കെട്ടും മട്ടും മാറാനൊരുങ്ങി സി.പി.ആർ
text_fieldsമനാമ: ഏറ്റവും പുതിയ സാങ്കേതിക വിദ്യകളോടെ കെട്ടും മട്ടും മാറാനൊരുങ്ങുകയാണ് ബഹ്റൈൻ തിരിച്ചറിയൽ കാർഡായ സി.പി.ആർ.
അന്താരാഷ്ട്ര നിലാവരത്തോടെയും മികച്ച സാങ്കേതിക വിദ്യകളുടെ സന്നിധാനത്തോടെയും രൂപകൽപ്പന ചെയ്ത പുതിയ ഐഡന്‍റി കാർഡ് ഇൻഫോർമേഷൻ ആൻഡ് ഇ-ഗവൺമെന്‍റ് അതോറിറ്റി (ഐ.ജി.എ) വൈകാതെ പുറത്തിറക്കും.
തിരിച്ചറിയൽ കാർഡിന്‍റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും സർക്കാർ സംവിധാനങ്ങളുടെ നടപടി ക്രമങ്ങൾ മെച്ചപ്പെടുത്തുക എന്നതുമാണ് പുതിയ ഐഡന്‍റിറ്റി കാർഡിലൂടെ ലക്ഷ‍്യമിടുന്നത്. കൂടാതെ നൂതന സുരക്ഷ നടപടികൾ, ഡിജിറ്റൽ ഇടപാടുകൾ, ബയോമെട്രിക് സംവിധാനങ്ങൾ എന്നിവ ഉൾപ്പെട്ടതായിരിക്കും പുതിയ സി.പി.ആർ.
അടിയന്തിരമായി പുതുക്കേണ്ട ആവശ്യമില്ലാത്തവർ നിലവിലുള്ള കാർഡിന്‍റെ കാലാവധി അവസാനിക്കുന്നത് വരെ കാത്തിരിക്കണമെന്ന് പൗരന്മാരോടും പ്രവാസികളോടും അതോറിറ്റി അറിയിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.