Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വേനൽക്കാലത്തോട് വിടപറയാനൊരുങ്ങി ബഹ്റൈൻ; ബുധനാഴ്ച ശരത്കാലം ആരംഭിക്കും

text_fields
bookmark_border
വേനൽക്കാലത്തോട് വിടപറയാനൊരുങ്ങി ബഹ്റൈൻ; ബുധനാഴ്ച ശരത്കാലം ആരംഭിക്കും
cancel

മനാമ: നീണ്ട മാസങ്ങൾക്ക് ശേഷം വേനൽക്കാലത്തോട് വിടപറയാനൊരുങ്ങി ബഹ്റൈൻ. സെപ്റ്റംബർ 23 ബുധനാഴ്ച പ്രാദേശിക സമയം പുലർച്ചെ 3:05ന് ശരത്കാലം ആരംഭിക്കുമെന്ന് ഗവേഷകൻ മുഹമ്മദ് റസാ അൽ അസ്ഫൂർ അറിയിച്ചു. ഈ ശരത്കാലം 89 ദിവസവും 20 മണിക്കൂറും 45 മിനിറ്റും നീണ്ടുനിൽക്കും.

ശരത്കാല വിഷുവ ദിനത്തിൽ സൂര്യൻ ഭൂമധ്യരേഖയ്ക്ക് തൊട്ടുമുകളിലായി വരും. അന്ന് കൃത്യമായ കിഴക്ക് ദിശയിൽ ഉദിച്ച് കൃത്യം പടിഞ്ഞാറ് ദിശയിൽ സൂര്യൻ അസ്തമിക്കും. ഇതിന്റെ ഫലമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രാവും പകലും ഏകദേശം തുല്യമായ അളവിലായിരിക്കും. ബഹ്‌റൈനിൽ രാത്രിയും പകലും കൃത്യമായി തുല്യമാകുന്നത് സെപ്റ്റംബർ 27 ഞായറാഴ്ചയായിരിക്കും. അന്നേ ദിവസം രാവിലെ 5:28ന് സൂര്യനുദിച്ച് വൈകുന്നേരം 5:28ന് അസ്തമിക്കും.

ശരത്കാല വിഷുവം ഒരു സീസണൽ മാറ്റത്തിന്റെ തുടക്കമാണ്. ഇതിനുശേഷം ഉത്തരാർദ്ധഗോളത്തിൽ പകലുകളുടെ ദൈർഘ്യം കുറയുകയും രാത്രി ദൈർഘ്യമേറിയതാകുകയും ചെയ്യും. അതേസമയം ദക്ഷിണാർദ്ധഗോളത്തിൽ വസന്തകാലം ആരംഭിക്കുകയും പകലിന് നീളം കൂടുകയും ചെയ്യും. ഭൂമി സൂര്യനെ വലംവെക്കുമ്പോൾ അതിന്റെ അക്ഷത്തിലുണ്ടാകുന്ന 23.5 ഡിഗ്രി ചരിവാണ് ഋതുപരിവർത്തനങ്ങൾക്ക് കാരണം.

ഇതിനാൽ വർഷത്തിൽ പല സമയങ്ങളിൽ ഭൂമിയുടെ വിവിധ ഭാഗങ്ങളിൽ ലഭിക്കുന്ന സൂര്യപ്രകാശത്തിന്റെ അളവിലും താപനിലയിലും മാറ്റമുണ്ടാകുന്നു. എന്നാൽ, സീസൺ മാറുന്നതോടെ കാലാവസ്ഥയിൽ പെട്ടെന്ന് മാറ്റമുണ്ടാകില്ലെന്നും വരും ദിവസങ്ങളിൽ ക്രമേണ അന്തരീക്ഷം തണുപ്പുള്ളതായി മാറുമെന്നും അൽ അസ്ഫൂർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bahrain Set to Bid Farewell to Summer
Next Story