Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്‌റൈന് നേരെയുള്ള ഇറാൻ ആക്രമണം: ശക്തമായി അപലപിച്ച് അറബ് രാജ്യങ്ങൾ

text_fields
bookmark_border
പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു
ബഹ്‌റൈന് നേരെയുള്ള ഇറാൻ ആക്രമണം: ശക്തമായി അപലപിച്ച് അറബ് രാജ്യങ്ങൾ
cancel

മനാമ: ബഹ്‌റൈന് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ സൗദി അറേബ്യ, ഖത്തർ, ഈജിപ്ത്, കുവൈത്ത്, ജോർദാൻ, യെമൻ, ഫലസ്തീൻ എന്നീ രാജ്യങ്ങളും അറബ് ലീഗും അറബ് പാർലമെൻ്റും ശക്തമായി അപലപിച്ചു. ബഹ്‌റൈന് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഈ രാജ്യങ്ങളും സംഘടനകളും രംഗത്തെത്തിയത്.

പ്രത്യേക പ്രസ്താവനകളിലൂടെയാണ് വിവിധ രാജ്യങ്ങൾ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ബഹ്‌റൈൻ്റെ പരമാധികാരത്തിൻ്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും നഗ്നമായ ലംഘനമാണ് ഇറാൻ്റെ ആക്രമണമെന്ന് പ്രസ്താവനകളിൽ ചൂണ്ടിക്കാട്ടി. രാജ്യത്തിൻ്റെ സുരക്ഷക്കും സ്ഥിരതക്കും ഇത് ഗുരുതരമായ ഭീഷണിയാണെന്നും അവർ മുന്നറിയിപ്പ് നൽകി.

പരമാധികാരം കാത്തുസൂക്ഷിക്കാനും, പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാനും, രാജ്യത്ത് സമാധാനം നിലനിർത്താനും ബഹ്‌റൈൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും അറബ് രാജ്യങ്ങൾ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. മേഖലയിലെ രാജ്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു.

അതേസമയം, സംഘർഷം വ്യാപിക്കുന്നത് മേഖലയുടെയാകെ സ്ഥിരതക്ക് ഭീഷണിയാകുമെന്ന് ഈജിപ്ത് മുന്നറിയിപ്പ് നൽകി. ബഹ്‌റൈൻ്റെ സുരക്ഷ തങ്ങളുടെ ദേശീയ സുരക്ഷയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അറബ് ദേശീയ സുരക്ഷയുടെ പ്രധാന നെടുംതൂണാണ് അതെന്നും ഈജിപ്ത് വ്യക്തമാക്കി. സംഘർഷം ലഘൂകരിക്കാൻ എല്ലാ കക്ഷികളും തയ്യാറാകണമെന്നും രാഷ്ട്രീയവും നയതന്ത്രപരവുമായ പരിഹാരങ്ങൾക്ക് മുൻഗണന നൽകണമെന്നും കെയ്‌റോ അഭ്യർത്ഥിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Iranian attack on Bahrain: Arab nations strongly condemn
Next Story