Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവികസനക്കുതിപ്പിന്റെ...

വികസനക്കുതിപ്പിന്റെ ബഹ്റൈൻ വിഷൻ 2030

text_fields
bookmark_border
വികസനക്കുതിപ്പിന്റെ ബഹ്റൈൻ വിഷൻ 2030
cancel
camera_alt

ദീപാവലി ആഘോഷവേളയിൽ ഈസ ബിൻ സൽമാൻ എജുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനും ലേബർ ഫണ്ട് (തംകീൻ) ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് ചെയർമാനുമായ ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, പമ്പാവാസൻ നായരുടെ കുടുംബത്തോടൊപ്പം

2030നകം സാമ്പത്തികരംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ലോകമെമ്പാടുമുള്ള വികസ്വര രാജ്യങ്ങൾ, പദ്ധതികളും മാർഗ്ഗരേഖകളും ആവിഷ്കരിച്ച് മുന്നേറുകയാണ്. സ്വന്തം പൗരന്മാർക്ക്, വിശേഷിച്ച് യുവതലമുറക്ക് സാമ്പത്തികവളർച്ചയുടെ അടുത്ത തലങ്ങളെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാടുണ്ടാക്കാൻ ഈ മാർഗ്ഗരേഖകൾ സഹായവും പ്രോത്സാഹനവുമാണ്. മഹത്തായ പദ്ധതികളും വികസനോന്മുഖ നയങ്ങളുമായി അതിവേഗം വികസനത്തിന്റെ വഴിയേ കുതിക്കുന്ന മുൻനിര രാജ്യമാണ് മുൻപുതന്നെ ബഹ്റൈൻ. രാജാവ് ഹമദ് ബിൻ ഈസ ആൽഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽഖലീഫയുടെയും നേതൃത്വത്തിൽ വികസനരംഗത്ത് അതിവേഗത്തിൽ കുതിപ്പുണ്ടാക്കാനായി ബഹ്റൈൻ വിഷൻ 2030 ആവിഷ്കരിച്ചിരിക്കുകയാണ്. 2030ഓടെ സാങ്കേതിക വ്യവസായിക തലങ്ങളിൽ രാജ്യത്തെ പുതിയ തലത്തിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ടുള്ള വിഷൻ 2030 പദ്ധതി രാജ്യത്ത് ഗണ്യമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന കാര്യത്തിൽ സംശയമില്ല.

രാജ്യത്തേക്ക് നിക്ഷേപം ആകർഷിക്കുകയും നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്താനുള്ള പദ്ധതികൾ പ്രോൽസാഹിപ്പിക്കുകയും ചെയ്യുകയെന്ന സമഗ്ര ദൗത്യമാണ് കിരീടാവകാശി ശൈഖ് സൽമാൻ ബിൻ ഹമദ് ആൽഖലീഫയുടെ നേതൃത്വത്തിൽ ബഹ്റൈൻ എക്കണോമിക് ഡവലപ്മെന്റ് ബോർഡ് (ഇ.ഡി.ബി) നിർവഹിക്കുന്നത്. സാമ്പത്തികസേവനങ്ങൾ, പ്രഫഷനൽ സേവനങ്ങൾ, ഉൽപാദനം, വിവര വാർത്താവിനിമയ സാങ്കേതികത, ചരക്കുകടത്തും ഗതാഗതവും, വിദ്യാഭ്യാസം തുടങ്ങി നിരവധി സാമ്പത്തിക മേഖലകൾ വികസനത്തിനായി ഇ.ഡി.ബി മുൻഗണനാപട്ടികയിൽ പെടുത്തിയിട്ടുണ്ട്. തൊഴിൽപരിഷ്‍കാരമാണ് വിഷൻ 2030 മുൻഗണനാപട്ടികയിൽ പ്രധാനം. സൗദി രാജകുമാരൻ ശൈഖ് മുഹമ്മദ് ബിൻ സൽമാൻ ആൽസഊദ് ബഹ്റൈൻ എക്കണോമിക് ഡവലപ്മെന്റ് ബോർഡിനെ പ്രശംസിച്ചത് ശ്രദ്ധേയമാണ്. ഏറ്റവും മികച്ച സാമ്പത്തിക ബോർഡാണിത് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

