സ്കൂളുകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി വിദ്യാഭ്യാസ മന്ത്രി
text_fieldsവിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് മുബാറക് ജുമുഅ സ്കൂൾ സന്ദർശനത്തിനിടെ
മനാമ: സ്കൂളുകൾ തുറന്ന ദിവസം വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് മുബാറക് ജുമുഅ വിവിധ സർക്കാർ സ്കൂളുകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമുള്ള ഓറിയന്റേഷൻ ദിനത്തിന്റെ പുരോഗതി അദ്ദേഹം നേരിട്ട് പരിശോധിച്ചു. ദുറാസ് പ്രൈമറി ഗേൾസ് സ്കൂളും, ഹിസ് ഹൈനസ് ശൈഖ മോസ ബിൻത് ഹമദ് ആൽ ഖലീഫ കോംപ്രിഹെൻസിവ് ഗേൾസ് സ്കൂളും മന്ത്രി സന്ദർശിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തന മികവിനെ മന്ത്രി പ്രശംസിക്കുകയും പുതിയ അധ്യയന വർഷത്തിൽ എല്ലാ അംഗങ്ങൾക്കും വിജയാശംസകൾ നേരുകയും ചെയ്തു. വിദ്യാർഥികളുമായും രക്ഷിതാക്കളുമായും കൂടിക്കാഴ്ച നടത്തിയ മന്ത്രി, അധ്യാപകരുമായും ഭരണനിർവഹണ ജീവനക്കാരുമായും യോഗം ചേർന്ന് പുതിയ അധ്യയന വർഷത്തെക്കുറിച്ച് ചർച്ച ചെയ്തു.
കഴിഞ്ഞ ദിവസംതന്നെ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ഓറിയന്റേഷൻ ദിനം നടത്തിയിരുന്നു. കൂടാതെ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള അക്കാദമിക്, വൊക്കേഷനൽ റീഹാബിലിറ്റേഷൻ സെന്ററുകളിലും സ്ഥാപനങ്ങളിലും 211 ഭിന്നശേഷിക്കാരായ വിദ്യാർഥികളെ സ്വീകരിക്കാൻ ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രാലയം അറിയിച്ചു. ഈ കേന്ദ്രങ്ങളിൽ ഞായറാഴ്ച മുതൽ പുതിയ ടേം ആരംഭിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.