സൗദി അറബ്യേക്ക് ശക്തമായ പിന്തുണയുമായി ബഹ്റൈൻ
text_fieldsമനാമ: അടുത്തിടെയായി സൗദി അറേബ്യക്ക് എതിരായി നടക്കുന്ന പ്രചരണങ്ങൾക്കെതിരെ ബഹ്റൈൻ ശക്തമായി രംഗത്തെത്തി. ബഹ്റൈൻ മന്ത്രിസഭയോഗം ഇൗ വിഷയത്തിൽ സൗദി അറേബ്യക്ക് എല്ലാവിധ പിന്തുണ അറിയിക്കുകയും ചെയ്തു. ഇതിനൊപ്പം സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് സൽമാൻ ബിൻ സൽമാൻ അബ്ദുല്‍ അസീസ് അൽ സൗദിനെ ബഹ്റൈൻ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഫോണിൽ വിളിച്ചു സൗദി ഭരണാധികാരികൾക്ക് പിന്തുണയും െഎക്യദാർഡ്യവും അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ചില സാമൂഹിക മാധ്യമങ്ങള്‍ വഴി സൗദിക്കെതിരെ നടത്തുന്ന നീക്കം അംഗീകരിക്കാന്‍ കഴിയില്ല. തെറ്റായ പ്രചാരണങ്ങളാണ് ഇവ നടത്തിക്കൊണ്ടിരിക്കുന്നത്. വ്യാജ വാര്‍ത്തകളും പ്രചാരണങ്ങളും വഴി സൗദിയെ തകര്‍ക്കാമെന്ന് കരുതുന്നത് മൗഢ്യമാണ്. കിങ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ സുഊദിെൻറ നേതൃത്വത്തിലുള്ള ഭരണകൂടത്തിനും രാജ്യത്തിനും ജനങ്ങള്‍ക്കും ഒപ്പമാണ് ബഹ്റൈന്‍ നിലകൊള്ളുന്നത്.
സൗദി പിന്തുടരുന്ന ഇസ്ലാമിക മൂല്യങ്ങളും പാരമ്പര്യങ്ങളും അതേപടി മുന്നോട്ട് പോകുന്നതില്‍ അസ്വസ്ഥപ്പെടുന്ന പലരുമുണ്ട് എന്നും കഴിഞ്ഞ ദിവസം നടന്ന ബഹ്റൈൻ മന്ത്രിസഭയോഗം പ്രഖ്യാപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.