സഹിഷ്ണുതക്കും സമാധാനപരമായ സഹവർതിത്വത്തിനും എന്നും പേരുകേട്ട രാജ്യമായ ബഹ്റൈൻ ദീനാനുകമ്പയ്ക്കും മാനുഷികമൂല്യങ്ങൾക്കും എന്നും വലിയ വില കൽപിച്ചിട്ടുണ്ട്. മാനുഷികലക്ഷ്യങ്ങളെ ശക്തമായി പിന്തുണക്കുന്നതിൽ എന്നും ഈ രാജ്യം മുന്നിലാണ്. ബഹ്റൈനിലെ പ്രവാസി സമൂഹം കാലങ്ങളായി സന്തോഷകരവും സമാധാനപരവുമായ ജീവിതമാണ് നയിച്ചുവരുന്നത്. തങ്ങളുടെ പാരമ്പര്യ സംസ്കാരവും വിശ്വാസവും പിന്തുടരാൻ പൂർണ സ്വാതന്ത്ര്യം അവർക്കുണ്ട്. വരുംതലമുറകളിലേക്ക് തങ്ങളുടെ പരമ്പരാഗത വിശ്വാസങ്ങളും മൂല്യങ്ങളും പകരാൻ ഇത് അവരെ സഹായിക്കുകയും ചെയ്യുന്നു. കോവിഡിന്റെ പരീക്ഷണ കാലഘട്ടങ്ങളിൽ, കിരീടാവകാശിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ മഹാമാരിയുടെ വ്യാപനം തടയാൻ ആവശ്യമായ എല്ലാ നടപടികളും രാജ്യം സ്വീകരിച്ചു. കാലവിളംബമില്ലാതെ എല്ലാ പൗരന്മാർക്കും പ്രവാസികൾക്കും വാക്സിൻ നൽകാൻ സാധിച്ചത് വലിയ നേട്ടമായിരുന്നു. 15 മിനിറ്റിനുള്ളിൽ വാക്സിനേഷൻ നടപടി പൂർത്തിയാക്കാനാകും വിധം മികച്ചതായിരുന്നു ക്രമീകരണങ്ങൾ. പ്രവാസികൾക്ക് മികച്ച പരിചരണം ഒരുക്കിയ രാജ്യം, സന്ദർശക വിസയിലുള്ള കോവിഡ് ബാധിതർക്കും തുല്യ പരിഗണന നൽകി. സ്വദേശികൾക്കും പ്രവാസികൾക്കും ടൂറിസ്റ്റുകൾക്കും ഒരുപോലെ ചികിത്സസൗകര്യം ഒരുക്കി ബഹ്റൈൻ ലോകരാജ്യങ്ങൾക്ക് മാതൃകയാകുകയും ചെയ്തു.

വർധിച്ച തൊഴിലവസരങ്ങളും ഉയർന്ന വേതന പാക്കേജുകളുമായി പൗരന്മാർക്ക് ഉന്നത ജീവിതനിലവാരം വാഗ്ദാനംചെയ്യുകവഴി ബഹ്റൈനെ ആഗോളതലത്തിൽ ഉന്നതസ്ഥാനത്ത് പ്രതിഷ്ഠിക്കാൻ ലക്ഷ്യമിടുന്നതാണ് സാമ്പത്തിക വിഷൻ 2030. വിഷൻ 2030 ന്റെ മൂന്ന് അടിസ്ഥാന തത്ത്വങ്ങൾ സുസ്ഥിരത, മത്സരക്ഷമത, നീതിയുക്തത എന്നിവയാണ്. ഇവയിലൂന്നിയായിരിക്കും വ്യവസായ മേഖലയും വാണിജ്യ മേഖലയും മുന്നോട്ടുപോകുക.

