Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightറ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ്...

റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് പു​ടി​നു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചു; മേ​ഖ​ല​യി​ലെ പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് ആ​ഹ്വാ​നം ചെ​യ്ത് ഹ​മ​ദ് രാ​ജാ​വ്

text_fields
bookmark_border
hamad prince
cancel

മ​നാ​മ: മേ​ഖ​ല​യി​ൽ നി​ല​നി​ൽ​ക്കു​ന്ന സം​ഘ​ർ​ഷ​ങ്ങ​ളി​ൽ​നി​ന്ന് രാ​ജ്യ​ങ്ങ​ൾ​ക്കാ​യു​ള്ള സു​ര​ക്ഷ​യും ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​വും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ന​യ​ത​ന്ത്ര പ​രി​ഹാ​ര​ങ്ങ​ളും ച​ർ​ച്ച​ക​ളും ന​ട​ത്തേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം ചൂ​ണ്ടി​ക്കാ​ട്ടി രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ. ക​ഴി​ഞ്ഞ ദി​വ​സം പു​ടി​നു​മാ​യി ന​ട​ത്തി​യ ടെ​ലി​ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ലാ​ണ് ഹ​മ​ദ് രാ​ജാ​വ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

മേ​ഖ​ല​യി​ൽ സ​മ​ഗ്ര​വും ശാ​ശ്വ​ത​വു​മാ​യ പ​രി​ഹാ​രം സ​മാ​ധാ​നം കൈ​വ​രി​ക്കാ​നാ​കു​മെ​ന്ന പ്ര​ത്യാ​ശ​യും ഹ​മ​ദ് രാ​ജാ​വ് പ്ര​ക​ടി​പ്പി​ച്ചു. ബ​ഹ്‌​റൈ​നും റ​ഷ്യ​യും ത​മ്മി​ലു​ള്ള ബ​ന്ധം ഇ​രു നേ​താ​ക്ക​ളും അ​വ​ലോ​ക​നം ചെ​യ്യു​ക​യും വി​വി​ധ മേ​ഖ​ല​ക​ളി​ലെ ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും വി​ക​സി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യു​ക​യും ചെ​യ്തു. മേ​ഖ​ല​യി​ലും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലും സ​മാ​ധാ​നം, സു​ര​ക്ഷ, സ്ഥി​ര​ത എ​ന്നി​വ പി​ന്തു​ട​രേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​വും രാ​ജാ​വ് എ​ടു​ത്തു​പ​റ​ഞ്ഞു. സെ​ന്റ് പീ​റ്റേ​ഴ്‌​സ്ബ​ർ​ഗ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ക്ക​ണോ​മി​ക് ഫോ​റ​ത്തി​ൽ ബ​ഹ്റൈ​ന്‍റെ പ്ര​തി​നി​ധി​ക​ളാ​യി പ​ങ്കെ​ടു​ത്ത യു​വ​ജ​ന കാ​ര്യ പ്ര​തി​നി​ധി ശൈ​ഖ് നാ​സി​ർ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യോ​ടും സം​ഘ​ത്തോ​ടും പു​ല​ർ​ത്തി​യ ആ​തി​ഥ്യ​മ​ര്യാ​ദ​ക്ക് ഹ​മ​ദ് രാ​ജാ​വ് പു​ടി​ന് ന​ന്ദി അ​റി​യി​ച്ചു.

ഈ ​വ​ർ​ഷം ഒ​ക്ടോ​ബ​റി​ൽ മോ​സ്കോ​യി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ആ​ദ്യ അ​റ​ബ്- റ​ഷ്യ​ൻ ഉ​ച്ച​കോ​ടി​യു​ടെ പ്രാ​ധാ​ന്യ​വും ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു. ആ​ഗോ​ള ഊ​ർ​ജ, സ​മു​ദ്ര ഗ​താ​ഗ​ത മേ​ഖ​ല നേ​രി​ടു​ന്ന വ​ർ​ധി​ച്ചു​വ​രു​ന്ന വെ​ല്ലു​വി​ളി​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, സ​മാ​ധാ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ൽ പ്ര​സി​ഡ​ന്‍റ് പു​ടി​ന്‍റെ പ​ങ്കി​നെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്ര​മ​ങ്ങ​ളെ​യും ഹ​മ​ദ് രാ​ജാ​വ് പ്ര​ശം​സി​ച്ചു. ബ​ഹ്റൈ​നും റ​ഷ്യ​യും ത​മ്മി​ലു​ള്ള ദൃ​ഢ​ബ​ന്ധ​വും സ​ഹ​ക​ര​ണ​വും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ഹ​മ​ദ് രാ​ജാ​വി​ന്‍റെ ശ്ര​മ​ങ്ങ​ളെ പു​ടി​നും പ്ര​ശം​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsRussian PresidentBahrain NewsHamad princeRegional issuescalledresolving
News Summary - Hamad prince spoke to Russian President Putin on the phone; called for resolving regional issues
Next Story