ബഹ്റൈനിൽ അഞ്ചു വർഷത്തിലധികമായി പ്രവർത്തിക്കാത്ത 45 സംഘടനകൾ റദ്ദാക്കി ബഹ്റൈൻ
text_fieldsമനാമ: അഞ്ചു വർഷത്തിലധികമായി യാതൊരുവിധ പ്രവർത്തനങ്ങളും നടത്താതെ നിഷ്ക്രിയമായിരുന്ന 45 പ്രവാസി കൂട്ടായ്മകളും പ്രാദേശിക ക്ലബ്ബുകളും ബഹ്റൈൻ ഗവൺമെന്റ് റദ്ദാക്കി. ഈ നടപടിയിലൂടെ പ്രമുഖ പ്രവാസി സംഘടനകളും ദീർഘകാലമായി പ്രവർത്തിച്ചിരുന്ന പ്രാദേശിക സംഘങ്ങളുമാണ് റദ്ദാക്കപ്പെട്ടത്.
സാമൂഹിക വികസന മന്ത്രി ഉസാമ അൽ അലവി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് നടപടി. മന്ത്രാലയത്തിലെ സിവിൽ സൊസൈറ്റി ഓര്ഗനൈസേഷൻസ് സപ്പോർട്ട് വിഭാഗം സെപ്റ്റംബർ 13-ന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. പട്ടികയിൽ ഉൾപ്പെട്ട സംഘടനകൾ അഞ്ചു വർഷത്തിലേറെയായി പ്രവർത്തനരഹിതമാണെന്നും ഇത് നിലവിലുള്ള നിയമങ്ങളുടെയും സംഘടനകളുടെ ബൈലോയുടെയും ലംഘനമാണെന്നും കണ്ടെത്തുകയായിരുന്നു.
റദ്ദാക്കപ്പെട്ടവയിൽ ഇന്ത്യൻ സൊസൈറ്റി, മലേഷ്യൻ ക്ലബ്, ലെബനീസ് ക്ലബ്, തുർക്കിഷ് സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ, തുർക്കിഷ് ബസിനസ്സ്മാൻ അസോസിയേഷൻ ഇൻ ദി മിഡിൽ ഈസ്റ്റ്, അറബ്-ലാറ്റിൻ അമേരിക്കൻ ഫ്രണ്ട്ഷിപ്പ് അസോസിയേഷൻ, ബംഗ്ലാദേശ് സമാജ് സൊസൈറ്റി ഫോർ കൾച്ചർ, സയൻസ്, ലിറ്ററേച്ചർ ആൻഡ് ആർട്സ് തുടങ്ങിയ പ്രമുഖ പ്രവാസി സാംസ്കാരിക കൂട്ടായ്മകൾ ഉൾപ്പെടുന്നു.
കൂടാതെ, അറബ് യൂത്ത് സൊസൈറ്റി, ബഹ്റൈനി ഫ്രണ്ട്സ് ഓഫ് യൂത്ത് സൊസൈറ്റി, ബഹ്റൈനി സൊസൈറ്റി ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് യൂത്ത്, ഗൾഫ് സൊസൈറ്റി ഫോർ വോളണ്ടറി വർക്ക് എന്നീ പ്രാദേശിക കൂട്ടായ്മകളും റദ്ദാക്കപ്പെട്ട പട്ടികയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

