Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈനിലും ഹാമിൽട്ടൺ

ബഹ്​റൈനിലും ഹാമിൽട്ടൺ

text_fields
bookmark_border
ബഹ്​റൈനിലും ഹാമിൽട്ടൺ
cancel

മനാമ: ഫോർമുല വൺ ഗൾഫ്​ എയർ ബഹ്​റൈൻ ഗ്രാൻഡ്​ പ്രീ മത്സരത്തിൽ മെഴ്​സിഡസി​െൻറ ലൂയിസ്​ ഹാമിൽട്ടൺ ജേതാവ്​. ഇൗ സീസണിലെ 11ാം ജയത്തോടെയാണ്​ ലോക ചാമ്പ്യ​െൻറ കുതിപ്പ്​. റെഡ്​ ബുള്ളി​െൻറ മാക്​സ്​ വെർസ്​റ്റാപ്പെൻ രണ്ടാമതും അലക്​സാണ്ടർ ആൽബോൺ മൂന്നാമതുമെത്തി.

നാടകീയത നിറഞ്ഞുനിന്ന ഫൈനൽ മത്സരത്തിൽ രണ്ട്​ അപകടങ്ങൾക്കാണ്​ സഖീറിലെ ബഹ്​റൈൻ ഇൻറർനാഷണൽ സർക്യൂട്ട്​ സാക്ഷ്യം വഹിച്ചത്​. മത്സരം ആരംഭിച്ച്​ തൊട്ടുടനെ ഹാസി​െൻറ റൊമെയ്​ൻ ഗ്രോസീൻ ഒാടിച്ച കാർ വേലിയിൽ ഇടിച്ച്​ തീപിടിക്കുകയായിരുന്നു. ഇതേത്തുടർന്ന്​ മത്സരം നിർത്തിവെച്ചു. റൊമെയ്​ൻ ഗ്രോസീൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ഗ്രിഡിൽ 19ാമതായി ഇറങ്ങിയ ​ഗ്രോസീ​​െൻറ കാർ ​ട്രാക്കിൽ എതിർഭാഗത്തേക്ക്​ മാറി ഡാനിൽ കിവ്യാത്തി​െൻറ ആൽഫാ ​ടോറിയിൽ തട്ടി വേലിയിൽ ഇടിക്കുകയായിരുന്നു. നിറയെ ഇന്ധനമുണ്ടായിരുന്ന കാർ അടുത്ത നിമിഷം തന്നെ അഗ്​നി ഗോളമായി മാറി. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഗ്രോസീനെ ആശുപത്രിയിലേക്ക്​ മാറ്റി.

ഒരു മണിക്കൂറിലേറെ വൈകി വീണ്ടും മത്സരം ആരംഭിച്ചതും അപടകടത്തോടെയാണ്​. ഇത്തവണയും ഡാനിൽ കിവ്യാത്തി​െൻറ ആൽഫാ ​ടോറി തന്നെയായിരുന്നു വില്ലനായത്​. കിവ്യാത്തി​െൻ കാറിൽ തട്ടി ലാൻസ്​ സ്​ട്രോളി​െൻറ കാർ തലകീഴായി മറിയുകയായിരുന്നു. സ്​​ട്രോൾ പരിക്കില്ലാതെ രക്ഷപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story