1. സുസ്ഥിര വികസനം

സുസ്ഥിര വികസനം എന്നാൽ അർഥമാക്കുന്നത് പാരിസ്ഥിതികമായ ഘടകങ്ങൾ കൂടി പരിഗണിച്ചുള്ള സ്ഥിരമായ സാമ്പത്തികവികാസമാണ്. 1987ൽ യു.എൻ ബ്രൻഡ്‍ലാൻഡ് കമീഷൻ (United Nations Brundtland Commission) സുസ്ഥിരതയെ നിർവചിക്കുന്നത്- ‘‘ഭാവി തലമുറകളുടെ അതിജീവനം കൂടി പരിഗണിച്ച് വർത്തമാന കാലത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കുക’’ എന്നാണ്. സാമ്പത്തികാഭിവൃദ്ധി ആഗ്രഹിക്കുന്ന 140 വികസ്വര രാജ്യങ്ങൾ ലോകത്തുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. പരിവർത്തനം നല്ലതാണ്, പരിവർത്തനം അനിവാര്യമാണ്. എന്നാൽ, ആഗോളതാപനം കൂടുതൽ വെല്ലുവിളി ഉയർത്തുന്ന കാലത്ത് ഭാവി തലമുറക്കുമേൽ ആഘാതമുണ്ടാക്കുന്നതാകരുത് വികസനം. ഇക്കാര്യം ഉറപ്പാക്കാൻ ഉറച്ച ശ്രമങ്ങൾ ഉണ്ടായേ തീരൂ.

അതിവേഗം വികസിക്കുന്ന രാജ്യമാണ് ബഹ്റൈൻ. വലിയ പദ്ധതികളുമായി എത്തുന്ന വൻകിട വിദേശ സംരംഭങ്ങൾക്ക് എല്ലാവിധ അടിസ്ഥാന സൗകര്യവുമുള്ള ഈ രാജ്യം വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഇനിയും നിക്ഷേപകർ ഇങ്ങോട്ടേക്കാകർഷിക്കപ്പെടും. 2030ഓടെ ലക്ഷ്യമിടുന്ന സാമ്പത്തിക വളർച്ച കൈവരിക്കാൻ കൂട്ടായ ശ്രമം ആവശ്യമാണ്. അതിനായി ഭാവി നിക്ഷേപമായി നമ്മുടെ വിഭവങ്ങൾ ഉപയോഗിക്കാനാകണം. അ​ൈപ്ലഡ് സയൻസ് മേഖലകൾക്ക് പ്രഥമ പരിഗണന നൽകിയുള്ള വിദ്യാഭ്യാസം, പരിശീലനം എന്നിവ വഴി മാനുഷിക വിഭവശേഷി മെച്ചപ്പെടുത്തണം. ഹൈ പെർഫോമൻസ് കമ്പ്യൂട്ടിങ്, നിർമിത ബുദ്ധി, അനലിറ്റിക്സ് തുടങ്ങിയവ ഇതിന്റെ ഭാഗമാകണം. മത്സരം പിടിമുറുക്കിയ മേഖലകളിൽ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നതിൽ ഇത് വലിയ മേൽക്കൈ നൽകും. അത്യാധുനിക സാങ്കേതിക വിദ്യകൾ ബിസിനസ് മേഖലയെ സുസ്ഥിരമാക്കുമെന്നു മാത്രമല്ല, ചെലവ് കുറക്കുകയും ചെയ്യും.

ആധുനിക സാങ്കേതികവിദ്യയുടെ വരവും, ലോകം മുഴുക്കെ പുതിയ കമ്പനികളുടെ ഉദയവും, ഉൽപാദന സമയം ഗണ്യമായി കുറയ്ക്കാൻ സഹായകരമായിട്ടുണ്ട്. ഈ മേഖലയിലെ പരിഷ്‍കരണങ്ങൾ സ്വകാര്യമേഖലയെ ഊർജസ്വലമാക്കാനും സുസ്ഥിരത ഉറപ്പാക്കാനും പോന്നതാണ്. എന്നാൽ, സ്വദേശികളുടെയും പ്രവാസികളുടെയും ദീർഘകാലാടിസ്ഥാനത്തിലുള്ള ക്ഷേമത്തെ ബാധിക്കാത്ത വിധത്തിലാകണം സാമ്പത്തിക വളർച്ച കൈവരിക്കേണ്ടത്. രാജ്യത്തിന്റെ പരിസ്ഥിതിയും സാംസ്കാരിക പൈതൃകവും പരിരക്ഷിച്ചാകണം ഈ തലത്തിലെ ഏതുതരം ശ്രമങ്ങളും എന്നർഥം.

