Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎല്ലാവർക്കും വാക്​സിൻ:...

എല്ലാവർക്കും വാക്​സിൻ: ബഹ്​റൈൻ ഇന്ത്യൻ എംബസി വിവര ശേഖരണം തുടങ്ങി

text_fields
bookmark_border
എല്ലാവർക്കും വാക്​സിൻ: ബഹ്​റൈൻ ഇന്ത്യൻ എംബസി വിവര ശേഖരണം തുടങ്ങി
cancel

മനാമ: ബഹ്​റൈനിൽ വാക്​സിൻ സ്വീകരിക്കാൻ ബാക്കിയുള്ള ഇന്ത്യൻ പ്രവാസികളുടെ വിവരങ്ങൾ ഇന്ത്യൻ എംബസി ശേഖരിക്കുന്നു. എല്ലാവർക്കും വാക്​സിൻ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ്​ ഇൗ സംവിധാനത്തിന്​ തുടക്കം കുറിച്ചിരിക്കുന്നത്​.

ഗൂഗ്​ൾ ഫോം വഴിയാണ്​ ഇന്ത്യൻ പ്രവാസികളുടെ വിവര ശേഖരണം നടത്തുന്നത്​. സി.പി.ആർ കാർഡ്​ സാധുതയുള്ളതാണോ, സി.പി.ആർ കാർഡ്​ നമ്പർ, പാസ്​പോർട്ട്​ നമ്പർ, വിസ സാധുതയുള്ളതാണോ, മൊബൈൽ നമ്പർ, ഇമെയിൽ, വാക്​സിന്​ രജിസ്​റ്റർ ചെയ്​തിട്ടുണ്ടോ, രജിസ്​റ്റർ ചെയ്​തിട്ടില്ലെങ്കിൽ അതിന്​ കാരണം, രജിസ്​റ്റർ ചെയ്യു​േമ്പാൾ നേരിടുന്ന പ്രശ്​നങ്ങൾ എന്നിവയാണ്​ ഗൂഗ്​ൾ ഫോമിൽ ചോദിക്കുന്നത്​. ബഹ്​റൈൻ കേരളീയ സമാജം, വേൾഡ്​ എൻ.ആർ.​െഎ കൗൺസിൽ, ഇന്ത്യൻ ക്ലബ്​, ​െഎ.സി.ആർ.എഫ്​ എന്നിവയുമായി സഹകരിച്ചാണ്​ വാക്​സിനേഷൻ കാമ്പയിൻ നടത്തുന്നത്​.

മതിയായ രേഖകളില്ലാതെ കഴിയുന്നവർക്ക്​ വാക്​സിൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന്​ പ്രവാസി സമൂഹത്തിൽനിന്ന്​ ആവശ്യമുയർന്നിരുന്നു. വേൾഡ്​ എൻ.ആർ.​െഎ കൗൺസിൽ ബഹ്​റൈൻ അധികൃതർക്കും ഇന്ത്യൻ അംബാസഡർക്കും ഇതുസംബന്ധിച്ച്​ നിവേദനം നൽകുകയും ചെയ്​തു.

ബഹ്​റൈൻ കേരളീയ സമാജം മുഖേന രജിസ്​റ്റർ ചെയ്യാൻ കെ.ടി സലീം (33750999), ഉണ്ണി (32258697), രാജേഷ്​ ചേരാവള്ളി (35320667), സഞ്​ജിത്​ (36129714) എന്നിവരെ ബന്ധപ്പെടണമെന്ന്​ സമാജം സമാജം പ്രസിഡൻറ്​ പി.വി രാധാകൃഷ്​ണ പിള്ള പറഞ്ഞു.

വാക്​സിൻ സ്വീകരിക്കാൻ ബാക്കിയുള്ളവർക്ക്​ താഴെയുള്ള ലിങ്കിൽ പ്രവേശിച്ച്​ വിവരങ്ങൾ നൽകാവുന്നതാണ്​.

Data Collection

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story