Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulf Homechevron_rightബഹ്​റൈനും ഇസ്രായേലും...

ബഹ്​റൈനും ഇസ്രായേലും തമ്മിൽ നയതന്ത്ര ബന്ധത്തിന്​ ധാരണ

text_fields
bookmark_border
ബഹ്​റൈനും ഇസ്രായേലും തമ്മിൽ നയതന്ത്ര ബന്ധത്തിന്​ ധാരണ
cancel

മനാമ: ബഹ്​റൈനും ഇസ്രായേലും തമ്മിൽ പൂർണ്ണ നയതന്ത്ര ബന്ധം സ്​ഥാപിക്കാൻ തീരുമാനിച്ചു. അമേരിക്കൻ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപ്​, ബഹ്​റൈൻ രാജാവ്​ ഹമദ്​ ബിൻ ഇൗസാ ആൽ ഖലീഫ, ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു എന്നിവർ നടത്തിയ ഫോൺ സംഭാഷണത്തെത്തുടർന്നാണ്​ ഇൗ തീരുമാനം. പ്രസിഡൻറ്​ ട്രംപ്​​ ഇക്കാര്യം വാഷിങ്​ടണിൽ പ്രഖ്യാപിച്ചു. ഇതോടെ, യു.എ.ഇക്ക്​ പിന്നാലെ ഇസ്രായേലുമായി നയതന്ത്ര ബന്ധം ആരംഭിക്കുന്ന രണ്ടാമത്തെ ഗൾഫ്​ രാജ്യമായി ബഹ്​റൈൻ.

മധ്യ പുർവേഷ്യയിൽ ശാശ്വത സമാധാനം ഉറപ്പുവരുത്തുനതിനുള്ള ചരിത്രപരമായ ചുവടുവെപ്പാണ്​ ഇതെന്ന്​ മൂന്ന്​ രാജ്യങ്ങളും ചേർന്ന്​ പുറപ്പെടുവിച്ച സംയുക്​ത പ്രസ്​താവനയിൽ പറഞ്ഞു. അൽ അഖ്​സ മോസ്​ക്കിൽ എല്ലാ മുസ്​ലിംകൾക്കും പ്രാർഥിക്കാൻ കഴിയുമെന്നും ജറുസലേമിലെ മറ്റ്​ വിശുദ്ധ സ്​ഥലങ്ങളിൽ വിവിധ മതങ്ങളിൽപെട്ട വിശ്വാസികൾക്ക്​ ആരാധനക്ക്​ അവസരമുണ്ടാകുമെന്നും ഇസ്രായേൽ ഉറപ്പ്​ നൽകി. സെപ്​റ്റംബർ 15ന്​ വൈറ്റ്​ഹൗസിൽ നടക്കുന്ന യു.എ.ഇ-ഇസ്രായേൽ കരാർ ഒപ്പുവെക്കൽ ചടങ്ങിൽ പ​െങ്കടുക്കാനുള്ള ട്രംപി​െൻറ ക്ഷണം ബഹ്​റൈൻ സ്വീകരിച്ചു. അവിടെ വെച്ച്​ നെതന്യാഹുവും ബഹ്​റൈൻ വിദേശകാര്യ മന്ത്രി അബ്​ദുൽ ലത്തീഫ്​ അൽ സയാനിയും സമാധാന പ്രഖയാപനത്തിൽ ഒപ്പുവെക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story