ബഹ്റൈൻ പ്രതിഭ മലയാളം പാഠശാല പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു
text_fieldsമനാമ: കേരള സംസ്ഥാന സാംസ്കാരിക വകുപ്പ് മലയാളം മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ബഹ്റൈൻ പ്രതിഭ മലയാളം പാഠശാലയിലേക്കുള്ള 2025 -2026 അധ്യയനവർഷത്തെ അഡ്മിഷൻ ആരംഭിച്ചു. ആദ്യവർഷത്തെ ക്ലാസായ മുല്ലയിലേക്ക് മാതൃഭാഷാ പഠനം ആഗ്രഹിക്കുന്ന, 2025 ജനുവരി ഒന്നിന് അഞ്ച് വയസ്സ് പൂർത്തിയായ കുട്ടികൾക്ക് പാഠശാലയിൽ ചേരാവുന്നതാണ്. എല്ലാ ചൊവ്വാഴ്ചകളിലും വൈകുന്നേരം 7.30 മുതൽ ഒമ്പത് വരെ പ്രതിഭയുടെ മനാമ, റിഫ സെൻററുകളിലാണ് ക്ലാസുകൾ നടക്കുന്നത്. താൽപര്യമുള്ള വിദ്യാർഥികൾക്ക് ഇതോടൊപ്പം നൽകിയിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്
https://docs.google.com/forms/d/e/1FAIpQLSfglzvXF-dpKynOSrLStI7KQ2Yf Ay3B7hGkUnx_RbM22KEgwQ/viewform?usp=header. പ്രവേശനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഇതോടൊപ്പം നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക 38791131, 33373368, 36063451, 32089644. ഭാഷാ പ്രചരണത്തിന് വേണ്ടി സംസ്ഥാന സർക്കാരും മലയാളം മിഷനും ചേർന്ന് വിഭാവനം ചെയ്ത മലയാളം പഠനത്തിന് വേണ്ടിയുള്ള ബഹ്റൈൻ പ്രതിഭ സംഘടിപ്പിക്കുന്ന ക്ലാസുകളിലേക്കുള്ള പ്രവേശനം സൗജന്യമാണെന്ന് ഭാരവാഹികൾ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.