ധർമസമര സംഗമം ഇന്ന് രാത്രി
text_fieldsമനാമ: വിസ്ഡം സ്റ്റുഡന്റ്സ് വിങ്ങിന്റെ കീഴിൽ അടുത്ത മാസം പെരിന്തൽമണ്ണയിൽ വെച്ചു നടക്കുന്ന ‘ധർമസമരത്തിന്റെ വിദ്യാർഥി കാലം’ എന്ന സ്റ്റുഡന്റ്സ് കോൺഫറൻസിന്റെ പ്രചാരണാർഥം ബഹ്റൈനിൽ നടക്കുന്ന സംഗമം ഇന്ന് രാത്രി ഗുദൈബിയ പാലസ് മസ്ജിദിന് സമീപത്തുള്ള അൽ മന്നാഇ ഹാളിൽ നടക്കും. അൽ മന്നാഇ സെന്റർ സയന്റിഫിക് സ്റ്റഡീസ് മേധാവി ഡോ. സഅ്ദുല്ല അൽ മുഹമ്മദി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ ‘യുവത്വ സഞ്ചാര പഥത്തിലെ മുൾവേലികൾ’ എന്ന വിഷയത്തെ ആസ്പദമാക്കി സയ്യിദ് മുഹമ്മദ് ഹംറാസ്, ‘ധർമ സമരം വിദ്യാർഥികളിലൂടെ’ എന്ന വിഷയത്തെ ആസ്പദമാക്കി വസീം അൽ ഹികമി എന്നിവർ സംസാരിക്കും. കൂടാതെ യൂനുസ് സലിം (യൂത്ത് ഇന്ത്യ) അബ്ദുല്ലത്വീഫ് ചാലിയം എന്നിവരും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാത്രി ഇശാ നമസ്കാരത്തിന് ശേഷം 8.00 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ വിശാലമായ പാർക്കിങ് സൗകര്യവും സ്ത്രീകൾക്ക് പ്രത്യേക ഇരിപ്പിടവും ഏർപ്പെടുത്തിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.