ഓട്ടോ ബയോഗ്രഫി(2.99 കോടി), ഓഡി ആർ8(22.72 കോടി), ഫെറാറി 599 GTB(1.3 കോടി), ഓഡി Q7(99.81 ലക്ഷം) ഇവയൊക്കെയാണ് ആഢംബര കാർ ശേഖരത്തിലുള്ളത്.
അതുപോലെ 25 ലക്ഷത്തിനു മുകളിൽ വിലയുള്ള ഹാർലി ഡേവിഡ്സണും ഫാറ്റ് ബോയും 31 ലക്ഷം വരെ വിലയുള്ള ഡൂക്കാട്ടിയും ദത്തിന്‍റെ വാഹന ശേഖരത്തിലുണ്ട്. റിപ്പോർട്ടുകൾ പ്രകാരം 295 കോടിയാണ് സഞ്ജയ് ദത്തിന്‍റെ ആസ്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.