ബഹ്റൈൻ-കോഴിക്കോട് ഗൾഫ് എയർ സർവിസ് നിർത്തുന്നു; കൊച്ചിയിലേക്കുള്ള സർവിസ് വെട്ടിക്കുറച്ചു
text_fieldsമനാമ: കോഴിക്കോട്ടേയ്ക്കുള്ള ഗൾഫ് എയർ സർവിസ് നിർത്തുന്നു. ഏപ്രിൽ മുതലാണ് ഇത് നടപ്പിൽ വരുക. ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും മാർച്ച് 29 വരെ മാത്രമേ ഈ റൂട്ടിൽ ബുക്കിങുകൾ സ്വീകരിക്കുന്നുള്ളു. കൊച്ചിയിലേക്ക് നാലുദിവസം ഉണ്ടായിരുന്ന ഗൾഫ് എയർ സർവിസ് ഏപ്രിൽ 6 മുതൽ പ്രതിവാരം മൂന്നുദിവസമാക്കി കുറച്ചു.
കേരളത്തിലേക്ക് ദിവസേന ഉണ്ടായിരുന്ന ഗൾഫ് എയർ സർവിസ് കഴിഞ്ഞ നവംബർ മുതലാണ് നാലുദിവസമാക്കി കുറച്ചത്. ബഹ്റൈനിൽ നിന്ന് കൊച്ചിയിലേക്കും കോഴിക്കോടിനുള്ള സർവിസ് നാലുദിവസമാക്കികുറച്ചത് യാത്രക്കാർക്ക് വലിയ ബീന്ധിമുട്ട് സൃഷളടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോഴിക്കോട് സർവിസ് പൂർണ്ണമായി നിർത്തുന്നത്. കഴിഞ്ഞ വർഷത്തെ കണക്കുകളനുസരിച്ച് ബഹ്റൈൻ-കോഴിക്കോട് റൂട്ടിൽ 93-94% യാത്രക്കാർ ഉണ്ട്. പലദിവസങ്ങളിലും ബുക്കിങ് ലഭിക്കാത്ത സാഹചര്യവുമുണ്ട്. എന്നിട്ടും സർവിസ് നിർത്തുന്നതെന്തിനാണെന്ന ചോദ്യം അവശേഷിക്കുകയാണ്. ഗൾഫ് എയർ വിമാന സർവിസുകളിൽ യാത്രക്കാർക്ക് കൊണ്ടുപോകാവുന്ന ലഗേജിന്റെ അളവിലും ഒക്ടോബർ 27 മുതൽ വ്യത്യാസം വരുത്തിയിരുന്നു. എക്കണോമി ക്ലാസ്സിൽ 23+ 23 കിലോ ലഗേജാണ് അനുവദിച്ചിരുന്നത് എക്കണോമി ക്ലാസ്സ് ലൈറ്റ് വിഭാഗത്തിൽ 25 കിലോ ലഗേജായും എക്കണോമി ക്ലാസ്സ് സ്മാർട്ട് വിഭാഗത്തിൽ 30 കിലോയായും െഫ്ലക്സ് വിഭാഗത്തിൽ 35 കിലോയായും വെട്ടിക്കുറച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.