അടിസ്ഥാന മേഖലയിൽ നിക്ഷേപം നടത്താൻ ഏറെ താൽപര്യപ്പെടുന്ന സ്ഥാപനമാണ് അമാദ് ഗ്രൂപ്. ബഹ്റൈനിലും സൗദി അറേബ്യയിലുമുള്ള അമാദ് ഗ്രൂപ്പിന്റെ പദ്ധതികളിൽ ഇത് പ്രകടമാണ്. തൊഴിലാളികളുടെ സുരക്ഷക്ക് പ്രഥമ പരിഗണനയാണ് അമാദ് എന്നും നൽകിവരുന്നത്. അത്യാധുനിക സാങ്കേതിക പിന്തുണയും കടലാസ് രഹിത സംവിധാനങ്ങളുമായി ഞങ്ങളുടെ കമ്പനിയിൽ തൊഴിൽരംഗത്ത് പുതിയ മാറ്റങ്ങൾ നടപ്പാക്കിവരുകയാണ്. തൊഴിലാളിയുടെ താൽപര്യവും അവരുടെ കുടുംബത്തിന്റെ ക്ഷേമവും മുൻനിർത്തി ‘GOSI’ക്കു പുറമെ ഓരോ തൊഴിലാളിയുടെ പേരിലും കമ്പനി ഇൻഷുറൻസ് എടുത്തിട്ടുണ്ട്. എന്തെങ്കിലും അപ്രതീക്ഷിത അത്യാഹിതം സംഭവിച്ചാൽ ഓരോ കുടുംബത്തിനും ആശ്വാസധനമേകാൻ ഇത് സഹായിക്കും.

2. മത്സരക്ഷമത

ആരോഗ്യകരമായ മൽസരം ഉൽപാദനക്ഷമത വർധിപ്പിക്കുകയും ഉൽപന്നങ്ങളുടേയും സേവനങ്ങളുടേയും നിലവാരം വർധിപ്പിക്കുകയും ചെയ്യും. അതുവഴി കമ്പനികൾ കൂടുതൽ മത്സരക്ഷമമായി മാറും. നൂതനത്വവും കാര്യക്ഷമതയുമേറും. ഈ അനുകൂലവിപണി അന്തരീക്ഷം സാമ്പത്തിക വളർച്ചയെ സഹായിക്കുമെന്നു മാത്രമല്ല, സമൂഹത്തിൽ തൊഴിലും ക്ഷേമവും സൃഷ്ടിക്കുകയും ചെയ്യും.

രാജ്യത്തെ നിർമാണ മേഖലയെ പ്രത്യേകമായി എടുത്താൽ, ആഗോള ഉൽപാദന ഭൂപടത്തിൽ പിടിച്ചുനിൽക്കാൻ ഡിജിറ്റൽവത്കരണവും യന്ത്രവത്കരണവും അനിവാര്യമെന്നു കാണാം. മാനുഫാക്ചറിങ് മേഖലയിൽ വിഷൻ 2030 സഫലീകരിക്കപ്പെടണമെങ്കിൽ പ്രവർത്തനങ്ങൾ, പ്രക്രിയകൾ, എനർജി ഫുട്പ്രിൻറ്, ഉൽപാദന വിതരണ ശ്രംഖലകളുടെ കൈകാര്യം എന്നിവയെല്ലാം പരിവർത്തനത്തിന് വിധേയമാകണ്ടതുണ്ട്.

സാങ്കേതിക വികസനം, സുരക്ഷ, ഡിജിറ്റൽ അടിസ്ഥാനസൗകര്യ മേഖല എന്നീ രംഗങ്ങളിൽ സ്വയംപര്യാപ്തത ആർജിക്കാൻ ഈ പരിവർത്തനം നമ്മെ സഹായിക്കും. നിയന്ത്രണ ചട്ടക്കൂട്, മാനദണ്ഡങ്ങൾ, ഉദ്ഗ്രഥനം, വികേന്ദ്രീകൃത സംവിധാനം, നിർമിത ബുദ്ധി എന്നിങ്ങനെ എല്ലാ മേഖലകളിലും വൈവിധ്യവും ലാളിത്യവും അംഗീകരിക്കുന്ന പരസ്പരബന്ധിത പ്രവർത്തനം, തുറന്ന പ്രവർത്തനാന്തരീക്ഷം എന്നിവയും ഇത് കൊണ്ടുവരും. മാന്യമായ തൊഴിൽ സംസ്കാരം, വിദ്യാഭ്യാസം, കാലാവസ്ഥ വ്യതിയാന ലഘൂകരണം, പടർന്നുനിൽക്കുന്ന സമ്പദ്‍വ്യവസ്ഥ, സാമൂഹിക പങ്കാളിത്തം എന്നിങ്ങനെ എല്ലാം ചേരുന്ന ഉയർന്ന ജീവിതനിലവാരം ഉറപ്പുവരുത്താനും ഇതിനാകും.

