മരച്ചില്ലയിലെ സ്വപ്നക്കൂടുകള്‍
text_fieldsവീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ഒരു മനുഷ്യന്‍ തെരഞ്ഞെടുത്ത വേറിട്ടതും അതേസയമം, അമ്പരപ്പിക്കുന്നതുമായ വഴികള്‍ ഇവിടെ പരിചയപ്പെടാം.
മനസിനിണങ്ങിയ വീടുകള്‍ക്കകത്തെ നിമിഷങ്ങള്‍ എത്രമേല്‍ ആസ്വാദ്യകരമായിരിക്കും. ഡാന്‍ ഫിലിപ് എന്ന വയോധികന്‍ അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. പ്രകൃതിയെ പരിക്കേല്‍പിക്കാതെ,തൊട്ടു തലോടി സൗമ്യമായി ഒരു കൂട്ടം വീടുകള്‍ ആവശ്യക്കാര്‍ക്ക് സമ്മാനിക്കുക എന്നതാണ് ഡാന്‍ ഫിലിപ്പിന്‍റെ വിനോദവും ജീവിത നിയോഗവും.
മാത്രമല്ല, തലചായ്ക്കാന്‍ സ്വന്തമായി ഒരിടം എന്ന സ്വപ്നം കാശിന്‍റെ കനത്താല്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിയാത്തവര്‍ക്കു കൂടി പാഠങ്ങള്‍ ഉണ്ട് ഇതില്‍. വന്‍ വില കൊടുത്തു വാങ്ങുന്നവയല്ല,പ്രകൃതിയിലെ പാഴ് വസ്തുക്കള്‍ ആണ് ഡാനിന്‍റെ നിര്‍മിതിയിലെ ചേരുവകള്‍. എങ്കില്‍ തന്നെയും നമ്മെ തൃപ്തിപ്പെടുത്തുന്നതും ആവശ്യങ്ങള്‍ നിവൃത്തിക്കുന്നതുമായിരിക്കും അതില്‍ നിന്നുണ്ടാവുന്ന ഉല്‍പന്നം.
ഒന്നിനും പറ്റുകയില്ളെന്ന് കണ്ട് നമ്മള്‍ പാഴാക്കുന്ന വസ്തുക്കള്‍ ആണ് മനോഹരമായ കൂടുകള്‍ ആയി രൂപാന്തരപ്പെടുന്നത്. ചെറിയ ചെറിയ മരച്ചീളുകള്‍,പൊട്ടിയതും ഡിസൈനുകള്‍ യോജിക്കാത്തതുമായ ടൈലുകള്‍,കുപ്പികളുടെ അടപ്പുകള്‍,കാറിന്‍റെ നമ്പര്‍ പ്ളേറ്റുകള്‍,കോര്‍ക്കുകള്‍ എന്തിന് മൃഗങ്ങളുടെ എല്ലുകള്‍ പോലും നിര്‍മാണത്തിന് ഡാന്‍ ഉപയോഗിക്കുന്നു. വളരെ കലാപരമായി ഇവയെല്ലാം ഏകോപിപ്പിക്കുന്നു. രൂപകല്‍പനയുടെ പല ഘട്ടങ്ങളും കാണുന്നവരെ വിസ്മയിപ്പിക്കും. 14 വീടുകള്‍ ഇതിനകം ഡാന്‍ ഡിസൈന്‍ ചെയ്തു.
ഡാന്‍ എങ്ങനെ ഈ കഴിവ് സ്വായത്തമാക്കി എന്ന് അറിയാമോ? കുഞ്ഞായിരിക്കുമ്പോള്‍ വേനല്‍കാലം വരുമ്പോള്‍ ഡാന്‍ അപ്പൂപ്പനോട് പതിവായി പറയുമായിരുന്നു തനിക്കും കുഞ്ഞു പെങ്ങള്‍ക്കും മരക്കൊമ്പില്‍ ഒരു കൂടുണ്ടാക്കിത്തരാന്‍. കൂട്ടുകാര്‍ പല പല വസ്തുക്കള്‍ പെറുക്കിപ്പെറുക്കി കെട്ടിയുണ്ടാക്കിയ കളിക്കൂടുകളിലെ കുളിരാര്‍ന്ന അനുഭവമായിരുന്നു ആ ആവശ്യത്തിനു പിന്നിലെ ചോദന. വേനല്‍ കാലത്തെ കളിയുടെ ഭാഗമായിരുന്നു അവരുടെ മരക്കൂടുകള്‍. വന്യ മൃഗങ്ങള്‍,വെള്ളപ്പൊക്കം മറ്റു പ്രകൃതി ദുരന്തങ്ങള്‍ എന്നിവയില്‍ നിന്നുള്ള രക്ഷ തേടുന്ന വീടുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയായത് പിന്നീട് ഡാനിന്‍റെ ജോലിയേറ്റി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.