Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു

text_fields
bookmark_border
ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു
cancel

മനാമ: സുസ്ഥിര ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കുന്നതിന്റെയും ഭാഗമായി ബഹ്‌റൈൻ ഗതാഗത-ആശയവിനിമയ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് പുതിയ ഇലക്ട്രിക് വെഹിക്കിൾ (ഇ.വി) ചാർജിങ് സ്റ്റേഷൻ തുറന്നു. ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കുന്നതിനൊപ്പം ഇലക്ട്രിക് വാഹനങ്ങൾക്കായി പ്രത്യേക പാർക്കിംഗ് സ്ഥലവും അനുയോജ്യമായ ബോർഡുകളും സജ്ജീകരിച്ചിട്ടുണ്ട്.

പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകളും സബ്‌സിഡിയറിയല്ലാത്ത സുസ്ഥിര ഗതാഗത മാർഗ്ഗങ്ങളും വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതിയെന്ന് മന്ത്രാലയത്തിലെ ലാൻഡ് ട്രാൻസ്‌പോർട്ട് ആൻഡ് പോസ്റ്റൽ അഫയേഴ്‌സ് അണ്ടർ സെക്രട്ടറി ഫാത്തിമ അബ്ദുല്ല അൽ ദഈൻ വ്യക്തമാക്കി. കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനും പ്രായോഗികമായ സുസ്ഥിരതാ പദ്ധതികൾക്ക് പിന്തുണ നൽകുന്നതിനായി സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും അവർ എടുത്തുപറഞ്ഞു. ജീവനക്കാർക്ക് ഇലക്ട്രിക് വാഹനങ്ങളുടെ പ്രയോജനങ്ങളും നവീന സാങ്കേതികവിദ്യകളും പരിചയപ്പെടുത്തുന്നതിനായി മന്ത്രാലയ ആസ്ഥാനത്ത് വിവിധ ഇലക്ട്രിക് കാറുകളും പ്രദർശിപ്പിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Electric vehicle charging station begins operations
Next Story