ഉൽപാദനക്ഷമത വർധിക്കുന്നതോടെ സ്വാഭാവികമായും അവിടെ മത്സരാധിഷ്ഠിത അന്തരീക്ഷം രൂപമെടുക്കും. അത് സാമ്പത്തിക വളർച്ച, ഉയർന്ന ലാഭം, തൊഴിൽ എന്നിവക്ക് നിമിത്തമാകും. ഉൽപാദനം കാര്യക്ഷമമാകണമെങ്കിൽ, അതത് ജോലിയിൽ ഏറ്റവും വൈദഗ്ധ്യമുള്ള ജീവനക്കാരെ വേണ്ട സ്ഥാനങ്ങളിൽ വിന്യസിക്കണം. തദ്ദേശീയർക്കും വിദേശികൾക്കും ഒരുപോലെ ബിസിനസിന് അനുയോജ്യമായ അന്തരീക്ഷം ഒരുക്കണം. ഉന്നത നിലവാരമുള്ള പൊതുസേവന രംഗം, അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ, മികച്ച ജീവിതാന്തരീക്ഷം എന്നിവ ഒത്തിണങ്ങിയാൽ മാത്രമേ, നിക്ഷേപകരെ ആകർഷിക്കാൻ സാധിക്കൂ.

പമ്പാവാസൻ നായർ (മാനേജിങ് ഡയറക്ടർ, അമാദ് ഗ്രൂപ്പ് ഓഫ് കമ്പനീസ്)

25 വർഷമായി ട്രേഡിങിൽ സജീവമായ അമാദ് ഗ്രൂപ്, മാനുഫാക്ചറിങ് സെക്ടറിൽ മുൻപേ തന്നെ നിക്ഷേപം നടത്തിയിട്ടുണ്ട്. ലഭ്യമായ എല്ലാ അത്യാധുനിക സാങ്കേതികതകളും തുടക്കം മുതൽ പ്രയോജനപ്പെടുത്തി ഈ രംഗത്തെ പ്രഥമമെന്നു പറയാവുന്ന ഉന്നത നിലവാരമുള്ള ഫാക്ടറി സ്ഥാപിച്ചത് 2007ലാണ്. ലോകത്തിലെ മുന്‍നിര സ്വിച്ച്ഗിയര്‍ ഉത്പാദകരായ സീമന്‍സ്, ലെഗ്രാന്‍റ് (ഇന്‍ഡോഏഷ്യന്‍) എന്നിവരുടെ ബഹ്റൈനിലെ ഒരേ ഒരു അംഗീകൃത നിർമ്മാതാവാണ് ഈ ഫാക്ടറി. വിവിധ തരത്തിലുള്ള ഇന്റസ്ട്രിയല്‍ കൊമെഴ്സിയല്‍ Main Distribution Boards, Distribution Boards, Capacitor Panels, Control Panels മുതലായവയും ഇവിടെ നിര്‍മ്മിക്കുന്നുണ്ട്. രണ്ടു മില്യൺ ബഹ്റൈൻ ദീനാർ നിക്ഷേപിച്ച് അൽമസ്റ ഇൻഡസ്‍ട്രിയൽ പാർക്കിൽ അത്യാധുനിക രീതിയിലുള്ള പുതിയ സ്വിച്ച്ഗിയർ ഫാക്ടറിയും ആരംഭിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച കാലത്തായിരുന്നു ഈ നിക്ഷേപം. സി.എൻ.സി മെഷീനുകൾ, യന്ത്രവത്കൃത പൗഡർ കോട്ടിങ് എന്നിങ്ങനെ അത്യാധുനിക സംവിധാനങ്ങളോടെയാണ് ഫാക്ടറിയുടെ പ്രവർത്തനം. ഫാബ്രിക്കേഷൻ മുതൽ ഉൽപന്നങ്ങളുടെ അവസാനവട്ട മിനുക്കുപണികൾ വരെ എല്ലാം യന്ത്രങ്ങളാണിവിടെ നിർവഹിക്കുന്നത്. ഒരു പടികൂടി കടന്ന് റോബോട്ടുകളെക്കൂടി ഉപയോഗപ്പെടുത്താൻ ഞങ്ങൾ പദ്ധതിയിട്ടിരുന്നു. എന്നാൽ, കൂടുതൽ പേർക്ക് തൊഴിലവസരം എന്നതു മാത്രം മുൻനിർത്തി അതു വേണ്ടെന്നുവെയ്ക്കുകയായിരുന്നു.

