ഷറഫ് ഡിജിയിൽ ‘ബാക്ക് ടു സ്കൂൾ’ ഓഫറുകൾക്ക് തുടക്കം
text_fieldsമനാമ: പുതിയ അധ്യയന വർഷാരംഭത്തിന് മുന്നോടിയായി ബഹ്റൈനിലെ പ്രമുഖ ഇലക്ട്രോണിക്സ് റീട്ടെയിലറായ ഷറഫ് ഡിജി ആകർഷകമായ ‘ബാക്ക് ടു സ്കൂൾ’ ഓഫറുകൾ പ്രഖ്യാപിച്ചു. ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, സ്മാർട്ട്ഫോണുകൾ, പ്രിന്ററുകൾ എന്നിവയുൾപ്പെടെയുള്ള ഇലക്ട്രോണിക് ഉൽപന്നങ്ങൾക്ക് 50 ശതമാനം വരെയാണ് വിലക്കിഴിവ്. ആഗസ്റ്റ് 7ന് ആരംഭിച്ച ഓഫറുകൾ ആഗസ്റ്റ് 20 വരെ തുടരും.
തിരഞ്ഞെടുക്കപ്പെട്ട ലാപ്ടോപ്പുകൾ വാങ്ങുമ്പോൾ 50 ദീനാർ വരെ വിലമതിക്കുന്ന ലാപ്ടോപ് ബാഗുകൾ, യു.എസ്.ബി ഡ്രൈവുകൾ, വയർലെസ് മൗസുകൾ, പ്രിന്ററുകൾ എന്നിവ സൗജന്യമായി ലഭിക്കും. ആപ്പിൾ ഉൽപന്നങ്ങൾക്ക് ഓഫർ ബാധകമല്ല. വിദ്യാർഥികൾക്കും അധ്യാപകർക്കും 10 ദീനാറിന്റെ പ്രത്യേക കിഴിവും ഷറഫ് ഡിജി നൽകുന്നുണ്ട്. വിവിധ ബാങ്കുകളുമായി സഹകരിച്ച് ആകർഷകമായ കാഷ്ബാക്ക്, തവണ വ്യവസ്ഥകളും ഒരുക്കിയിട്ടുണ്ട്. ഇല ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 20 ശതമാനം കാഷ്ബാക്ക് ലഭിക്കുമ്പോൾ, ഫ്ലൂസ് വഴി പലിശ രഹിത തവണകളായി പണമടക്കാനും സൗകര്യമുണ്ട്. സ്റ്റാൻഡേർഡ് ചാർട്ടേർഡ്, ബി.ബി.കെ, എച്ച്.എസ്.ബി.സി തുടങ്ങിയ പ്രമുഖ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് പലിശ രഹിതമായി 12 മാസം വരെയുള്ള തവണകളായി ഉൽപന്നങ്ങൾ വാങ്ങാം.
ക്രെഡിമാക്സ്, എൻ.ബി.കെ, ബി.എഫ്.സി കാർഡ് ഉടമകൾക്കും പ്രത്യേക കാഷ്ബാക്ക് ഓഫറുകളുണ്ട്. ഓഫർ കാലയളവിൽ ഉൽപന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കളെ കാത്ത് ആഴ്ചതോറും വിലയേറിയ സമ്മാനങ്ങളുമുണ്ട്. നറുക്കെടുപ്പിലൂടെ വിജയിക്കുന്നവർക്ക് എച്ച്.പി ലാപ്ടോപ്പുകൾ, ലെനോവോ ടാബ് ലെറ്റുകൾ, എൽ.ജി മോണിറ്ററുകൾ, എപ്സൺ പ്രിന്ററുകൾ എന്നിവ നേടാനുള്ള അവസരവുമുണ്ടാകും.ഷറഫ് ഡി.ജിയുടെ ബഹ്റൈനിലെ എല്ലാ സ്റ്റോറുകളിലും ഓൺലൈൻ പ്ലാറ്റ്ഫോമിലും ഓഫറുകൾ ലഭ്യമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.