മോഷ്ടാക്കൾ രണ്ടാംനിലയിൽനിന്ന് തള്ളിയിട്ട മലയാളി ഗുരുതരാവസ്ഥയിൽ
text_fieldsമനാമ: മോഷ്ടാക്കൾ രണ്ടാംനിലയിൽ നിന്ന് താഴേക്ക് തള്ളിയിട്ട മലയാളി ഗുരുതരാവസ്ഥയിൽ ബഹ്റൈൻ സൽമാനിയ ആശുപത്രിയിൽ കഴിയുന്നു. കൊല്ലം നിലമേൽ സ്വദേശി അഫ്സലാണ് (30) ദുരിതകിടക്കയിൽ കഴിയുന്നത്. ഫെബ്രുവരി ഒമ്പതിന് രാത്രിയായിരുന്നു സംഭവം.
മൊബൈൽ കടയിലെ ജീവനക്കാരനായ യുവാവ് കട അടച്ചശേഷം സെൻട്രൽ മനാമയിലെ ‘അയ്ക്കൂറ പാർക്ക്’ എന്നറിയപ്പെടുന്നതിന് അടുത്തുള്ള താമസസ്ഥലത്ത് എത്തി. തുടർന്ന് രാത്രി 12 ഒാടെ ഭക്ഷണം വാങ്ങാനായി പുറത്തേക്ക് ഇറങ്ങിയപ്പോഴായിരുന്നു സംഭവം. ഭക്ഷണം വാങ്ങി വരവെ രണ്ടുപേർ അഫ്സലിെൻറ മണിപേഴ്സ് തട്ടിയെടുത്തോടുകയായിരുന്നു. അഫ്സൽ പിന്നാലെ ഒാടിയെങ്കിലും മോഷ്ടാക്കൾ തൊട്ടടുത്തുള്ള നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിെൻറ രണ്ടാം നിലയിലേക്ക് ഒാടിക്കയറി. ഇവിടേക്ക് എത്തിയ അഫ്സലിനെ കെട്ടിടത്തിനുമുകളിൽ കൂടുതൽ സംഘാംഗങ്ങൾ വളഞ്ഞു.
പിടിവലിക്കിടെ നിലവിളിച്ചപ്പോൾ രണ്ടാംനിലയുടെ മുകളിൽ നിന്ന് താഴേക്ക് തള്ളിയിടുകയായിരുന്നു. ഒരു കടയുടെ മേൽക്കൂരയിലിടിച്ച് റോഡിൽ വീണ് കിടന്ന യുവാവിനെ ദൃക്സാക്ഷികൾ അറിയിച്ച പ്രകാരം പോലീസ് എത്തിയാണ് ആശുപത്രിയിലാക്കിയത്. ഇടത് തോളെല്ലിനും നെട്ടല്ലിനും ഗുരുതരമായി പൊട്ടലേറ്റ അഫ്സലിെൻറ അരക്ക് താെഴ ചലനം നഷ്ടമായ അവസ്ഥയിലാണെന്ന് പറയപ്പെടുന്നു.
ഒരാഴ്ച്ച പിന്നിട്ടിട്ടും ആരോഗ്യ നിലയിൽ മാറ്റമില്ലാത്തതിനാൽ വിദഗ്ധ ചികിത്സക്ക് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം നടക്കുന്നുണ്ട്. എന്നാൽ പ്രത്യേക കിടക്കയിൽ കിടത്തിയും നഴ്സ് ഉൾപ്പെടെ രണ്ടുപേരുമായി മാത്രമെ നാട്ടിലേക്ക് പോകാൻ കഴിയുള്ളൂ എന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. ഇതിന് ഏകദേശം 2500 ദിനാർ ചെലവ് വരുമെന്നാണ് അറിയുന്നത്. ഇത് എങ്ങനെ കണ്ടെത്തുമെന്ന് അറിയാതെ സുഹൃത്തുക്കൾ വിഷമിക്കുകയാണ്.
നിർധന കുടുംബത്തിെൻറ അത്താണിയാണ് അഫ്സൽ. അവിവാഹിതനായ അഫ്സലിെൻറ കുടുംബം നാട്ടിൽ വാടക വീട്ടിലാണ് കഴിയുന്നത്. ഇതിനിടെ വിദേശികളായ മോഷ്ടാക്കളെ തിരിച്ചറിഞ്ഞതായി സൂചനയുണ്ട്. േപാലീസ് കാണിച്ച േഫാേട്ടാകളിൽനിന്നും പ്രതികളെ അഫ്സൽ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികൾ പിടിയിലായതായും പറയപ്പെടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.