കേബ്ൾ മാനേജ്മെന്റ് ഡിവിഷൻ, പവർ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഡിവിഷൻ, ലൈറ്റ്നിങ് ഡിവിഷൻ, കേബ്ൾ ഡിവിഷൻ, എര്‍ത്തിംഗ് & ലൈറ്റ്നിംഗ് പ്രൊട്ടക്ഷന്‍ ഡിവിഷന്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലായി ഏറ്റവും മികച്ച പ്രഫഷനലുകളാണ് ഞങ്ങൾക്കുള്ളത്. ഈ രംഗത്തെ മറ്റ് സ്ഥാപനങ്ങളിൽനിന്ന് വ്യത്യസ്ഥമായി ടെക്നിക്കൽ ഡയറക്ടർമാർ, എൻജിനീയറിങ് മാനേജർമാർ, എഞ്ചിനീയറിങ് വിദഗ്ധർ എന്നിവരും ഞങ്ങൾക്കുണ്ട്. ബഹ്റൈനിലെ നിരവധി പ്രധാന ബ്രാൻഡുകളുടെ ഏക ഏജൻസിയും അമാദ് ഗ്രൂപ്പാണ്.

3. നീതിയുക്തത

രാജ്യത്തി​ന്റെ സാമ്പത്തികമുന്നേറ്റത്തിനനുസരിച്ച് സാമൂഹികമേഖലകളിലും അതിന്റെ അനുരണനങ്ങളുണ്ടാകും. കുടുതൽ മെച്ചപ്പെട്ട സാമൂഹിക ജീവിതത്തിനും സാഹചര്യങ്ങൾക്കും അതിടയാക്കും. സാമ്പത്തികമുന്നേറ്റം വിശാലതലത്തിൽ സമൃദ്ധിക്കും ഐശ്വര്യത്തിനും കാരണമാകുമെന്നാണ് വിഷൻ 2030 ന്റെ കാഴ്ചപ്പാട്. തൊഴിലവസരങ്ങൾ വർധിക്കുന്നത് വഴി സമൂഹത്തിന്റെ സമഗ്ര മേഖലകളിലും സുസ്ഥിര വരുമാനം സാധ്യമാകും. ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടും. ഉൽപാദനക്ഷമതയിലെ പുരോഗതി ജി.ഡി.പിയിലും വളർച്ചയുണ്ടാക്കും. അത് വിദേശനിക്ഷേപം ഉയർത്തും. ബഹ്റൈന്റെ അടിസ്ഥാന സൗകര്യങ്ങളും ഇത് വികസിപ്പിക്കും.

