Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightടി.സി.എസ് സിഡ്‌നി...

ടി.സി.എസ് സിഡ്‌നി മാരത്തോൺ പൂർത്തിയാക്കി ആദ്യ ബഹ്‌റൈൻ വനിത

text_fields
bookmark_border
ടി.സി.എസ് സിഡ്‌നി മാരത്തോൺ പൂർത്തിയാക്കി ആദ്യ ബഹ്‌റൈൻ വനിത
cancel
camera_alt

നൂറ് അൽ ഹുലൈബി മെഡലുമായി

മനാമ: ടി.സി.എസ് സിഡ്‌നി മാരത്തോൺ പൂർത്തിയാക്കിയ ആദ്യ ബഹ്‌റൈൻ വനിതയായി നൂറ് അൽ ഹുലൈബി. കഴിഞ്ഞ ഞായറാഴ്ച നടന്ന 42.195 കിലോമീറ്റർ മാരത്തോണിലാണ് ഹുലൈബിയുടെ നേട്ടം. അബോട്ട് വേൾഡ് മാരത്തോൺ മേജേഴ്സിന്റെ ഭാഗമായ ഈ മാരത്തോണിൽ തന്റെ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തതിൽ അഭിമാനം തോന്നുന്നുവെന്ന് നൂറ് അൽ ഹുലൈബി പറഞ്ഞു.


വ്യക്തിഗത പരിശീലകയും ഫിസിയോതെറാപ്പിസ്റ്റുമായ 38കാരിയായ അൽ ഹുലൈബി, കഴിഞ്ഞ വർഷം ആംസ്റ്റർഡാം മാരത്തോണിൽ നേരിട്ട വെല്ലുവിളികൾ മറികടന്നതാണ് ഈ വിജയത്തിന് പിന്നിലെ രഹസ്യമെന്ന് സമ്മതിച്ചു. അന്ന് 30 കിലോമീറ്റർ പിന്നിട്ടപ്പോൾ പോഷകാഹാര പ്രശ്‌നങ്ങൾ കാരണം ആദ്യത്തെ ഫസ്റ്റ് എയ്ഡ് സ്റ്റേഷനിൽ നിർത്തേണ്ടി വന്നിരുന്നു. ഇത് അവരുടെ ആത്മവിശ്വാസം തകർത്തു. ഈ വെല്ലുവിളികൾ തരണം ചെയ്യാൻ നാല് മാസത്തോളം കഠിന പരിശീലനം നടത്തിയാണ് അവർ സിഡ്‌നി മാരത്തോണിനായി തയ്യാറെടുത്തത്.

നവംബർ 2024-ൽ ലോകത്തിലെ ഏറ്റവും പ്രശസ്തമായ മാരത്തോണുകളുടെ പട്ടികയിൽ ഈ മാരത്തോൺ ഇടം നേടിയിരുന്നു. ടോക്കിയോ, ബോസ്റ്റൺ, ലണ്ടൻ, ചിക്കാഗോ, ന്യൂയോർക്ക്, ബെർലിൻ, സിഡ്‌നി എന്നിവിടങ്ങളിൽ എല്ലാ വർഷവും നടക്കുന്ന ഈ മാരത്തോണുകൾ 2006ലാണ് അബോട്ട് വേൾഡ് മാരത്തോൺ മേജേഴ്സ് സീരീസിൽ ഉൾപ്പെടുത്തിയത്. ആദ്യത്തെ ആറ് മാരത്തോണുകളും പൂർത്തിയാക്കുന്ന കായിക താരങ്ങൾക്ക് സിക്സ് സ്റ്റാർ ഫിനിഷർ മെഡൽ നൽകി ആദരിക്കും. ഈ വർഷത്തെ സിഡ്‌നി മാരത്തോണിൽ 35,000 പേർ പങ്കെടുത്തു. എത്യോപ്യൻ താരം ഹൈലമര്യം കിറോസ് സിഡ്‌നി മാരത്തോൺ വിജയിയായി, ഓസ്‌ട്രേലിയയിൽ 42 കിലോമീറ്റർ ദൂരം ഓടിയ ഏറ്റവും വേഗതയേറിയ വ്യക്തിയായും അദ്ദേഹം മാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:marathontcsSydneyBahrainiBahraini womancomplete
News Summary - First Bahraini woman to complete TCS Sydney Marathon
Next Story