Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'ഹുബ്ബു റസൂൽ' പ്രഭാഷണം ശ്രദ്ധേയമായി
text_fieldsbookmark_border
ഹുബ്ബു റസൂൽ" പ്രഭാഷണത്തിൽനിന്ന്
മനാമ: ഹിദ്ദ് അൽ ഹിദായ സെന്റർ മലയാള വിഭാഗം നടത്തിവരുന്ന പ്രബോധന പ്രവർത്തനങ്ങളുടെ ഭാഗമായി ഹിദ്ദ് ജാബിർ അൽതാനി മസ്ജിദിൽ വെച്ച് നടത്തിയ "ഹുബ്ബു റസൂൽ" പ്രഭാഷണം ശ്രദ്ധേയമായി.
പ്രവാചകനോ അദ്ദേഹത്തിന്റെ അനുയായികൾക്കോ പരിചയമില്ലാത്ത കാര്യങ്ങൾ മതത്തിൽ കൂട്ടിച്ചേർക്കുന്നത് പ്രവാചകനെ അപമാനിക്കുന്നതിന് തുല്ല്യമാണെന്നും, പ്രവാചകന്റെ അധ്യാപനങ്ങൾ ജീവിതത്തിൽ പകർത്തിക്കൊണ്ടായിരിക്കണം ഓരോ വിശ്വാസിയും പ്രവാചകനെ സ്നേഹിക്കേണ്ടതെന്നും സയ്യദ് മുഹമ്മദ് ഹംറാസ് അൽ ഹികമി സദസ്സിനെ ഉൽബോധിപ്പിച്ചു.
വിഷയത്തെ അടിസ്ഥാനമാക്കി മുഖ്യ പ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ഹംസ റോയൽ മുഹറഖ് സ്വാഗതവും ഹനീഫ ഹിദ്ദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