സ്ഥാപനത്തില്‍ തുല്യ നീതി എല്ലാവർക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയാല്‍ അത് ജീവനക്കാര്‍ക്ക് പ്രചോദനമായിരിക്കും. തീരുമാനമെടുക്കലിനെക്കുറിച്ച് കൃത്യമായ ധാരണ തൊഴിലാളികള്‍ക്ക് ലഭ്യമാകണം. തീരുമാനങ്ങള്‍ക്ക് ഉചിതമായ വിശദീകരണം നൽകണം. പ്രത്യേകിച്ച് ജനപ്രിയമാകാനിടയില്ലാത്തതും അസംതൃപ്തി ഉളവാക്കിയേക്കാവുന്നവയുമായ തീരുമാനങ്ങളെക്കുറിച്ച്. അവര്‍ക്ക് സ്വന്തം കാഴ്ചപ്പാടും ആശയങ്ങളും പങ്കുവെക്കാന്‍ അവസരം നല്‍കണം. ശമ്പളത്തിന് പുറമെയുള്ള മറ്റ് ആനുകൂല്യങ്ങള്‍ മികവിന്റെ അടിസ്ഥാനത്തില്‍ വിതരണം ചെയ്യുകയും മാന്യമായ ജോലി സാഹചര്യം പ്രദാനം ചെയ്യുകയും ചെയ്‌താല്‍ അത് അവരുടെ വളര്‍ച്ചക്കൊപ്പം സ്ഥാപനത്തിന്‍റെ വളര്‍ച്ചയും ഉറപ്പാക്കും.

തൊഴിലിടത്തിൽ നീതിയും പരിഗണനയും ലഭിക്കുന്ന ജീവനക്കാർ സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളും മൂല്യങ്ങളും സ്വാംശീകരിക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യും. സ്ഥാപനത്തിലെ അംഗങ്ങൾ തമ്മിൽ കൂട്ടായ്മ വളർത്തിയെടുക്കാനും ഇത് സഹായിക്കും. സ്ഥാപനത്തിന്റെയും അതിലെ അംഗങ്ങളുടെയും ദീർഘകാല നന്മക്കായി കൂട്ടായി പ്രവർത്തിക്കാൻ തൊഴിലാളി തൽപരനാകും.

അസ്കോൺ കൺട്രോൾ ഫാക്ടറി

അമാദ് ഗ്രൂപ് എക്കാലത്തും ഓരോ തൊഴിലാളിയുമായും ഉറ്റബന്ധമാണ് നിലനിർത്തിപ്പോരുന്നത്. ഇവിടെ ഉടമ-തൊഴിലാളി എന്ന നിലയിലുള്ള പതിവുരീതികളില്ല. . കമ്പനിയിൽ ഉത്തരവാദിത്തമുള്ള പദവി വഹിക്കുന്ന താൻ, ഈ വിശാല കുടുംബത്തിലെ ഉത്തരവാദിത്തമുള്ള അംഗമാണെന്ന് ഓരോ ജീവനക്കാരനും കരുതുന്നു. ജീവനക്കാരുടെ ഈ മനോഭാവമാണ്, ഉപഭോക്താക്കൾക്കിടയിൽ നല്ലപേരും വിശ്വാസ്യതയും നേടാൻ ഞങ്ങളെ പ്രാപ്തരാക്കിയതും വളർച്ച കൈവരിക്കാൻ സഹായകരമായതും. രാജ്യം മുന്നോട്ടുവെച്ചിരിക്കുന്ന വിഷൻ 2030ന്റെ ചുവടൊപ്പിച്ച് , ഞങ്ങളും വികസനത്തിലേക്കും വളർച്ചയിലേക്കും മുന്നേറുകയാണ്. അതിനായി ഓരോ ജീവനക്കാരനും സ്വയം കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നു. നേതൃപരമായ ചുമതലകൾ നിർവഹിച്ച് കമ്പനിയെ ഉയർന്ന തലത്തിലേക്ക് എത്തിക്കുകയെന്ന എന്ന ദൗത്യം സഫലമാക്കാൻ പോകുകയാണ് ഓരോ ജീവനക്കാരനും. കിരീടാവകാശിയുടെ നേതൃത്വത്തിൻ കീഴിൽ ദർശനാത്മകവും കാര്യക്ഷമവുമായ സാമ്പത്തിക ആസൂത്രണം ബഹ്റൈനെ വികസനക്കുതിപ്പിൽ എത്തിക്കുമെന്ന കാര്യം ഉറപ്പാണ്. ഈ വികസനദർശനത്തെ സ്വാംശീകരിച്ചുകൊണ്ട് അമാദ് ഗ്രൂപ്പും ഈ ദൗത്യത്തിൽ പങ്കാളികളാകുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain Vision 2030
News Summary - Bahrain Vision 2030: The Development leap
Next Story