Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_right1000 വർഷം...

1000 വർഷം നിലനിൽക്കുന്ന വീട്! നിർമാണത്തിന് ഒരു തരി സിമന്റ് പോലുമില്ല; കണ്ണുതള്ളി ഇന്റർനെറ്റ്

text_fields
bookmark_border
1000 വർഷം നിലനിൽക്കുന്ന വീട്! നിർമാണത്തിന് ഒരു തരി സിമന്റ് പോലുമില്ല; കണ്ണുതള്ളി ഇന്റർനെറ്റ്
cancel

ബംഗളൂരുവിലെ വീടാണ് ഇപ്പോൾ നെറ്റിസൺസിന്റെ സംസാര വിഷയം. വീട് നിർമാണത്തിൽ ഒരു തരി സിമന്റ് ഉപയോഗിച്ചിട്ടില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. കണ്ടന്റ് ക്രിയേറ്റർ പ്രിയം സരസ്വത് ആണ് വീടിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്.

സിമന്റ് ഉപയോഗിക്കാതെ നിർമിച്ച ലോകത്തിലെ ആദ്യത്തെ വീടാണിതെന്നാണ് ഇതിന്റെ ഉടമ അവകാശപ്പെടുന്നത്. മാത്രമല്ല, ആയിരം വർഷത്തേക്ക് വീടിന് ഒരു പോറലുമുണ്ടാകില്ലെന്നാണ് ഉടമയും നിർമാണത്തിന് നേതൃത്വം നൽകിയ ആർക്കിടെക്റ്റും പറയുന്നത്. ഗ്രേ ഗ്രാനൈറ്റ്, മണൽക്കല്ല് എന്നിവയടക്കം വ്യത്യസ്‍തതരം കല്ലുകൾ കൊണ്ടാണ് വീട് പണിതിരിക്കുന്നത്. വലിയ അതിശയം തോന്നുന്നു. പുരാതന ഇന്ത്യൻ വാസ്തുവിദ്യ സമാനമായ രീതിയിൽ ഒരുപാട് നിർമാണങ്ങൾ നടത്തിയിട്ടുണ്ടെന്നായിരുന്നു വീടി​ന്റെ വിഡിയോക്ക് താഴെ ഒരാളുടെ കമന്റ്.

എന്നാൽ വീട് 1000 വർഷം നിലനിൽക്കുമെന്ന വാദത്തെ നെറ്റിസൺസ് ചോദ്യം ചെയ്യുന്നുണ്ട്. ഇന്റർലോക്ക് രീതി ഉ​പയോഗിച്ചാണ് ക്ഷേത്രങ്ങൾ പോലും നിർമിച്ചിരിക്കുന്നത്. മോശം കാലാവസ്ഥയിൽ വീട് താമസിക്കാൻ അനുയോജ്യമാകുമോ എന്ന സംശയവും പലരും പങ്കുവെച്ചു. പ്രത്യേകിച്ച് കടുത്ത വേനൽക്കാലവും ശൈത്യകാലവും വീട് എങ്ങനെ അതിജീവിക്കും എന്നായിരുന്നു അവരുടെ ചോദ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Home Making
News Summary - World's first zero cement stone house' in Bengaluru takes internet by storm
Next Story