കേരളത്തിലേത് പ്രഖ്യാപനങ്ങൾ നിറവേറ്റുന്ന സർക്കാർ -മന്ത്രി ജി.ആർ അനിൽ
text_fieldsമുഖ്യാതിഥി മന്ത്രി ജി.ആർ അനിൽ, വിശിഷ്ടാതിഥി ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഇജാസ് അസ്ലം എന്നിവർക്കൊപ്പം ബഹ്റൈൻ കേരളീയ സമാജം ഭാരവാഹികൾ
മനാമ: തെരഞ്ഞെടുപ്പിൽ മുന്നോട്ട് വെച്ച പ്രഖ്യാപനങ്ങൾ സമയബന്ധിതമായി നിറവേറ്റുന്ന സർക്കാറാണ് കേരളത്തിലുള്ളതെന്ന് കേരള ഭക്ഷ്യ സിവിൽ സപ്ലെസ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. ബഹ്റൈൻ കേരളീയ സമാജം പുതിയ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയാരുന്നു അദ്ദേഹം.
അടിസ്ഥാന മേഖലയിൽ വികസനം ഉറപ്പുവരുത്തുകയും പ്രതിസന്ധികൾക്കിടയിലും 55 ലക്ഷത്തോളം പേർക്ക് സാമൂഹ്യക്ഷേമ പെൻഷൻ നൽകുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. കേരളീയ സമൂഹം അടുത്ത കാലത്ത് നേരിട്ട പ്രതിസന്ധികളിലെല്ലാം ബഹ്റൈൻ കേരളീയ സമാജം നൽകിയ സഹായങ്ങൾ വിലമതിക്കാനാകാത്തതാണ്. പ്രവാസികൾക്കായുള്ള സർക്കാറിെന്റ ക്ഷേമ പ്രവർത്തനങ്ങളിൽ സമാജത്തെ സജീവ പങ്കാളിയാക്കുമെന്നും മന്ത്രി സൂചിപ്പിച്ചു.
സമാജം പ്രസിഡന്‍റ് പി.വി രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഇജാസ് അസ്ലം വിശിഷ്ടാതിഥി ആയിരുന്നു. സംസ്ഥാന ഭവനനിർമ്മാണ ബോർഡ് അധ്യക്ഷൻ പി.പി.സുനീർ ആശംസ നേർന്നു. ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ സ്വാഗതവും ദേവദാസ് കുന്നത്ത് നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന കലാപരിപാടിയിൽ പ്രശസ്ത സിനിമാതാരം ജയാമേനോൻ സംവിധാനം ചെയ്ത 'പുനർജ്ജനി'യും ലക്ഷ്മി ജയനും സംഘവും അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.
പി.വി രാധാകൃഷ്ണ പിള്ള പ്രസിഡന്‍റായും വർഗ്ഗീസ് കാരക്കൽ ജനറൽ സെക്രട്ടറിയുമായുള്ള ഭരണ സമിതി ഐക്യകണ്ഠേനേ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
മറ്റ് ഭാരവാഹികൾ:
വൈസ് പ്രസിഡന്‍റ്: ദേവദാസ് കുന്നത്ത്,
അസി. ജനറൽ സെക്രട്ടറി: വർഗീസ് ജോർജ്
ട്രഷറർ: ആഷ്‌ലി കുര്യൻ,
കലാവിഭാഗം സെക്രട്ടറി: ശ്രീജിത്ത് ഫറോക്ക്,
മെംബർഷിപ് സെക്രട്ടറി: ദിലീഷ് കുമാർ,
സാഹിത്യ വിഭാഗം സെക്രട്ടറി: ഫിറോസ് തിരുവത്ര,
ലൈബ്രറി വിഭാഗം സെക്രട്ടറി: വിനൂപ് കുമാർ,
ഇൻഡോർ ഗെയിംസ് സെക്രട്ടറി: പോൾസൺ,
ഇേന്റണൽ ഓഡിറ്റർ: മഹേഷ് പിള്ള.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.