മിനുക്കിവെക്കാം തടി ഫര്‍ണിച്ചര്‍
text_fieldsവീട്ടിനകത്ത് തടി ഫര്‍ണിച്ചറിനാണ് എന്നും ഒന്നാം സ്ഥാനം നല്‍കാറുള്ളത്. മരം കൊണ്ടുള്ള ഫര്‍ണിച്ചറിന്‍െറ ഈടും ഭംഗിയും നിലനിര്‍ത്തണമെങ്കില്‍ ശരിയായ സംരക്ഷണം ആവശ്യമാണ്. പെട്ടന്നു തന്നെ പൊടിയും ചളിയും പ്രതലത്തില്‍ പൊതിയുമെന്നതിനാല്‍ പലപ്പോഴും ഇത്തരം ഫര്‍ണിച്ചറിന്‍െറ യഥാര്‍ഥ ഭംഗി നഷ്ടമാവാറുണ്ട്.
തടി ഫര്‍ണിച്ചര്‍ കേടുപാടുകള്‍ കൂടാതെ സംരക്ഷിച്ചു കൊണ്ടു പോവുകയെന്നത് കഷ്ടം പിടിച്ച പണി തന്നെയാണ്. ഒട്ടും അഴുക്കോ മങ്ങലോ വീഴാത്ത രീതിയിലാണ് ഇവ സൂക്ഷിക്കേണ്ടത്. വെള്ളവും സോപ്പുമുപയോഗിച്ചുള്ള വൃത്തിയാക്കല്‍ തടി ഫര്‍ണിച്ചറിനെ നശിപ്പിക്കുകയേ ഉള്ളൂ. എന്തെങ്കിലും ദ്രാവകമോ പൊടിയോ മറ്റോ വീണാലും അവ പെട്ടെന്ന് തന്നെ തുടച്ചു മാറ്റാന്‍ ശ്രദ്ധിക്കണം. വെള്ളം വീണാലും അത് പറ്റിപ്പിടിച്ചു പാടു വീഴാറുണ്ട്.
ഫര്‍ണിച്ചര്‍ തിളക്കത്തോടെ സൂക്ഷിക്കാനുള്ള മാര്‍ഗങ്ങളാണ് താഴെ പറയുന്നത്.
- മേശപ്പുറത്ത് ഏറ്റവും കൂടുതല്‍ വീഴാന്‍ സാധ്യതയുള്ള ഒന്നാണ് ചായ. മേശയിലോ സ്റ്റൂളിലോ ചായ വീണുണ്ടായ പാടുകള്‍ സസ്യഎണ്ണയും ആല്‍ക്കഹോളും ചേര്‍ന്ന മിശ്രിതം കൊണ്ട് തുടച്ചു നീക്കാം.
- ആല്‍ക്കഹോള്‍ കലര്‍ന്ന ക്ളീനിംഗ് വസ്തുക്കള്‍ കൊണ്ട് തടിയില്‍ പിടിച്ചിരിക്കുന്ന കറ നിഷ്പ്രയാസം മാറ്റാം. ഇത്തരം ക്ളീനിംഗ് വസ്തുക്കള്‍ വിപണിയില്‍ ലഭ്യമാണ്.
- വീട്ടില്‍ തടികൊണ്ടുള്ള ഫര്‍ണിച്ചര്‍ ക്രമീകരിക്കുമ്പോള്‍ ഒരിക്കലും നേരിട്ട് സൂര്യപ്രകാശം വീഴത്തക്ക രീതിയില്‍ വയ്ക്കരുത്. സൂര്യപ്രകാശം പുറമെയുള്ള വാര്‍ണിഷില്‍ വിള്ളലുണ്ടാക്കുകയും പൊള്ളലേല്‍പ്പിക്കുകയും ചെയ്യും. ഇത് കൂടുതല്‍ കേടു പാടുകള്‍ക്ക് കാരണമാകും. ഈര്‍പ്പമുള്ള കാലാവസ്ഥയും തടിക്കു ദോഷമാണ്. ജനലിനരികെ തടി ഫര്‍ണിച്ചര്‍ സെറ്റ് ചെയ്യുമ്പോള്‍ മഴ ചാറ്റലോ അമിത സൂര്യപ്രകാശമോ തട്ടാത്ത രീതിയില്‍ സജ്ജീകരിക്കുക.
ഫര്‍ണിച്ചറിന്‍ മേല്‍ പറ്റിപിടിച്ച കറയും അഴുക്കും പൂര്‍ണമായും തുടച്ചു മാറ്റാന്‍ രാസവസ്തുക്കളെ മാത്രം ആശ്രയിക്കേണ്ട. അത് തടിയെ നശിപ്പിക്കും. രാസവസ്തുക്കളല്ലാത്ത ചില ക്ളീനിംഗ് മാര്‍ഗങ്ങളാണ് ഇവിടെ പരിചപ്പെടുത്തുന്നത്.
