Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈൻ: കോടതി...

ബഹ്​റൈൻ: കോടതി നടപടികള്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവെക്കും

text_fields
bookmark_border
ബഹ്​റൈൻ: കോടതി നടപടികള്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവെക്കും
cancel

മനാമ: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതി​​െൻറ ഭാഗമായി കോടതി നടപടികള്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതായി റിവിഷന്‍ കോര്‍ട്ട് ചീഫ് ജസ്​റ്റിസും ജുഡീഷ്യല്‍ സുപ്രീം കൗണ്‍സില്‍ വൈസ് ചെയര്‍മാനുമായ അബ്​ദുല്ല ബിന്‍ ഹസന്‍ അല്‍ ബൂഐനൈന്‍ വ്യക്തമാക്കി.

മാര്‍ച്ച് 22 മുതല്‍ 26 വരെയായിരിക്കും കോടതി വ്യവഹാരങ്ങള്‍ക്ക് അവധി ഉണ്ടാവുക. ഈ ദിവസങ്ങളിലെ വാദങ്ങള്‍ കേള്‍ക്കുന്നതിനുള്ള സമയം മറ്റൊരു തീയതിയിലേക്ക് മാറ്റുമെന്നും അത് ബന്ധപ്പെട്ടവര്‍ക്ക് എസ്.എം.എസ് വഴി അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, ശരീഅ സിവില്‍ ഫാസ്​റ്റ്​ ട്രാക്ക് കോടതി കേസുകള്‍, റിവിഷന്‍ കോടതി ഹരജികള്‍ എന്നിവ മുടക്കം കൂടാതെ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf news
News Summary - Bahrain court procedures to freeze for one week
Next Story