ഏഷ്യൻ യൂത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ ബഹ്റൈൻ
text_fieldsഎക്സിബിഷൻ വേൾഡ് ബഹ്റൈൻ പ്രതിനിധി കരാറൊപ്പിടുന്നു
മനാമ: മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസിന് ഒക്ടോബർ 22 മുതൽ 31 വരെ ബഹ്റൈനിലെ സാഖിറിലുള്ള എക്സിബിഷൻ വേൾഡ് ബഹ്റൈൻ വേദിയാകും. ബഹ്റൈനിൽ ആദ്യമായാണ് ഗെയിംസ് നടക്കുന്നത്.രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും രക്ഷാകർതൃത്വത്തിലാണ് ഗെയിംസ്.
ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (ബി.ടി.ഇ.എ) സി.ഇ.ഒ സാറ ബുഹിജി, ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി സെക്രട്ടറി ജനറൽ ഫാരിസ് അൽ കൂഹേജി എന്നിവരുടെ സാന്നിധ്യത്തിൽ എക്സിബിഷൻ വേൾഡ് ബഹ്റൈൻ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ യൂസുഫ് ദുവായ്ജും ഇ.ഡബ്ല്യു.ബി ജനറൽ മാനേജർ അലൻ പ്രയോറും ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്. കരാർ അനുസരിച്ച്, ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. കൂടാതെ, 11 കായിക ഇനങ്ങളും ഇ.ഡബ്ല്യു.ബിയിലെ അത്യാധുനിക സൗകര്യങ്ങളുള്ള സ്റ്റേഡിയങ്ങളിൽ വെച്ച് നടത്തും.ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നതിലൂടെ ആഗോള കായിക മത്സരങ്ങളുടെ പ്രധാന കേന്ദ്രമായി ബഹ്റൈനെ മാറ്റാൻ കഴിയുമെന്ന് ഇ.ഡബ്ല്യു.ബി ചെയർപേഴ്സൻ സാറ ബുഹിജി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.