- തടി ഫര്‍ണിച്ചറിലെ കറ കളയാന്‍ ഉപയോഗിക്കുന്ന നല്ളൊരു മിശ്രിതമാണ് ചായ. കാല്‍ കപ്പ് വെള്ളത്തില്‍ രണ്ടു സ്പൂണ്‍ ചായപ്പൊടിയിട്ട് നല്ലപോലെ തിളപ്പിക്കുക. തണുപ്പിച്ച ശേഷം ഇതില്‍ കോട്ടണ്‍ തുണിമുക്കി തുടച്ചാല്‍ അഴുക്കും പോവും നല്ല തിളക്കവും കിട്ടും.
- നിശ്ചിത അളവില്‍ ചൂടാക്കിയ ചണ എണ്ണയും ടര്‍പന്‍റെയിനും വിനാഗിരിയും സമം ചേര്‍ക്കുക. ഈ മിശ്രിതം മൃദുവായ കോട്ടണ്‍ തുണിയില്‍ മുക്കി ഫര്‍ണിച്ചര്‍ തുടച്ചെടുക്കുക. തുടക്കുന്ന തുണിയില്‍ ചെളി നിറഞ്ഞാല്‍ അതു മാറ്റി മറ്റൊന്നില്‍ മിശ്രിതമാക്കി ഉപയോഗിക്കണം. ശേഷം ഫര്‍ണിച്ചര്‍ പൂര്‍ണമായും ഉണങ്ങിയാല്‍ മറ്റൊരു വൃത്തിയുള്ള തുണികൊണ്ട് തുടച്ച് മുറിയിലേക്ക് ഇടാം. ഫര്‍ണിച്ചറിന്‍റെ അരികുകളിലും കൊത്തുപണികളിലും മറ്റും അടിഞ്ഞിരിക്കുന്ന അഴുക്ക് മാറ്റാന്‍ ഈ മിശ്രിതം ടൂത്ത് ബ്രഷില്‍ മുക്കി തുടച്ചെടുക്കാവുന്നതാണ്.
- ഇളം ചുടുള്ള ചണയെണ്ണ ഉപയോഗിച്ച് തുടച്ചാല്‍ ഫര്‍ണിച്ചറിന് നല്ല തിളക്കം കിട്ടും.
- ഒലിവ് ഓയിലും നാരാങ്ങാ നീരും സമാസമം ചേര്‍ത്ത മിശ്രിതവും ഫര്‍ണിച്ചര്‍ വൃത്തിയാക്കാന്‍ നല്ലതാണ്. ഇത് മിനുസമുള്ള കോട്ടണ്‍ തുണിയിലാക്കി തുടച്ചു മിനുക്കാം.
- ഒലിവ് ഓയില്‍ തുണിയില്‍ മുക്കി തുടച്ചിട്ടാല്‍ തടിക്ക് നല്ല തിളക്കം കിട്ടും.
- ഒലിവ് ഓയില്‍, നിര്‍വീര്യമാക്കിയ മദ്യം, ടര്‍പന്‍റെയിന്‍, നാരാങ്ങാ നീര് എന്നിവ സമം ചേര്‍ത്ത മിശ്രിതവും ഫര്‍ണിച്ചര്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കാവുന്നതാണ്.
- ബിയര്‍ കോട്ടണ്‍ തുണിയില്‍ മുക്കി തുടച്ചാല്‍ തടി ഫര്‍ണിച്ചറിലെ അഴുക്കും കറയും പോവകുയും നല്ല തിളക്കം കിട്ടുകയും ചെയ്യും.
- ഓയില്‍ പോളിഷുകള്‍ ഉപയോഗിച്ച് ഫര്‍ണിച്ചര്‍ വര്‍ഷത്തിലൊരിക്കലെങ്കിലും വൃത്തിയാക്കാം.
- തടി ഉല്‍പന്നങ്ങള്‍ വൃത്തിയാക്കാനുള്ള ഓയില്‍ സോപ്പുകളും വിപണിയില്‍ ലഭ്യമാണ്.
ഫര്‍ണിച്ചറിലായാലും തടികൊണ്ടുള്ള വാതിലുകള്‍, ജനലുകള്‍, ഹാന്‍റ് റയിലിങ്, ഷെല്‍ഫുകള്‍, സ്റ്റാന്‍ഡുകള്‍ എന്നിവയും ഇങ്ങനെ വൃത്തിയാക്കാം. തടി ഉല്‍പന്നങ്ങളില്‍ വാര്‍ണിഷ് അടിച്ചിടുന്നതാണ് നല്ലത്. വാക്സ് ഉപയോഗിച്ച് മിനുക്കുന്നതും നല്ലതാണ്. ഈര്‍പ്പത്തില്‍ നിന്ന് തടിയെ സംരക്ഷിക്കാന്‍ വാക്സിനാവും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.