Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightആ​ശൂ​റ...

ആ​ശൂ​റ ആ​ഘോ​ഷ​ങ്ങ​ളു​ടെ മു​ന്നോ​ടി​യാ​യി കമ്യൂണിറ്റി നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ആ​ഭ്യ​ന്ത​ര​മ​ന്ത്രി

text_fields
bookmark_border
home minister
cancel
camera_alt

ആ​ഭ്യ​ന്ത​ര മ​ന്ത്രി ജ​ന​റ​ൽ ശൈ​ഖ് റാ​ശി​ദ് ബി​ൻ അ​ബ്ദു​ല്ല ആ​ൽ ഖ​ലീ​ഫ

മ​നാ​മ: ആ​ശൂ​റ ആ​ഘോ​ഷ​ങ്ങ​ളു​ടെ മു​ന്നോ​ടി​യാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രി ജ​ന​റ​ൽ ശൈ​ഖ് റാ​ശി​ദ് ബി​ൻ അ​ബ്ദു​ല്ല ആ​ൽ ഖ​ലീ​ഫ ഹു​സൈ​നി സം​ഘ​ങ്ങ​ളി​ലെ​യും മ​ത​പ​ര​മാ​യ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റു​ക​ളി​ലെ​യും നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. യോ​ഗ​ത്തി​ൽ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ​യും കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ​യും ആ​ശം​സ​ക​ൾ മ​ന്ത്രി പ​ങ്കു​വെ​ച്ചു.

എ​ല്ലാ പൗ​ര​ന്മാ​ർ​ക്കി​ട​യി​ലും ഐ​ക്യം, സ​മാ​ധാ​നം, പ​ര​സ്പ​ര ബ​ഹു​മാ​നം എ​ന്നി​വ നി​ല​നി​ർ​ത്താ​നു​ള്ള അ​വ​രു​ടെ പി​ന്തു​ണ​ക​ളും മ​ന്ത്രി എ​ടു​ത്തു​പ​റ​ഞ്ഞു. മേ​ഖ​ല​യി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യ​മ​നു​സ​രി​ച്ച് എ​ല്ലാ​വ​രും കൂ​ടു​ത​ൽ ശ്ര​ദ്ധ​യും അ​വ​ബോ​ധ​വും ഉ​ള്ള​വ​രാ​യി​രി​ക്ക​ണ​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രി പ​റ​ഞ്ഞു. സാ​മൂ​ഹി​ക അ​ച്ച​ട​ക്ക​വും പൊ​തു ക്ര​മ​ങ്ങ​ളും പാ​ലി​ക്കേ​ണ്ട​ത് എ​ല്ലാ​വ​രു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും, പ്ര​ത്യേ​കി​ച്ച് ആ​ശൂ​റ പോ​ലു​ള്ള പ്ര​ധാ​ന​പ്പെ​ട്ട മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ളി​ൽ ഇ​ത് വ​ള​രെ പ്ര​ധാ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​ഞ്ഞു. ‘ഇ​ത് ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്കേ​ണ്ട സ​മ​യ​മാ​ണ്, ‘വി​ഭ​ജ​നം സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ആ​ർ​ക്കും ന​മ്മ​ൾ ഇ​ടം ന​ൽ​ക​രു​ത്. പ്ര​ശ്‌​ന​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നു​ള്ള ഏ​തൊ​രു ശ്ര​മ​ത്തെ​യും ചെ​റു​ക്കാ​നു​ള്ള നി​ങ്ങ​ളു​ടെ മ​നോ​ഭാ​വ​ത്തി​ൽ എ​നി​ക്ക് വി​ശ്വാ​സ​മു​ണ്ടെ’​ന്നും യോ​ഗ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ച​രി​ത്ര​പ​ര​മാ​യ പ്രാ​ധാ​ന്യം: മ​റ്റ് രാ​ജ്യ​ങ്ങ​ളി​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന​തി​നും നൂ​റു​ക​ണ​ക്കി​ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ത​ന്നെ ബ​ഹ്‌​റൈ​ന്‍റെ സം​സ്കാ​ര​ത്തി​ന്‍റെ ഭാ​ഗ​വു​മാ​യാ​ണ് മ​ത​പ​ര​മാ​യ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റു​ക​ളു​ടെ കൂ​ട്ടാ​യ്മ​ക​ളെ​ന്നും ശൈ​ഖ് റാ​ഷി​ദ് കൂ​ട്ടി​ച്ചേ​ർ​ത്തു. ആ​ശൂ​റ​യു​ടെ മ​ത​പ​ര​മാ​യ അ​ർ​ഥ​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നും ഘോ​ഷ​യാ​ത്ര​ക​ൾ രാ​ഷ്ട്രീ​യ സം​ഭ​വ​ങ്ങ​ളാ​കാ​തി​രി​ക്കാ​നും അ​ദ്ദേ​ഹം എ​ല്ലാ​വ​രോ​ടും അ​ഭ്യ​ർ​ഥി​ച്ചു. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണം ഉ​റ​പ്പ് ന​ൽ​കി​യാ​ണ് യോ​ഗം അ​വ​സാ​നി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:home ministermeetingGulf NewsBahrain NewsAshuraCommunity leaders
News Summary - Home Minister holds meeting with community leaders ahead of Ashura celebrations
Next Story